കാന്തപുരത്തിന്റെ മദ്ഹൂര്‍ റസൂല്‍ പ്രഭാഷണം തിങ്കളാഴ്ച

on Mar 7, 2010

കാഞ്ഞങ്ങാട്: മുഹമ്മദ് നബി (സ)യുടെ1484 ാ്ം ജന്മദിനത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് സുന്നി കോ-ഓര്‍ഡിനേഷന്‍ കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ മദ്ഹൂര്‍ റസൂര്‍ പ്രഭാഷണം, മഞ്ഞനാടി സി.പി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരെ ആദരിക്കല്‍ ചടങ്ങിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്നുമണിക്ക് അല്‍ ഇസ്ലാബ അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയകോട്ടയില്‍ നിന്നും തെക്കേപുറം സമ്മേളന നഗരിയിലേക്ക് വിളംബര ജാഥ നടക്കും. അഞ്ച് മണിക്ക് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ പ്രാര്‍ത്ഥനയുടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഹാരി അധ്യക്ഷത വഹിക്കും. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും. കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മഞ്ഞനാടി ഉസ്താദിന് ആദര സമര്‍പ്പണം നടത്തും. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ (കുറ)കൂട്ട പാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ അധ്യയന വര്‍ഷം പൊതു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി നല്‍കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സി.അബ്ദുല്ല ഹാജി ചിത്താരി, ബഷീര്‍ മങ്കയം, അലി പൂച്ചക്കാട്, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്ല സഹദി ചിത്താരി, എസ്.കെ.അബ്ദുല്‍ ഖാദര്‍ കൊളവയല്‍, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, അഷ്‌റഫ് കരിപ്പൊടി, ടി.എ.ഹമീദ് മൗലവി, മുഹമ്മദ് റിസ്ബി അലാമിപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com