അജാനൂര്‍ പഞ്ചായത്ത് ഗ്രാമ വികസനാ സൊഷ്യല്‍ ഓഡിറ്റിംഗ്‌

on Oct 3, 2009

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനുളള ഗ്രാമസഭ ഒക്‌ടോബര്‍ 5 മുതല്‍ 9 വരെ വിവിധ കേന്ദ്രങ്ങളില്‍ ചേരുന്നതാണ്. ബന്ധപ്പെട്ട വാര്‍ഡിലെ മുഴുവന്‍ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു. കൂടാതെ 2009 10 ലെ വാര്‍ഷിക പദ്ധതി, സമ്പൂര്‍ണ്ണ ഇ എം എസ് ഭവന പരിപാടി എന്നിവ സംബന്ധിച്ചും സഭയില്‍ ചര്‍ച്ച ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ക്ക് 2009 10 വര്‍ഷത്തെ വിവിധ ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള സൗകര്യം ഗ്രാമസഭയില്‍ ഏര്‍പ്പെടുത്തും. വാര്‍ഡ് നമ്പര്‍,ഗ്രാമസഭയുടെ തീയ്യതി, സമയം, സ്ഥലം, എന്നിവ യഥാക്രമം താഴെകൊടുക്കുന്നു.
വാര്‍ഡ് 1 ഒക്‌ടോബര്‍ 5 10 മണി രാവണീശ്വരം ഗവ. എച്ച് എസ് സ്‌കൂള്‍, വാര്‍ഡ് 2 ഒക്‌ടോബര്‍ 5 10 മണി മാക്കി ഗവ. എല്‍ പി സ്‌കൂള്‍, വാര്‍ഡ് 3 ഒക്‌ടോബര്‍ 5 10 മണി വേലാശ്വരം ഗവ. യു പി സ്‌കൂള്‍, വാര്‍ഡ് 4 ഒക്‌ടോബര്‍ 5 10 മണി മഡിയന്‍ ഗവ. എല്‍ പി സ്‌കൂള്‍, വാര്‍ഡ് 5 ഒക്‌ടോബര്‍ 6, 10 മണി മാണിക്കോത്ത് ജി എഫ് യു പി സ്‌കൂള്‍, വാര്‍ഡ് 6 ഒക്‌ടോബര്‍ 4 ഉച്ചയ്ക്ക് 2 മണി എം പി എസ് ജി വി എച്ച് എസ് വെളളിക്കോത്ത്, വാര്‍ഡ് 7 ഒക്‌ടോബര്‍ 4 2 മണി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, വാര്‍ഡ് 8 ഒക്‌ടോബര്‍ 6 2മണി മൂലക്കണ്ടം കമ്മ്യൂണിറ്റി ഹാള്‍, വാര്‍ഡ് 9 ഒക്‌ടോബര്‍ 6 10 മണി പുതിയകണ്ടം ജി യു പി സ്‌കൂള്‍, വാര്‍ഡ് 10 ഒക്‌ടോബര്‍ 6 10 മണി രാംനഗര്‍ ഗവ. ഹൈസ്‌കൂള്‍, വാര്‍ഡ് 11 ഒക്‌ടോബര്‍ 7 10മണി മുച്ചിലോട്ട് ഗവ. എല്‍ പി സ്‌കൂള്‍, വാര്‍ഡ് 12 ഒക്‌ടോബര്‍ 7 , 2 മണി മുച്ചിലോട്ട് ഗവ. എല്‍ പി സ്‌കൂള്‍, വാര്‍ഡ് 13 ഒക്‌ടോബര്‍ 8, 10 മണി അതിഞ്ഞാല്‍ ഗവ. എല്‍ പി സ്‌കൂള്‍, വാര്‍ഡ് 14 ഒക്‌ടോബര്‍ 9 10 മണി അജാനൂര്‍ ജി എഫ് യു പി സ്‌കൂള്‍, വാര്‍ഡ് 15 ഒക്‌ടോബര്‍ 7 10 മണി കൊളവയല്‍ മദ്രസ, വാര്‍ഡ് 16 ഒക്‌ടോബര്‍ 9, 2 മണി അജാനൂര്‍ ജി എഫ് യു പി സ്‌കൂള്‍,വാര്‍ഡ് 17 ഒക്‌ടോബര്‍ 8 10 മണി മുട്ടുന്തല എ എല്‍ പി സ്‌കൂള്‍, വാര്‍ഡ് 18 ഒക്‌ടോബര്‍ 9 10മണി കല്ലിങ്കാല്‍ ഗവ. എല്‍ പി സ്‌കൂള്‍, വാര്‍ഡ് 19 ഒക്‌ടോബര്‍ 8 10 മണി കല്ലിങ്കാല്‍ ഗവ. എല്‍ പി സ്‌കൂള്‍, വാര്‍ഡ് 20 ഒക്‌ടോബര്‍ 8 10 മണി ഹയാത്തുല്‍ ഇസ്ലാം മദ്രസ സൗത്ത് ചിത്താരി, വാര്‍ഡ് 21 ഒക്‌ടോബര്‍ 7 ന് 10 മണി നോര്‍ത്ത് ചിത്താരി അസീസിയ്യാ സ്‌കൂള്‍, വാര്‍ഡ് 22 ഒക്‌ടോബര്‍ 9 10 മണി മുക്കൂട് ജി എല്‍ പി സ്‌കൂള്‍.
ഒരോ ഗ്രാമ സഭായോഗത്തിലും ചുരുങ്ങിയത്‌ 150 പേരുടെ മിനുറ്റ്സ്‌ രേഖപ്പെടുത്തെണ്ടതാണ്‌.
Ajanur Panchayath public works Social Auditing 2009

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com