ബന്തടുക്ക: കൃഷിസാധ്യത ടൂറിസത്തില്‍ പരീക്ഷിക്കാനുറച്ച് സാലി ബിജോയ്

on Mar 21, 2010

കാഞ്ഞങ്ങാട്: കൃഷിയിലൂടെ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബന്തടുക്ക കണ്ണാടിത്തോടിലെ കൊച്ചുകുന്നേല്‍ സാലി ബിജോയ്. ടൂറിസം വന്‍കിട ഹോട്ടലുകാരുടെയും സമ്പന്നരുടെയും മാ ത്രം പദ്ധതിയാണെന്ന് കരുതുന്നവര്‍ക്ക് മറുപടി കൂടിയാണ് സാലിയുടെ പദ്ധതി. കോട്ടയം കുത്താട്ടംറൂം സ്വദേശിനിയായ ഇവര്‍ രണ്ടുവര്‍ഷം മുമ്പാണ് ബന്തടുക്കയില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങിയത്. ജില്ലയുടെ ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉതകുംവിധം കൃഷിസ്ഥലം സജ്ജീകരിച്ചു. സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ചെറിയ വീടുകള്‍ നിര്‍മിച്ച് വ്യത്യസ്ഥമായ രീതി തുടങ്ങുകയായിരുന്നു. കോഴിവളര്‍ത്തലില്‍ വര്‍ഷങ്ങളായുള്ള പരിചയംവച്ച് കാസര്‍ക്കോട്ട് ആദ്യമായി നാടന്‍കോഴികളെ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ ഇവരുടെ ഫാമില്‍ 3000 ത്തോളം വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട നാടന്‍ കോഴികളുണ്ട്. കറുപ്പും ചുവപ്പും ഇടകലര്‍ന്ന തൊപ്പിയുള്ളതും തൂവല്‍ കുറഞ്ഞതുമായ ഇനങ്ങള്‍. വീട്ടില്‍ താമസിക്കാനെത്തു ന്ന അതിഥികള്‍ക്ക് കോഴികളെ അവരുടെ അഭിരുചിക്കനുസരിച്ച് പാചകം ചെയ്ത് നല്‍കാനാണ് പദ്ധതി. ഇറച്ചി കോഴികള്‍ക്ക് മാര്‍ക്കറ്റില്‍ 100 രൂപ വില ലഭിക്കുമ്പോള്‍ നാടന്‍ കോഴികള്‍ക്ക് 200 രൂപയോളം കിലോയ്ക്ക്് വിലയുണ്ട്. നാട്ടില്‍ കോഴില്‍ വില്‍പ്പന നടത്തിയും ടൂറിസ്റുകള്‍ക്ക് വിഭവങ്ങള്‍ ഒരുക്കിയും വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. പച്ചക്കറികളും വാഴയും ജൈവവളവും മാത്രമുപയോഗിച്ച് കൃഷിചെയ്ത് വിഭിന്നമായ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും സാലി പറഞ്ഞു. നാടന്‍ പശുവിനെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. കല്‍ക്കി, ടര്‍ക്കി തുടങ്ങിയ കോഴികളെയും വളര്‍ത്താന്‍ പദ്ധതിയുണ്ട്. പദ്ധതി വിജയിക്കുന്നതിന് ശുചീകരണത്തിന് പ്രധാന്യം നല്‍കണമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഇവര്‍ ജില്ലയില്‍ വേറിട്ട ടൂറിസം പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com