ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക മായ ഏടായ വാഗണ്‍ ട്രജഡി ദുരന്തം ഇന്ന് കേവലം ഉദാഹരണം മാത്രമായി മാറി എന്ന് മാതൃഭൂമി മാനേജിംങ്ങ് ഡയറക്ടറും ജനദാദള്‍ (എസ് ) സംസ്ഥാനപ്രസിഡണ്ടുമായ എം പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.വാഗണ്‍ ട്രാജഡി ഇന്ന് ശ്വാസം കിട്ടാതെ മരിക്കുന്നതിനോട് ഉപമിക്കുകയാണ് ചെയ്യുന്നത് ഇത് ചരിത്രത്തെ വളച്ചൊടിക്കലാണ്.ഭഗത്സിംങ്ങിനെ രക്തസാക്ഷിയായി കൊണ്ട് നടക്കുന്നവര്‍ 37 ാം വയസ്സില്‍ തൂക്കിലേറ്റപ്പെട്ട വക്കം അബ്ദുല്‍ ഖാദറിനെ കാണുന്നില്ല താന്‍ രാജ്യത്തിന് വേണ്ടിയാണ് തൂക്കിലേറ്റുന്നതെന്നും തന്റെ കുടുംബത്തെ ഹിന്ദു സഹോദരരന്‍മാര്‍ സംരക്ഷിച്ചുകൊള്ളുമെന്നുമാണ് വക്കം അബ്ദുല്‍ ഖാദര്‍ മാതാപിതാക്കള്‍ക്കെഴുതിയ കത്തില്‍ അറിയിച്ചത് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ ജനിച്ചവരുടെയെല്ലാം കബറിടം ഇന്ത്യയില്‍ തന്നെയാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിന് ആരുടെയും ശുപാര്‍ശ ആവശ്യപ്പെടാത്ത സംസ്കാരമാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. .ഏതെങ്കിലും ഒരു വ്യക്‌തി ചെയ്യുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഒരു സമുദായത്തിണ്റ്റെ മേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. ഗാന്ധിജിയെ വധിച്ച ഗോഡ്സെ ഹിന്ദു സമുദായത്തിലെ സവര്‍ണനായിരുന്നു. മഹാത്മജിയുടെ വധത്തെ ഹൈന്ദവ തീവ്രവാദമെന്ന് പറഞ്ഞില്ല - വീരേന്ദ്രകുമാര്‍ പറഞ്ഞു.
വാഗണ്‍ ട്രാജഡി കേവലം ഉദാഹരണമായി മാറി - എം പി വീരേന്ദ്രകുമാര്‍
Mubarak on Mar 7, 2010
'മതം മാനവികത തീവ്രവാദം' സെമിനാര്‍ ഖാസി ആസ്സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉത്ഘാടനം ചെയ്യുന്നു. താഴെ എസ്. വൈ. എസ്. സമസ്ഥാന ജെനെറല്‍ സെക്രെട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തുന്നു.
കാഞ്ഞങ്ങാട്: നബിദിനാഘോഷത്തെ മത സൗഹാര്‍ദ്ദ സദസ്സാക്കി മാറ്റി കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത്ത് മാതൃകയായി. 'മതം മാനവികത തീവ്രവാദം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തിയാണ് ജമാ അത്ത് കമ്മിറ്റി നബിദിനാഘോഷത്തെ വേറിട്ടതാക്കിയത്.വര്‍ഗ്ഗീയതയും വിദ്വേഷവും അല്ല മാനവികതയാണ് മതമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. നോര്‍ത്ത് കോട്ടേച്ചേരിയിലെ സി.എം.ഉസ്താദ് നഗറിലാണ് സെമിനാര്‍ നടന്നത്. മാറാട് കലാപത്തെ തുടര്‍ന്ന് നാട്ടില്‍ വര്‍ഗ്ഗീയത പടരുമെന്ന ഘട്ടത്തില്‍ ഇതുപോലൊരു സദസ്സ് സംഘടിപ്പിച്ചത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതപ്രസംഗം നടത്തിയത്.
മത തീവ്രവാദവും വര്‍ഗ്ഗീയ സംഘര്‍ഷവും ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യം മാത്രമാണ് നമുക്ക് മുന്നിലുള്ളതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മെട്രോ മുഹമ്മദ് ഹാജിയും കൂട്ടിച്ചേര്‍ത്തു.ഒരു മതവും തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മനുഷ്യനെ അവന്റെ താല്പര്യങ്ങള്‍ക്കനുസൃതമായ ഗുണകരമായ അവസ്ഥയിലേക്ക് തെളിച്ച് കൊണ്ടുപോകുക മാത്രമാണ് മതങ്ങള്‍ ചെയ്യുന്നതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത സംയുക്ത മുസ്‌ലിം ജമാ അത്ത് ഖാസി സെയ്ദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും മതങ്ങള്‍ അനുശാസിക്കുന്നത് ശാന്തിയും അവ നല്‍കുന്ന സന്ദേശം സമാധാനവുമാണെന്നും വിഷയാവതരണം നടത്തി അബ്ദുസ്സമദ് പൂക്കോട്ടൂരും പറഞ്ഞു.ഹൈന്ദവ ഭീകരത, ക്രൈസ്തവ ഭീകരത എന്നൊന്നും ആരും പറയാറില്ല. പക്ഷെ ഇസ്മാമിക ഭീകരതയെന്ന് പറയുകയും ചെയ്യുന്നു. ഇതൊരു തെറ്റിദ്ധരിപ്പിക്കലാണ്- തുടര്‍ന്ന് സംസാരിച്ച എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. പരസ്പരം അറിയാത്തതുകൊണ്ടാണ് പരസ്പരം വിദ്വേഷവും ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തീവ്രവാദം എന്നത് ഏതെങ്കിലും ഒരു മതത്തിന്റെ സന്തതിയല്ലെന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും വേരുകള്‍ ചെന്നെത്തുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക താല്പര്യത്തിലാണെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.മതം ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണെന്നും അത് അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പാണെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാദര്‍ ജയിംസ് അരീപ്പറമ്പില്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ആറങ്ങാടി നന്ദി പറഞ്ഞു.
നേരത്തെ മുബാറക് മസ്ജിദില്‍ നടന്ന മൌലീദ് സദസ്സില്‍ സംയുക്‌ത ജമാഅത്ത് പരിധിയിലെ 67 അംഗ ജമാഅത്തുകളിലെ ഖത്വീബുമാര്‍, മുദര്‍യ്യിസുമാര്‍, ഭാരവാഹികള്‍, സദര്‍മുഅല്ലിമുകള്‍, മുഅല്ലിമുകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ സംബന്ധിച്ചു. ഖാസി സയ്യിദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com
0 comments:
Post a Comment