അജാനൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് നേതൃപഠന ക്യാമ്പ് നോര്‍ത്ത് ചിത്താരിയില്‍

on Mar 13, 2010


കാഞ്ഞങ്ങാട്: അജാനൂര്‍: സാമൂഹ്യ നീതി ഉറപ്പുവരുത്തി അധ:സ്ഥിത ജനവിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്കുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ജില്ലാ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുള്ള ആഹ്വാനം ചെയ്‌തു. അതി ശക്തമായ വെല്ലുവിളികളെ സുകൃതങ്ങള്‍ക്കൊണ്ട്‌ അതിജീവിച്ച്‌ പൊതുസമൂഹത്തില്‍ മുസ്‌ലിംകളാദി ന്യൂനപങ്ങള്‍ക്ക്‌ മാന്യമായ ഇടംനേടിക്കൊടുത്ത പ്രസ്ഥാനമാണ്‌ മുസ്‌ലിം ലീഗ്‌. പഞ്ചായത്ത്‌ രാജിന്റെ സല്‍ഫലങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്ത്‌ സജീവമാകണം.
തിരിച്ചറിവിന്‌, നിലനില്‍പ്പിന്‌ എന്ന പ്രമേയത്തില്‍ അജാനൂര്‍ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി നോര്‍ത്ത്‌ ചിത്താരി സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച നേതൃ പഠന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ചെര്‍ക്കളം. പഞ്ചായത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ സി.എം. ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ആന്റ്‌ പ്രോഗ്രാമിംഗ്‌ അസി. ദേശീയ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ സി.എം.അഫ്‌സത്ത്‌ ചിത്താരി, കെ. ഹന്നത്ത്‌ അജാനൂര്‍തെക്കേപ്പുറം എന്നിവര്‍ക്ക്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ ഉപഹാരവും ക്യാഷ്‌ അവാര്‍ഡും മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ്‌ ഹാജി വിതരണം ചെയ്‌തു.
കോഴിക്കോട്‌ ജില്ലാ മുസ്‌ലിം ലീഗ്‌ സെക്രട്ടറി ടി.ടി. ഇസ്‌മയില്‍,ചന്ദ്രിക മലപ്പുറം യൂണിറ്റ്‌ അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി.സൈതലവി ക്ലാസെടുത്തും. മുസ്‌ലിം ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ടുമാരായ പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്‌ ഹാജി, മണ്‌ഡലം പ്രസിഡണ്ട്‌ ടി.അബൂബക്കര്‍ ഹാജി, സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌, സി. മുഹമ്മദ്‌കുഞ്ഞി, എ.പി. ഉമ്മര്‍, കെ.വി. അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി,യു.വി.ഹസൈനാര്‍, അബ്‌ദുല്‍ റഹ്‌മാന്‍ ചിത്താരി, പി.പി. നസീമ ടീച്ചര്‍, കെ.എം. മുഹമ്മദ്‌കുഞ്ഞി, സലാം പാലക്കി വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. നേരത്തെ സി.കെ. അബ്ബാസ്‌ഹാജി പതാക ഉയര്‍ത്തി.

1 comments:

Anonymous said...

Enthe Vanitha Leegue kare foto ille ?

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com