മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ ചിത്താരി സ്വദേശിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കളെ ആക്രമിക്കുകയും സോഡകുപ്പികൊണ്ട് കുത്തി പുരിക്കേല്‍പ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ് പോലീസ് കേസെടുത്തു. കല്ലുരാവി സ്വദേശികളായ ജംഷീര്‍(18), നെയ്‌മുദ്ദീന്‍(18), ഷെഫീഖ്(17) എന്നിവരെയാണ് പരിക്കുകളോടെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക് മദ്യ ലഹരിയിലെത്തിയ ആറംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ജംഷീറിന്റെ തലയ്‌ക്ക് സോഡാകുപ്പികൊണ്ട് കുത്തേറ്റിണ്ടു. കല്ലുരാവിയിലെ മൊയ്‌തു ഹാജിയുടെ മകള്‍ ജുബൈരിയയും ചിത്താരിയിലെ സത്താറും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ജംഷീറും, സത്താറും ഓഡിറ്റോറിയത്തിനു മുന്നില്‍ നിര്‍ത്തിയിട്ട കല്ലൂരാവിയിലെ സിദ്ധിഖിന്റെ കെ.എല്‍ 60 ബി 2555 നമ്പര്‍ സാന്‍ഡ്രോ കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് പ്രജീഷ്, കുട്ടന്‍, മഹേഷ്, മുകേഷ്, ശ്രീജിത്ത്, കൃപേഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാര്‍ തകര്‍ത്തതില്‍ 20,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കാസറഗോഡ് വാര്‍ത്തയുടേത്
0 comments:
Post a Comment