രേഖകള്‍ തിരിച്ച്‌ നല്‍കാത്തതില്‍ ബ്ളേഡ്കാരെനിതെ കേസ്‌

on Oct 6, 2009

കാഞ്ഞങ്ങാട്‌: ബ്ലേഡിടപാടില്‍ പണവും പലിശയും നല്‍കിയിട്ടും ഈടായി നല്‍കിയ ബ്ലാങ്ക്‌ ചെക്ക്‌ ലീഫുകളും മുദ്രപേപ്പറുകളും പിടിച്ചുവെക്കുകയും പത്ത്‌ ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന്‌ ചെരിപ്പുവ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബ്ലേഡുകാരനായ അച്ഛനും മകനുമെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. കാഞ്ഞങ്ങാട്ടെ ചെരുപ്പ്‌ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.മുഹമ്മദ്‌ അസ്ലമിന്റെ പരാതിയില്‍ മാണിക്കോത്തെ ബ്ലേഡുകാരന്‍ അപ്പക്കുഞ്ഞി മകന്‍ അരവിന്ദന്‍ എന്നിവര്‍ക്കെതിരെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ നേരിട്ട്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. 2005 മെയ്‌ മാസം അപ്പക്കുഞ്ഞിയില്‍ നിന്നും 5,64,000 രൂപ അസ്ലം ബ്ലേഡിന്‌ വാങ്ങിയിരുന്നു.പണം വാങ്ങുന്ന സമയം ആന്ധ്രാബാങ്കിന്റെ നാല്‌ ബ്ലാങ്ക്‌ ചെക്കുകളും മുദ്രപേപ്പറുകളും അസ്ലം അപ്പക്കുഞ്ഞിക്ക്‌ നല്‍കിയിരുന്നു. മുതലും പലിശയുമടക്കം ഏജന്റ്‌ കമ്മാരന്‍ വഴി ഇതിനോടകം 9ലക്ഷംരൂപ അപ്പക്കുഞ്ഞിക്ക്‌ നല്‍കിയിട്ടും ഈട്‌ നല്‍കിയ ചെക്കുകളും മുദ്രപേപ്പറുകളും തിരിച്ചുനല്‍കുന്നില്ലെന്നാണ്‌ അസ്ലമിന്റെ പരാതി. രേഖകള്‍ തിരിച്ചു ചോദിച്ച അസ്ലമിനെ അപ്പക്കുഞ്ഞിയും മകനും കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍്‌ കയറി കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും 10ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com