ചന്ദ്രനിലെ ജലാംശം-ക്വിസ്‌ മത്സരം ഒക്ടോബര്‍ 10ന്‌

on Oct 5, 2009

കാഞ്ഞങ്ങാട്‌: പി.കെ.ത്രി ചെസ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10ന്‌ ശനിയാഴ്‌ച രാവിലെ 10.30ന്‌ കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റോഫീസിനടുത്തുള്ള അക്കാദമി ഹാളില്‍ വെച്ച്‌ കാഞ്ഞങ്ങാട്‌ നഗരസഭാ- അജാനൂര്‍ ഗ്രാമപഞ്ചായത്ത്‌ പരിധികളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ക്വിസ്‌ മത്സരം സംഘടിപ്പിക്കും. ചന്ദ്രനിലെ ജലാംശം എന്നതാണ്‌ വിഷയം. ക്വിസ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9495777707 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക. .

Dated :- 10/05/2009 08:38:57.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com