Search engine
ബാംഗ്ലൂർ: ഇസ്ലാം മതത്തിന്‍റെ തത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങി. നേരായ വഴിയിലൂടെ മാത്രം അന്വേഷണം നടത്താന്‍ സാധിക്കുന്ന ഐഎംഹാലാല്‍ സെര്‍ച്ച് എഞ്ചിനില്‍ ഹറാമായതൊക്കെ(നിഷിദ്ധമായത്) വിലക്കിയിട്ടുണ്ട്. അശ്ലീല സൈറ്റുകളോ, ബന്ധപ്പെട്ട ചിത്രങ്ങളൊ ഐഎംഹലാല്‍ സെര്‍ച്ച് എഞ്ചിനില്‍ തിരയാന്‍ സാധിക്കില്ല. ഡച്ച് ഇന്‍റര്‍നെറ്റ് കമ്പനിയായ എ ഇസഡ് എസ് മീഡിയാ ഗ്രൂപ്പാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ തുടങ്ങിയിരിക്കുന്നത്.അശ്ലീല സൈറ്റുകള്‍ക്ക് പുറമെ മയക്കുമരുന്ന്, കള്ള്, പന്നി എന്നിവ സംബന്ധിച്ച വിവരങ്ങളും വിലക്കിയിട്ടുണ്ട്. സെര്‍ച്ച് എഞ്ചിന്‍ വിലക്കിയിട്ടുള്ള വിവരങ്ങള്‍ തിരഞ്ഞാല്‍ ഇത് ഹറാമായ വാക്കാണെന്നും വിവരങ്ങള്‍ ലഭ്യമല്ലെന്നും കാണിക്കും. അതേസമയം, ഐഎംഹാലാല്‍ സെര്‍ച്ച് എഞ്ചിന്‍റെ ബീറ്റാ പതിപ്പാണ് തുടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ സെര്‍ച്ചിംഗ് വിവരങ്ങളും കുറവാണ്. വെബ് സെര്‍ച്ചിംഗില്‍ വിവരവുമായി ബന്ധപ്പെട്ട സൈറ്റുകളുടെ ചിത്രങ്ങളും നല്‍കുന്നുണ്ട്. നിഷിദ്ധമായ ഓരോ വാക്കിനും പ്രത്യേക രീതിയില്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ബലാത്സംഗം, അശ്ലീലം എന്നീ വാക്കുകള്‍ക്ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പന്നി, കള്ള് എന്നീ വാക്കുകളെ റേറ്റിംഗ് ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങി ഇതുവരെയായി നാലു ലക്ഷത്തോളം പേര്‍ സന്ദര്‍ശനം നടത്തിയെന്ന് സെര്‍ച്ച് എഞ്ചിന്‍ വക്താവ് സര്‍ദേഹ പറഞ്ഞു. അറബ് രാജ്യങ്ങളിലെ നെറ്റ് ഉപയോക്താക്കളുടെ വികാരം മനസ്സിലാക്കിയാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. മറ്റ് എല്ലാ സെര്‍ച്ച് എഞ്ചിനുകളും കുട്ടികളെ അശ്ലീലതയിലേക്കാണ് നയിക്കുന്നതെന്നും സര്‍ദേഹ അഭിപ്രായപ്പെട്ടു.
http://www.imhalal.com
introduction
0 comments:
Post a Comment