News Highlight:അല്‍ജസീറയെക്കുറിച്ച്‌അശുഭ വാര്‍ത്തകള്‍

on Oct 12, 2009

ഖത്തറിലെ പ്രശസ്ത ഇസ്ളാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി മുസ്ളിംകളുടെ ആദ്യ ഖിബ്ളയായ ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസ്‌ പള്ളിയുടെ ചുറ്റുമതില്‍ ജൂതന്‍മാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ മുസ്ളിം ലോകത്തോട്‌ സര്‍വസന്നാഹങ്ങളോടെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത അന്നുതന്നെ ഖത്തറില്‍ നിന്നിതാ ദുഃഖകരമായ ഒരു വാര്‍ത്ത: ഖത്തര്‍ ഭരണാധികാരി ഹമദിണ്റ്റെ ആശീര്‍വാദത്തോടെയും ധനസഹായത്തോടെയും ആരംഭിച്ച അല്‍ജസീറ എന്ന ചാനല്‍ ഒരു ഇസ്രായേലി ജൂതന്‍ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുന്നതായി കേള്‍ക്കുന്നു. മുസ്ളിം ലോകത്തിനെതിരേ നടന്നുവരുന്ന ഘോരമായ മാധ്യമ പോരാട്ടത്തിനിടെ ഇരകളുടെ പക്ഷത്ത്‌ കാലുറപ്പിച്ചുനിന്ന അല്‍ജസീറ എല്ലാ അര്‍ഥത്തിലും വേറിട്ടൊരു ശബ്ദമായിരുന്നു. ഇസ്ളാമിനോ മുസ്ളിംകള്‍ക്കോ വേണ്ടി വാദിക്കലോ ഇസ്ളാമിക സന്ദേശം ലോകത്തെത്തിച്ചുകൊടുക്കുകയോ ഒന്നും അല്‍ജസീറയുടെ അജണ്ടയായിരുന്നില്ല. മറിച്ച്‌ അധിനിവേശ ശക്തികളുടെ കൂടെ കാമറക്കണ്ണുകളുമായി നടന്ന്‌ അവരുടെ ദുഷ്ടതകളും ദംഷ്ട്രകളും വളച്ചുകെട്ടില്ലാതെ അത്‌ ലോകത്തോടു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഇറാഖിലും അഫ്ഗാനിസ്താനിലും ഫലസ്തീനിലും അല്‍ജസീറ അതാണു ചെയ്തത്‌. അതിനാല്‍ തന്നെ അഫ്ഗാനില്‍ അമേരിക്ക ആദ്യം ബോംബിട്ട്‌ തകര്‍ത്തത്‌ അല്‍ജസീറ ഓഫിസാണ്‌. ഒട്ടേറെ പാശ്ചാത്യ നാടുകളില്‍ അല്‍ജസീറയ്ക്കു പലതരം വിലക്കുകളുണ്ടായി. പലേടങ്ങളിലും അല്‍ജസീറ ലേഖകര്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. സയണിസ്റ്റ്‌ ജൂത ലോബിയുടെ കണ്ണിലെ കരടായിരുന്നു എല്ലാനിലയ്ക്കും അല്‍ജസീറ. അല്‍ജസീറ കൈമാറുന്നു എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും അതിനുള്ള കാരണം എന്തുതന്നെയായാലും അതൊരിക്കലും സാമ്പത്തികമാവാന്‍ തരമില്ല. അല്‍ജസീറയ്ക്കു തുടക്കമിട്ട അമീറിണ്റ്റെ പുത്രനാണ്‌ ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബോളില്‍ ഗോള്‍വല കുലുക്കിയ പന്ത്‌ അനേകായിരം ഡോളര്‍ നല്‍കി സ്വന്തമാക്കിയത്‌. പാശ്ചാത്യ സുഖവാസകേന്ദ്രങ്ങളില്‍ ശെയ്ഖ്‌ പുത്രന്‍മാര്‍ ഒരാഴ്ച വാരിയെറിയുന്ന ഡോളറുകള്‍ മതി പത്ത്‌ അല്‍ജസീറകള്‍ തുടങ്ങാന്‍. നേരത്തേയും ഒരുതവണ ചാനല്‍ കൈമാറാന്‍ നീക്കം നടന്ന കാര്യവും ഓര്‍മിക്കേണ്ടതാണ്‌. അമേരിക്കന്‍ സമ്മര്‍ദ്ദമാണ്‌ ചാനല്‍ കൈയൊഴിയാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നു വ്യക്തം. ഇറാഖ്‌ യുദ്ധകാലത്ത്‌ ഈ സമ്മര്‍ദ്ദത്തെ അത്‌ എങ്ങനെയോ അതിജീവിച്ചു. അന്നു ചാനലിണ്റ്റെ ഖത്തര്‍ സ്റ്റേഷണ്റ്റെ മുകളില്‍ ബോംബിടാന്‍ ഒരുമ്പെട്ട അമേരിക്കയുടെ ശ്രമങ്ങള്‍ എങ്ങനെയോ തട്ടിത്തിരിഞ്ഞ്‌ ഇല്ലാതാവുകയായിരുന്നു. അല്‍ജസീറ പ്രതിസന്ധിയിലാണെങ്കില്‍ അത്‌ അടച്ചുപൂട്ടുന്നതാണു ഏറ്റവും നല്ലത്‌. പകരം, ചാനലിണ്റ്റെ പ്രഖ്യാത ശത്രുവായ ഒരു ഇസ്രായേലി പൌരന്‌ കൈമാറുക എന്നു വരുമ്പോള്‍ അതുണ്ടാക്കുന്ന അനര്‍ഥങ്ങളെക്കുറിച്ച്‌ ആലോചിക്കാന്‍പോലുമാവുന്നില്ല.
Thejasnews today's report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com