പെരിയാട്ടടുക്കം: പെരിയാട്ടടുക്കത്തിനടുത്ത് ചെരുമ്പയില്‍ ടിപ്പര്‍ ലോറി സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചെരുമ്പയില്‍ മണലിറക്കി തിരിച്ചുപോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. ടിപ്പര്‍ ലോറി നിര്‍ത്താതെ പോയി. ചെരുമ്പയിലെ സി.പി അബ്‌ദുല്ല-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (10) ആണ് മരിച്ചത്.സൈക്കളുമായി റോഡരികില്‍ നില്‍ക്കുയായിരുന്ന ഫൈസലിനെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഅദിയ ഇംഗ്ലീഷ് മീഡിയം സ്ക്കുളിലെ നാലാം തരം വിദ്യാര്‍ത്ഥിയാണ് ഫൈസല്‍. സ്കൂളിന് തിങ്കളാഴ്ച അവധി നല്‍കിയിട്ടുണ്ട്. പിതാവ് അബ്‌ദുല്ല അബൂദാബി ഇലക്ട്രിസിറ്റി ജീവനക്കാരനാണ്. (മലയാളത്തിലെ പ്രമുഖ ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ http://www.islamkerala.com/ -ന്റെ മാനേജിംഗ് ഡയരക്റ്റര്‍) സഹോദരങ്ങള്‍: അഷ്‌റഫ്, മിസ്‌രിയ, ഇബ്രാഹിം.
0 comments:
Post a Comment