അതിഞ്ഞാലില്‍ മുസ്‌ലിം ലീഗ്‌ സമ്മേളനം നടത്തി

on Oct 24, 2009

Photo: Abdullakunhi Udma
കാഞ്ഞങ്ങാട്‌: അവസരവാദികളെ കൂട്ടുപിടിച്ച്‌ മുസ്‌ലിം ലീഗിനെ തകര്‍ക്കാമെന്ന സി.പി.എം. മോഹം നടപ്പില്ലെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ലോക്‌സഭയില്‍ മുസ്‌ലിം ലീഗിന്റെ ഒറ്റ അംഗവുമുണ്ടാകില്ലെന്ന സി.പി.എമ്മിന്റെ ധാര്‍ഷ്‌ട്യത്തിന്‌ കാതടപ്പന്‍ മറുപടി നല്‍കി സി.പി.എമ്മിന്‌ കനത്ത പ്രഹരമേല്‍പ്പിച്ച കേരള ജനത മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ സാന്നിദ്ധ്യം അനുപേക്ഷണീയമാണെന്ന്‌ തെളിയിച്ചിരിക്കുന്നു.
അജാനൂര്‍ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി അതിഞ്ഞാല്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഇ.ടി. വാര്‍ഡ്‌ ലീഗ്‌ പ്രസിഡണ്ട്‌ തെരുവത്ത്‌ മൂസ ഹാജി അധ്യക്ഷത വഹിച്ചു.
സ്വാശ്രയ സ്ഥാപനങ്ങള്‍ആരംഭിക്കുന്നതിനെതിരെ നാട്ടില്‍ രക്തപ്പുഴ സൃഷ്‌ടിച്ചസി.പി.എം. വിദ്യാഭ്യാസ രംഗത്ത്‌ ഇപ്പോള്‍ കേരളം കൈവരിച്ച നേട്ടത്തെക്കുറിച്ച്‌ എന്തു പറയുന്നുവെന്നറിയാന്‍ കൗതുകമുണ്ട്‌. യു.ഡി.എഫ്‌. ഭരണ കാലത്ത്‌ ആരംഭിച്ച സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ പിന്നിലെ ചാലക ശക്തിയായി വര്‍ത്തിച്ച മുസ്‌ലിംലീഗിനെ കേരളജനത മനസ്സാ അഭിനന്ദിക്കുയാണെന്ന വസ്‌തുത സി.പി.എം. ഓര്‍ക്കണം. മൂന്നു പതിറ്റാണ്ടിലേറെ ഭരണം നടത്തി ബംഗാളിലെ മുസ്‌ലിംകളെ ദളിതരേക്കാള്‍ പിന്നണിയിലാക്കിയ സി.പി.എമ്മിന്റെ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ല. ഖാഇദേമില്ലത്തും ബാഫഖി തങ്ങളും സി.എച്ചും ശിഹാബ്‌ തങ്ങളും ജനമനസ്സുകളില്‍ വളര്‍ത്തിയെടുത്ത നന്മയുടെയും സ്‌നേഹത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെ മുസ്‌ലിം ലീഗ്‌ ബഹുദൂരം മുന്നോട്ടു പോകും. മഹാരാഷ്‌ട്രയിലും അരുണാചലിലും ഹരിയാനയിലും നടന്ന തെഞ്ഞെടുപ്പുകളുടെ ഫലം ഇന്ത്യ ശരിയായ ദിശയിലേക്ക്‌ ചലിക്കുന്നതിന്റെ സൂചനകളാണ്‌. സങ്കുചിത പ്രാദേശിക വികാരങ്ങളില്‍ പടുത്തുയര്‍ത്തിയ സംഘടനകളെ കടപുഴക്കിയെറിഞ്ഞ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും സഖ്യ കക്ഷികളിലും ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം വിളിച്ചോതുന്നത്‌. അടുത്ത തെരഞ്ഞെടുപ്പോടെ ബംഗാളിലും സി.പി.എം. പടിക്കുപുറത്തുനില്‍ക്കേണ്ടിവരുമെന്ന്‌ ബഷീര്‍ തുടര്‍ന്നു പറഞ്ഞു. .
http://kasaragodvartha.com/viewnews.php?id=20091

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com