ക്യാന്‍സര്‍-ഹൃദ്രോഗ-ആസ്തമ സൗജന്യ ക്യാമ്പ് ഏഴിന്

on Mar 1, 2010

മംഗലാപുരം ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളേജും കാഞ്ഞങ്ങാട് ഹിറ ഫ്രീ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന - ഹൃദ്രോഗ-ക്യാന്‍സര്‍-ബോധവത്കരണവും സൗജന്യ പരിശോധനാ ക്യാമ്പും മാര്‍ച്ച് ഏഴിന് നോര്‍ത്ത് കോട്ടച്ചേരി ഹിറ പബ്ലിക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ 9ന് പള്ളിപ്രം ബാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

ക്യാമ്പില്‍ ഇ.സി.ജി, എക്കോ, ക്യാന്‍സര്‍ തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തും. പരിശോധന കഴിഞ്ഞവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്കും. തുടര്‍ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് മംഗലാപുരം ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ ലഭ്യമാക്കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഹിറ പബ്ലിക് സ്‌കൂളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com