കാഞ്ഞങ്ങാട് നഗരസഭയ്ക്ക് അഞ്ചരക്കോടിയുടെ ചേരി വികസനപദ്ധതി

on Mar 11, 2010

കാഞ്ഞങ്ങാട്: കേന്ദ്രത്തിന്റെ സമഗ്ര വേദി വികസനപദ്ധതി (ഇന്റഗ്രേറ്റഡ് ഹൗസിങ് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം -ഐ.എച്ച്.എസ്.ഡി.പി) പ്രകാരം കാഞ്ഞങ്ങാട് നഗരസഭക്ക് 5.53 കോടിയുടെ പദ്ധതി. വീട് നിര്‍മാണം, വീട് അറ്റകുറ്റപ്പണി, റോഡ് നിര്‍മാണം, കക്കൂസ്, കമ്മൂണിറ്റി ഹാള്‍, ഓവുചാല്‍ എന്നിവയാണ് പദ്ധതിയുടെ കീഴില്‍ വരിക. നഗരത്തിലെ മധുരങ്കൈ, കോഴക്കുണ്ട്, ഒഴിഞ്ഞവളപ്പ്, കാഞ്ഞങ്ങാട് കടപ്പുറം, കല്ലൂരാവി, ഗോണ്ടര്‍ട് കടപ്പുറം, അരയികാര്‍ത്തിക, അടമ്പില്‍, പടന്നക്കാട്, ബലുകടപ്പുറം, കൊറത്തിക്കുണ്ട് എന്നീ ചേരികളിലാണ് പദ്ധതിനടപ്പാക്കുക.11 ചേരികളിലെ 25 വാര്‍ഡുകളില്‍ പദ്ധതിയുടെ ഗുണം ലഭിക്കും. 261 പുതിയ വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുക. ഇതിന് 2.8 കോടി നീക്കിവെക്കും. 541 വീടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ 10 ലക്ഷവും 88 ഓവുചാല്‍ നിര്‍മാണത്തിന് 2.3 ലക്ഷവും 405 റോഡ് നിര്‍മാണത്തിന് 13 ലക്ഷവുമാണ് വകയിരുത്തിയത്. 261 മാലിന്യനിക്ഷേപ ബിന്നുകള്‍ 25 വാര്‍ഡുകളിലായി സ്ഥാപിക്കും.ആകെയുള്ള 5.53 കോടിയില്‍ 4.21 കോടി കേന്ദ്ര വിഹിതയും 47 ലക്ഷം ഗുണഭോക്തൃ വിഹിതവുമാണ്. നഗരസഭയിലെ 852 കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും 1300 കുടുംബങ്ങള്‍ക്ക് പരോക്ഷമായും പദ്ധതിയുടെ ഗുണം ലഭിക്കും.ഈമാസം അഞ്ചിന് കേന്ദ്രനഗരസഭാ വികസന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതേ പദ്ധതിയില്‍ 2006/07 ല്‍ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് 2 കോടി ലഭിച്ചിരുന്നു. ഇത് 80 ശതമാനം ചെലവഴിച്ച നഗരസഭയ്ക്കാണ് വീണ്ടും പദ്ധതിനല്‍കിയത്.

1 comments:

panchoni.com said...

shafee aarokke ethrayokke mukkum?? namukku vallathum kittan vazhi undonnu nokkam alle..

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com