ജില്ലയിലെ അതീവ വാഹനാപകട മേഘലകളെ കണ്ടെത്തി

on Oct 11, 2009

കാഞ്ഞങ്ങാട്‌: ജില്ലയിലെ 17 സ്ഥലങ്ങള്‍ അതീവ അപകടമേഖലകളാണെന്ന്‌ കേരള റോഡ്‌ സേഫ്റ്റി അതോറിറ്റി നടത്തിയ പഠനത്തില്‍ കണെ്ടത്തി. പി.ഡബ്ള്യു.ഡി, എന്‍.എച്ച്‌, പി.ഡബ്ള്യു.ഡി.റോഡ്സ്‌, പോലിസ്‌, മോട്ടോര്‍ വാഹനവകുപ്പ്‌ എന്നിവ ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. പൊയിനാച്ചി ജങ്ങ്ഷന്‍, മൊഗ്രാല്‍ പുത്തൂറ്‍, ചെങ്കള, ചന്ദ്രഗിരിപാലത്തിനുസമീപം, ചൌക്കി ജങ്ങ്ഷന്‍, അടുക്കത്ത്ബയല്‍, പൊസോട്ട്‌, മാവിലക്കണ്ടം, ആരിക്കാടി, ബോവിക്കാനം ടൌണ്‍ ജങ്ങ്ഷന്‍, ചാലിങ്കാല്‍ വളവ്‌, നീലേശ്വരം നെടുങ്കണ്ടം വളവ്‌, കരുവാച്ചേരി വളവ്‌ എന്നിവടങ്ങളിലാണ്‌ അപകടം കൂടുതലായും നടക്കുന്നത്‌. ദേശീയപാതയിലെ നെടുങ്കണ്ടംവളവില്‍ നിരവധി അപകടങ്ങള്‍ നടന്നതായി സംഘം കണെ്ടത്തി. പടന്നക്കാട്‌ ഐങ്ങോത്ത്‌ അടുത്തകാലത്തായി നടന്ന അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. നിരവധി ടാങ്കര്‍ ലോറികളും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്‌. പുല്ലൂറ്‍ വളവും അപകടമേഖലയാണ്‍്‌. കൈവരി നിര്‍മ്മിച്ച്‌ റിഫ്ളക്റ്റീവ്‌ ടൈത്സ്‌ പതിക്കുക, സ്പീഡ്‌ ബ്രേക്കര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡ്‌ ഫോര്‍ഡര്‍ ഉയര്‍ത്തുക, അപകടമേഖല എന്ന സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡ്‌ വീതികൂട്ടുക, റോഡില്‍ വെള്ളവര വരച്ച്‌ റോഡ്‌ വേര്‍തിരിക്കുക, റോഡിനോട്‌ ചേര്‍ന്നുള്ള ഇലക്ട്രിക്‌ പോസ്റ്റുകള്‍ മാറ്റുക, റോഡിണ്റ്റെ സൂപ്പര്‍ എലിവേഷന്‍ ക്രമീകരിക്കുക, ദൂരക്കാഴ്ച കിട്ടുന്നതിന്‌ റോഡരികിലുള്ള കാടുകള്‍ വെട്ടിത്തെളിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ ഈ സ്ഥലങ്ങളിലെ അപകടങ്ങള്‍ കുറക്കാനായി സമിതി മുന്നോട്ടുവച്ചത്‌. കാസര്‍കോഡ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ കെ രാധാകൃഷ്ണന്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവന്‍, കുമ്പള സി.ഐ കെ ദാമോദരന്‍, കാസര്‍കോഡ്‌ പി.ഡബ്ള്യു.ഡി ഡിവിഷന്‍ അസി. എന്‍ജിനിയര്‍ സുനില്‍, ആദൂറ്‍ സി.ഐ വേണുഗോപാല്‍ തുടങ്ങിയവര്‍ പഠനസംഘത്തിലുണ്ടായിരുന്നു. Newsreport

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com