യു.എ.ഇ യുടെ കായിക ഭൂപടത്തിൽ താരമായി ത്രിക്കരിപ്പൂർ നിവാസിയും |

on Oct 7, 2009

അമീൻ ആയിറ്റി


യു.എ.യിലെ ത്രിക്കരിപ്പൂർ നിവാസികൾക്ക് അഭിമാനമായി യു.ഇ.യുടെ കായിക ഭൂപടത്തിലെ താരമായി ത്രിക്കരിപ്പൂർ നിവാസി. ത്രിക്കരിപ്പൂർ സ്വദേശിയായ ടി.കെ. നൌഷാദ് ആണ് യു.എ.യിലെ കാ‍യിക ഭൂപടത്തിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്നു വരുന്നത്. ക്രിക്കറ്റിലും ഫുട്ബോളിലും ഒരു പോലെ കഴിവ് തെളിയിച്ച ഈ പ്രതിഭ ഇന്ന് കളിക്കളത്തിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. ഷൂട്ടേർസ് പടന്നയിലൂടെ കേരളത്തിലെ ഫുട്ബോൾ മൈതാനങ്ങളിൽ കാണികളുടെ ഹരമായി മാറിയ ഈ ഗോൾകീപ്പർ ദുബായിലെ മികച്ച ക്ലബ്ബുകൾക്കെല്ലാം വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. അപൂർവ്വം ചിലർക്ക് മാത്രം കൈവരിക്കാവുന്ന നേട്ടങ്ങളുമായിട്ടായിരുന്നു ഈ മരുഭൂമിയിൽ നൌഷാദിന്റെ വളർച്ച. പ്ലയേർസ് ലഞ്ച് എന്ന ദുബൈയിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ താരമായി കുറച്ച് കാലം കളിക്കളം നിറഞ്ഞ് നിന്നത് ഇദ്ദേഹത്തിന്റെ പ്രതിഭ വെളിവാക്കുന്നു. നൌഷാദ് ഒഴികെയുള്ള ബാക്കിയുള്ള താരങ്ങളെല്ലാം യൂറോപ്പിൽ നിന്നുള്ളവരായിരുന്നു. ഒരു പക്ഷെ നമ്മുടെ ജില്ലയിൽ നിന്നും ആദ്യമായി ഒരു ഇംഗ്ലീഷ് ടീമിനു വേണ്ടി കളിക്കുന്ന താരം നൌഷാദ് ആയിരിക്കും. യു.എഫ്.എഫ്.സി, സൈക്കോ ദുബായ്, ബ്രദേർസ് ദുബൈ, ജി.7 അൽ-ഐൻ, നബീഹ് സ്പോർട്ടിംഗ് തുടങ്ങിയ മുൻ നിര ക്ലബ്ബുകൾക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുള്ള നൌഷാദ് ഇപ്പോൾ ദുബായിലെ പ്രമുഖ ഫുട്ബോൾ ടീമായ കോപ്പി കോർണർ ദുബായിയുടെ കളിക്കാരനാണ്.
ഫുട്ബോ‍ളിൽ എന്ന പോലെ ക്രിക്കറ്റിലും തിളങ്ങുന്ന പ്രതിഭയായ നൌഷാദ് ടൌൺ പടന്നയിലൂടെയായിരുന്നു ക്രിക്കറ്റിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തപ്പെട്ടത്. അതിനു മുമ്പ് അൽ-ഹിലാൽ തെക്കെക്കാടിന്റെ ഓൾ‌റൌണ്ടറായിരുന്നു. യു.എ.യിലെ പ്രാദേശിക ക്രിക്കറ്റ് രംഗത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മില്ലേനിയം കപ്പിലെ ഈ വർഷത്തെ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചത് നൌഷാദിനായിരുന്നു. രണ്ട് സെഞ്ച്വറി അടക്കം നാനൂറോളം റൺസാണ് ഈ പരമ്പരയിൽ നൌഷാദ് വാരിക്കൂട്ടിയത്. ഫ്രണ്ട്സ് സി.സി. ഷാർജക്ക് വേണ്ടി കളിക്കുന്ന ഇദ്ദേഹം ആരോസ് അജ്മാൻ, സ്റ്റാർ പ്ലയേർസ് ദുബായ് എന്നിവക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. തെക്കെക്കാട്ടെ കെ.പി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ടി.കെ.സി.നഫീസത്തിന്റെയും മൂത്ത മകനായ നൌഷാദ് കളിക്കളത്തിൽ നല്ലൊരു ഭാവി തേടുന്ന താരമാണ്. ജീവിത പ്രാരാബ്‌ധത്തിന്റെ ഭാണ്ഡവും പേറി മരുഭൂമിയിലെത്തിയ ഈ മികച്ച കളിക്കാരന് പലപ്പോഴും ഇവിടത്തെ വമ്പൻ ടീമുകളിൽ കളിക്കാനുള്ള അവസരം ജോലികാരണം നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. നിലവിൽ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ സെർവ്വീസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com