പലിശ രഹിത ബങ്കിംഗ് സഭ്രദായമായ 'ഇസ് ലാമിക് ബങ്കിംഗ്' ആഗോളതലത്തില്‍ സാംബത്തീക മാന്ദ്യകാലത്ത് പ്രശസ്തമാകുമ്പോള്‍ ഇന്ത്യയിലും അതിനോടുള്ള അഭിനിവേശത്തിണ്റ്റെ അലയൊലികള്‍ മുഴങ്ങുന്നു. കഴിഞ്ഞ ദിവസത്തെ ഏതാനും വാര്‍ത്തകള്‍.
ഇസ്ളാമിക് ബാങ്ക്: ശരീഅഃ ഉപദേശക സമിതിയില്‍ വിദേശ പണ്ഡിതന്‍മാരെ പരിഗണിക്കുന്നു
തിരുവനന്തപുരം: ഇസ്ളാമിക് ബാങ്കിങ്ങ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പലിശരഹിത ധനകാര്യ സ്ഥാപനത്തിണ്റ്റെ ശരിഅ ഉപദേശക സമിതിയില്‍ വിദേശത്തുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ സാധ്യത. ഇന്നലെ കോഴിക്കോട് ചേര്‍ന്ന കമ്പനിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോര്‍ കമ്മിറ്റി ചെയര്‍മാന്‍ ഗള്‍ഫാര്‍ മുഹമ്മദാലിയെയും പി വി അബ്ദുല്‍വഹാബ് എം.പിയെയും ചുമതലപ്പെടുത്തി. മൂന്നംഗം ഉപദേശക സമിതിയെ സംസ്ഥാനത്തിനകത്തു നിന്നുതന്നെ കണെ്ടത്തുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടായി. ശരിഅ പാണ്ഡിത്യമുള്ളവര്‍ സംസ്ഥാനത്ത് ഉണെ്ടങ്കിലും ഇസ്ളാമിക് ബാങ്കിങ്ങ് മേഖലയെക്കുറിച്ച് ആധികാരികമായി തീരുമാനമെടുക്കാന്‍ കഴിയുന്നവര്‍ സംസ്ഥാനത്തു കുറവാണെന്ന വിലയിരുത്തലിലാണു യോഗം എത്തിച്ചേര്‍ന്നത്. അന്താരാഷ്ടതലത്തില്‍ ശരിഅയിലും ഇസ്ളാമിക് ബാങ്കിങ്ങിലും ഒരേ പോലെ പാണ്ഡിത്യമുള്ളവര്‍ ഉണെ്ടങ്കിലും ഇവരെ നിയമിക്കുക വളരെ ചെലവേറിയതാവുമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമുള്ള പണ്ഡിതന്‍മാരെ ഉള്‍പ്പെടുത്തി സംയുക്തമായ ബോര്‍ഡിന് രൂപം നല്‍കണമെന്ന നിര്‍ദേശവും ഉണ്ടായി. കമ്പനി രൂപീകരണം സംബന്ധിച്ച് ഇതുവരെ എടുത്ത തീരുമാനങ്ങള്‍ കമ്മിറ്റി വിലയിരുത്തി. കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ വ്യവസായ വികസന കോര്‍പറേഷന് യോഗം അനുമതി നല്‍കി.അന്താരാഷ്്ട്ര ഇസ്ളാമിക് ബാങ്കിങ്ങ് സമ്മേളനം ആരംഭിച്ചു
കോഴിക്കോട്: അന്താരാഷ്്ട്ര ഇസ്ളാമിക് ബാങ്കിങ്ങ് സമ്മേളനത്തിന് ഫാറൂഖ് കോളജില്‍ തുടക്കം. മൂലധന കേന്ദ്രീകരണവും അധാര്‍മിക താല്‍പ്പര്യങ്ങളും മൂലം പ്രതിസന്ധിയിലകപ്പെട്ട ലോക സാമ്പത്തിക വ്യവസ്ഥയ്ക്ക് ബദല്‍ ഇസ്ളാമിക രീതിയിലുള്ള നിക്ഷേപവും സംരംഭങ്ങളും മാത്രമാണന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫാറൂഖ് റൌദത്തുല്‍ ഉലൂം അറബി കോളജിണ്റ്റെ ആഭിമുഖ്യത്തിലുള്ള സമ്മേളനം കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ളാമിക ബാങ്കിങ്ങിനു സാധ്യതകള്‍ ഏറെയാണ്. എന്നാലതിനു രാജ്യത്തെ ബാങ്കിങ്ങ് നയങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണെ്ടന്നും അഹമ്മദ് അഭിപ്രയപ്പെട്ടു. സംസ്ഥാന വ്യവസായ വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ അവതരിപ്പിച്ച കേരളത്തിലെ ഇസ്ളാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ എന്ന പ്രബന്ധം ശ്രദ്ധേയമായി. കൊച്ചി ആസ്ഥാനമാക്കി സ്ഥാപിക്കാനിരിക്കുന്ന ഇസ്ളാമിക നിക്ഷേപ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മന്ത്രി എളമരം കരീം ഉദ്്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഇസ്ളാമിക സാമ്പത്തിക ശാസ്ത്രത്തിണ്റ്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ബഹ്‌റയ്ന്‍ ഇസ്്ലാമിക് ബാങ്കിങ്ങ് കണ്‍സള്‍ട്ടണ്റ്റ് ഡോ. ഈസ എം ഇഷാഖ്, കെ എം അബ്ദുല്‍ സലാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സൌദി വിദ്യാഭ്യാസ വകുപ്പിലെ ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ തമീമി മുഖ്യാതിഥിയായിരുന്നു. ധനവിനിയോഗത്തിണ്റ്റെ ഇസ്്ലാമിക മാനം എന്ന വിഷയത്തില്‍ സൌദി ടസ്്നി പെട്രോ കെമിക്കല്‍സിലെ വാണിജ്യ- ആസൂത്രണ ഉപദേശകന്‍ സി എച്ച് അബ്ദുര്‍റഹീമും വായ്പ കൂടാതെ ബിസിനസ്സ് എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയത്തില്‍ കോട്ടയം റിസള്‍ട്ട് കണ്‍സള്‍ട്ടിങ്ങ് ഗ്രൂപ്പിലെ ടൈനി ഫിലിപ്പും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇസ്ളാമിക് ബാങ്കിങ്ങ്: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ദമ്മാമിലെ വമി പ്രതിനിധി അബ്ദുര്‍റഹ്മാന്‍ അഹമ്മദ് ബജെണ്റ്റോ, മുംബൈ ടാസിസ് ഗ്രൂപ്പ് ഡയറക്്ടാറ്‍ ഡോ. ശാരിഖ് നിസാര്‍, കൊച്ചി നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്നു സമാപിക്കും.
0 comments:
Post a Comment