മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ കൂടുതല്‍ വിമാനകമ്പിനികള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താനുള്ള അനുമതി നല്‍കണം : കെ.എം.സി.സി

on Mar 23, 2010

ദുബായ്‌ : മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ കൂടുതല്‍ വിമാനകമ്പിനികള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താനുള്ള അനുമതിക്ക്‌ വേണ്ട നടപടി സ്വീകരിക്കണമെന്നും, ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര വാഗ്‌ദാനം ചെയ്‌ത്‌ രംഗത്ത്‌ വന്ന്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ മുന്നറിയിപ്പില്ലാതെ യാത്ര റദ്ദ്‌ ചെയ്‌തും, പെരുന്നാള്‍, ക്രിസ്‌മസ്സ്‌, ന്യൂഇയര്‍ സീസണ്‍ വരുമ്പോള്‍ അനിയന്ത്രിതമായി നിരക്ക്‌ വര്‍ദ്ധിപ്പിച്ചും, വിദേശ ഇന്ത്യക്കാരോട്‌ തുടരുന്ന അനീതി അവസാനിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ദുബായ്‌ കെ.എം.സി.സി.യുടെ കാസര്‍കോട്‌ മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും, എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്ക്‌ നിവേദനം നല്‍കി.
ഉത്തര മലബാറിലെ പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ സ്വകാര്യ വിമാനകമ്പിനികള്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത, എയര്‍ഇന്ത്യ എക്‌സ്‌പ്രസിന്റെ അന്യായമായ ചാര്‍ജ്‌ വര്‍ദ്ധന തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെയും, വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി വേണ്ടത്‌ ചെയ്യുമെന്ന്‌ അദ്ദേഹം ഉറുപ്പ്‌ നല്‍കി.
കെ.എം.സി.സി.ജില്ലാ പ്രസിഡന്റ്‌ ഹംസ തൊടി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി.കേന്ദ്രകമ്മിറ്റി ജനറല്‍സെക്രട്ടറിയായ തളങ്കര എസ്‌.ടി.യു.സംസ്ഥാന പ്രസിഡന്റും, ജില്ലാ മുസ്ലീംലീഗ്‌ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന മുസ്ലീംലീഗ്‌ പ്രവര്‍ത്തക സമിതിയംഗം ടി.ഇ.അബ്ദുല്ല, കാസര്‍കോട്‌ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ എ.അബ്ദുറഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, എന്‍.എ.കരീം, ഹുസൈനാര്‍ ഹാജി അടച്ചകൈ, എം.എസ്‌.അലവി, കാസര്‍കോട്‌ പ്രസ്സ്‌ക്ലബ്ബ്‌ സെക്രട്ടറി ടി.എ.ഷാഫി, വൈ.എ.റഹീം, ഏരിയാല്‍ മുഹമ്മദ്‌ കുഞ്ഞി, ഒ.കെ.ഇബ്രാഹിം, അസ്ലം പടിഞ്ഞാര്‍, ഖലീല്‍ പതിക്കുന്ന്‌, ഖാലിദ്‌ പാറപ്പള്ളി, അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്‌, അയൂബ്‌ ഉര്‍മി, പി.സി.റഹ്മാന്‍, നൂറുദ്ദീന്‍.സി.എച്ച്‌, ഗഫൂര്‍ ഏരിയാല്‍, റഹീം ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, അബ്ദുറഹ്മാന്‍ പടന്ന, എം.സി.അഷ്‌റഫ്‌, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, അഹമ്മദ്‌ ചെടയ്‌ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബായ്‌ കെ.എം.സി.സി.കാസര്‍കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കള സ്വാഗതവും, ജില്ലാ ട്രഷറര്‍ ഹനീഫ്‌ കല്‍മട്ട നന്ദിയും പറഞ്ഞു.

1 comments:

Unknown said...

Please sign on the below petition on this issue:

http://www.petitiononline.com/GULF2IXE/

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com