ബല്ലാ കടപ്പുറം: അഞ്ച് മക്കളുടെ അമ്മയായ ചിന്നുവിന് തന്റെ മക്കളെക്കാളിഷ്ടം മണിയോടാണ്. മക്കള്‍ക്കൊപ്പം മണിക്ക് പാല്‍ നല്കുമ്പോള്‍ ഈ അമ്മ ചുരത്തുന്നത് മാതൃവാത്സല്യത്തോടൊപ്പം അപൂര്‍വ സൗഹൃദവുമാണ്. ബല്ല കടപ്പുറത്തെ ആതിര നിലയത്തില്‍ ലക്ഷ്മണന്റെ വളര്‍ത്തുപട്ടിയാണ് ചിന്നു. മണിയാകട്ടെ ലക്ഷ്മണന്റെ വളര്‍ത്തുപൂച്ചയും.ഒരു മാസം മുമ്പെയാണ് ചിന്നു പ്രസവിച്ചത്. തന്റെ മക്കള്‍ക്കൊപ്പം ചിന്നു മണിക്കും മുലയൂട്ടുന്നു. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട മണിക്ക് പിന്നീട് അമ്മയും കൂട്ടുമെല്ലാം ചിന്നുവായിരുന്നു. ഒരു പാത്രത്തില്‍ നിന്ന് ഉണ്ടും കുസൃതി കാട്ടിയുമുള്ള ഇവരുടെ സൗഹൃദം എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ഉറങ്ങുമ്പോഴും മണി ചിന്നുവിന്റെ അകിട്ടിലാണ് അഭയം കണ്ടത്.
ഒരുവര്‍ഷം മുമ്പെ കടപ്പുറത്ത് കണ്ട ചിന്നുവിനെ ലക്ഷ്മണന്‍ എടുത്തുവളര്‍ത്തുകയായിരുന്നു. മണിയാകട്ടെ ഒന്നര വര്‍ഷത്തിലേറെയായി ലക്ഷ്മണന്റെ വീട്ടിലെ അംഗമാണ്. ചിന്നുവിന് ഇവരോടുള്ള അടുപ്പം മറ്റ് പൂച്ചകളോടുണ്ട് എന്ന് കരുതരുത്. മറ്റ് പൂച്ചകളെ കണ്ടാന്‍ കുരച്ച് പിറകെ ഓടി ഭയപ്പെടുത്താന്‍ ചിന്നു മടിക്കാറില്ല.
-മാതൃഭൂമി
0 comments:
Post a Comment