അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് സ്ഥാപിക്കാനും ലാബ് ടെക്‌നീഷ്യനെ നിയമിക്കാനും നടപടി എടുക്കുമെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. സുനാമി ഫണ്ട് ഉപയോഗിച്ച് അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഒ.പി.വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായി.
കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.റീജ്യണല്‍ മാനേജര്‍ പി.ടി.രാഘവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മൊയ്തു, ദേവിരവീന്ദ്രന്‍, കെ.ഗംഗാധരന്‍, എ.കെ.അനിത, ടി.കെ.സുധാകരന്‍, എ.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി.ഡിക്രൂസ് സ്വാഗതവും അജാനൂര്‍ മെഡിക്കല്‍ ഓഫീസര്‍ മുരളീധര നെല്ലൂരായ നന്ദിയും പറഞ്ഞു.

0 comments:
Post a Comment