ഹൊസ്ദുര്‍ഗ് താലൂക്ക് വരള്‍ച്ചയുടെ പിടിയിലമരുന്നു

on Mar 21, 2010

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് പൂര്‍ണമായും കൊടുംവരള്‍ച്ചയുടെ പിടിയിലായി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രദേശവും തീരദേശ മേഖലയും കിഴക്കന്‍ മലയോര മേഖലയും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. ഇവിടങ്ങളിലെ പ്രധാന തോടുകളും കുളങ്ങളും വറ്റിവരണ്ടുകഴിഞ്ഞു. കള്ളാര്‍, പനത്തടി,കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ തുടങ്ങിയ പഞ്ചായത്തുളില്‍ ഇതുവരെ വറ്റാതിരുന്ന ചാലുകള്‍ മാര്‍ച്ച് തുടങ്ങുമ്പോള്‍ തന്നെ വറ്റിവരണ്ട അവസ്ഥയാണ്. കിണറുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ജനുവരിയില്‍ തന്നെ വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നുവെങ്കിലും വേനല്‍ മഴയുണ്ടാവുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇതുവരെ വേനല്‍മഴയില്ലാത്തതിനാല്‍ ഉപരിതല വരള്‍ച്ച പൂര്‍ണമാണ്. അമിതമായ ഭൂഗര്‍ഭ ലചൂഷണംമൂലം കുഴല്‍ക്കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. വന്‍കിടക്കാര്‍ അവരുടെ കുഴല്‍കിണറുകള്‍ വീണ്ടും ആഴംകൂട്ടി ഭൂഗര്‍ഭ ജലം പരമാവധി ഊറ്റിയെടുക്കാനുള്ള ശ്രമത്തിലാണെങ്കിലും സാധാരണക്കാര്‍ക്ക് വെള്ളത്തിന് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നു. എന്നാല്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുമില്ലെന്നും പരാതിയുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com