കാഞ്ഞങ്ങാട്‌ റെയില്‍വെ വികസനം നിവേദക സംഘം ഡല്‍ഹിക്ക്‌

on Mar 11, 2010

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ റെയില്‍വെ സ്റ്റേഷനില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ദീര്‍ഘദൂര വണ്ടികള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കണമെന്നുമാവശ്യപ്പെട്ട്‌ നിവേദക സംഘത്തെ ഡല്‍ഹിക്ക്‌ അയക്കാന്‍ കാഞ്ഞങ്ങാട്‌ വികസന വേദി യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ രണ്ടാം വാരത്തില്‍ സംഘം റെയില്‍വെ മന്ത്രി മമതാ ബാനര്‍ജിയെയും റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദനെയും നേരില്‍കണ്ട്‌ നിവേദനം സമര്‍പ്പിക്കും. ഇതുസംബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ വികസന വേദി പ്രസിഡണ്ട്‌ കെ.സി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.കൃഷ്‌ണന്‍,കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്‌, നാരായണന്‍ നായര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.കൃഷ്‌ണന്‍ സ്വാഗതം പറഞ്ഞു.
http://kasaragodvartha.com/viewnews.php?id=34398

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com