സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതുമേഖല സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും സാമ്പത്തികം കൈപ്പറ്റുന്ന മറ്റ് സര്‍ക്കാരിതര സ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഈ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള അവകാശം ഏതൊരു പൌരനുമുണ്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതും ചില താല്‍പര്യങ്ങളുടെ പ്രത്യേക സംരക്ഷണത്തിലുള്ളതുമൊഴികെ മറ്റെല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് നല്‍കേണ്ടെതാണെന്ന് നിയമം അനുശാസിക്കുന്നു. വെളിപ്പെടുത്തിയാല്‍ രാജ്യത്തിണ്റ്റെ അഖണ്ഡത, സുരക്ഷിതത്വം, പരമാധികാരം, ശാസ്ത്ര-സാമ്പത്തിക താല്‍പര്യം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിവരങ്ങള്‍, കോടതി വിലക്കുള്ള കാര്യങ്ങള്‍, നിയമനിര്‍മ്മാണസഭയുടെ പ്രത്യേക അവകാശങ്ങലുടെ ലംഘനമായി കണക്കാക്കുന്ന വിവരങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍, മൂന്നാം കക്ഷിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമായേക്കാവുന്ന വ്യാപാര രഹസ്യങ്ങള്‍, ബൌദ്ധിക സ്വത്തുക്കള്‍, ഒരാള്‍ക്ക് അയാളുടെ പരസ്പര വിശ്വാസാധിഷ്ഠിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങള്‍ (വിദേശത്ത് നിന്ന് സ്വീകരിച്ചവയും) ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്ന വിവരങ്ങള്‍ കുറ്റവാളികളുടെ വിചാരണയെയോ, അറസ്റ്റിനെയോ, അന്വേഷണ പ്രക്രിയയോ, തടസ്സപ്പെടുത്തുന്ന വിവരങ്ങള്‍, മന്ത്രിസഭ-സെക്രട്ടറിമാര്‍-മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നിരൂപണങ്ങള്‍ ഉള്‍പ്പെടുന്ന മന്ത്രിസഭാ രേഖകള്‍, സ്വകാര്യതയില്‍ കടന്നുകയറുന്ന വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയാണ് നല്‍കേണ്ടതില്ലാത്തത്. എന്നാല്‍ മന്ത്രിസഭ തീരുമാനങ്ങള്‍ എടുക്കാന്‍ ആധാരമാക്കിയ വസ്തുതകളും കാരണങ്ങളും തീരുമാനങ്ങള്‍ എടുത്തശേഷം പരസ്യമാക്കാം. അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഒരു വ്യക്തിയുടെ പകര്‍പ്പവകാശലംഘനമാണെങ്കില്‍ ആ വിവരം നിഷേധിക്കുന്നതാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന രഹസ്യ-കുറ്റാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തില്ല. എന്നാല്‍ ഈ ഏജന്‍സികളെ സംബന്ധിച്ച അഴിമതി ആരോപണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണ്റ്റെ അനുമതിയോടെ 45 ദിവസത്തിനകം നല്‍കും. നിയമമനുസരിച്ച് പൊതു അധികാര സ്ഥാപനങ്ങള്‍ അവയുടെ എല്ലാ റെക്കോര്‍ഡുകളും രേഖകളും ക്രമമായി അടുക്കി നമ്പരിട്ട് സൂക്ഷിക്കണം. ഇലക്ട്രോണിക് രൂപത്തിലാക്കുന്ന വിവരങ്ങള്‍ അങ്ങനെ ആക്കുകയും ഇണ്റ്റര്‍നെറ്റ് വഴി രാജ്യത്ത് എല്ലായിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. വിവരം ലഭിക്കുവാന്‍ അപേക്ഷ ആര്‍ക്ക് നല്‍കണംസംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളിലും പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റണ്റ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവര്‍ പത്തു രൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷ ബന്ധപ്പെട്ട ഓഫീസിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. നല്‍കുന്ന അപേക്ഷയില്‍ അപേക്ഷകണ്റ്റെ വ്യക്തമായ മേല്‍വിലാസം, ലഭിക്കേണ്ട വിവരങ്ങള്‍. അതുമായി ബന്ധപ്പെട്ട ഫയല്‍ ഉണ്ടെങ്കില്‍ അത്, അപേക്ഷകണ്റ്റെ ഒപ്പ് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ ഫീസായി ഒടുക്കുന്ന പത്തു രൂപ നേരിട്ടോ, ഡി.ഡി ആയോ അടയ്ക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ നേരിട്ടോ ഡി.ഡി. പോസ്റ്റല്‍ ഓര്‍ഡര്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകന് എ4 വലിപ്പത്തിലുള്ള പേപ്പറിലാണ് വിവരം ലഭിക്കേണ്ടതെങ്കില്‍ ഒരു പേജിന് രണ്ടുരൂപ വീതം ഫീസ് ഒടുക്കണം. അല്ലാതെ സി.ഡി. ഫ്ളോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ ലഭിക്കുവാന്‍ 50 രൂപ ഫീസായി ഒടുക്കണം. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസ് ഒടുക്കേണ്ടതില്ല. അപേക്ഷ ലഭിച്ച് പരമാവധി 30 ദിവസത്തിനകം പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന് വിവരം നല്‍കണം. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യ്രത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം ലഭ്യമാക്കണം. വിവരം നിഷേധിക്കുന്നപക്ഷം അതിനുള്ള കാരണങ്ങളും ആര്‍ക്ക് അപ്പീല്‍ നല്‍കണമെന്നും അപ്പീല്‍ അധികാരിയുടെ വിലാസവും ഫോണ്‍ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം. സ്കൂളുകളില്‍ നിന്ന് അഡ്മിഷന്‍ രജിസ്റ്ററിണ്റ്റെ പകര്‍പ്പ് നഷ്ടപ്പെടുമ്പോള്‍ പുതിയത് ലഭിക്കുവാന്‍സ്കൂളുകളില്‍ നിന്ന് കിട്ടിയ അഡ്മിഷന്‍ രജിസ്റ്ററിണ്റ്റെ പകര്‍പ്പ് നഷ്ടപ്പെട്ടുപോയാല്‍ അത് വീണ്ടും ലഭിക്കുന്നതിന് വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷ ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കാം. ഒന്നുമുതല്‍ 7 വരെയുള്ള ക്ളാസ്സുകളുള്ള സ്കൂളുകളാണെങ്കില്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) അസിസ്റ്റണ്റ്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍മാര്‍ക്കും ഹൈസ്കൂളുകളാണെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം മുദ്രപത്രവും ഹാജരാക്കണം. ഓരോ പ്രാവശ്യവും അഡ്മിഷന്‍ രജിസ്റ്ററിണ്റ്റെ പകര്‍പ്പ് ലഭിക്കുവാന്‍ ഏത് ആവശ്യത്തിന് എവിടെ ഹാജരാക്കുവാനെന്ന് വ്യക്തമാക്കണം.
-നിസാര്‍ മണ്‍വിള, ചന്ദ്രിക ദിനപത്രം
1 comments:
Usama good article daa
Post a Comment