ജില്ലാ പഞ്ചായത്തിന്റെ റോഡുകള്‍ തകര്‍ന്നു; നന്നാക്കാന്‍ ഫണ്ടില്ല

on Oct 22, 2009

ഹൊസ്‌ദുര്‍ഗ്‌: കാലവര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡുകള്‍ തകര്‍ന്നെങ്കിലും അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ യാത്ര ദുരിതമാകുന്നു.

66 ഗ്രാമീണ റോഡുകളാണ്‌ ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ളത്‌. ഇതില്‍ അറുപത്‌ റോഡുകളിലൂടെയും ബസ്‌ ഗതാഗതമുണ്ട്‌. ഒരുകോടി രൂപയാണ്‌ സര്‍ക്കാര്‍ ജില്ലാപഞ്ചായത്തിന്‌ റോഡ്‌ വികസനത്തിനനുവദിക്കുന്നത്‌. ഈ തുക തീര്‍ത്തും അപര്യാപ്‌തമായതിനാല്‍ പേരിന്‌ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ്‌ ജില്ലാ പഞ്ചായത്തിന്‌ കഴിയുന്നത്‌. മറ്റു ഫണ്ടുകളൊന്നും റോഡ്‌ വികസനത്തിനില്ല.

അറ്റകുറ്റപ്പണിക്കനുവദിക്കുന്ന തുക തികയുന്നില്ല എന്നതിനാല്‍ തകര്‍ന്ന റോഡുകള്‍ക്ക്‌ ഒരിക്കലും മോക്ഷമുണ്ടാവുന്നില്ല. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റീടാറിങ്‌ ചെയ്യണമെന്നാണ്‌ നിര്‍ദ്ദേശമെങ്കിലും ഇത്‌ നടക്കാറേ ഇല്ല. ഫണ്ടില്ലാത്തതുതന്നെ കാരണം. കൂടുതല്‍ ഫണ്ട്‌ അനുവദിക്കണമെന്ന അധികൃതരുടെ അപേക്ഷയും പരിഗണിക്കപ്പെട്ടിട്ടില്ല.

ഹൊസ്‌ദുര്‍ഗ്‌, കാസര്‍കോട്‌ താലൂക്കുകളിലെ ഭൂരിഭാഗം ജില്ലാപഞ്ചായത്ത്‌ റോഡുകളും ശക്തമായ കാലവര്‍ഷത്തില്‍ തകര്‍ന്നിരിക്കുകയാണ്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com