2008 മേയ് മാസത്തിലെ ഒരു വ്യഴാഴ്‌ച ദിവസം ഇന്ത്യയുടെ വാണിജ്യ മന്ത്രി പി. ചിദംബരം നടത്തിയ പത്രസമ്മേളനത്തില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ കുതിച്ചു കയറുന്ന പണപ്പെരുപ്പ നിരക്കിനെ പറ്റി ചില ചോദ്യങ്ങള്‍ മന്ത്രിയോട് ഉന്നയിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം അദ്ദേഹം കുറച്ചു തമാശയായി തന്നെ ഇങ്ങന പറഞ്ഞു. 'നന്ദി ദൈവമേ, ഇന്നൊരു വെള്ളിയാഴ്‌ചയല്ലല്ലോ'! മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയ്‌ക്കു പകരം തമാശയായാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെങ്കിലും അതിലും ചില വസ്തുതകളില്ലാതില്ല.
പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ഒരു വ്യഴാഴ്‌ച ദിവസം മറുപടി പറയേണ്ട കാര്യം നമ്മുടെ ധനമന്ത്രിമാര്‍ക്കില്ല. മാത്രമല്ല, ഒരു വ്യഴാഴ്‌ച ദിവസം നിരക്ക് സംബന്ധിച്ചുള്ള ചോദ്യത്തിന്റെ പ്രസക്തിയും കുറവാണ്.
എന്നാല്‍ തൊട്ടടുത്ത ദിനം ഒരു പക്ഷെ ഇന്ത്യന്‍ ധനമന്ത്രിമാര്‍ക്ക് ഏറ്റവും തലവേദന സൃഷ്ടിയ്‌ക്കുന്ന ദിവസമായി മാറിയാല്‍ അദ്‌ഭുതപ്പെടേണ്ട. കാരണം രാജ്യത്ത് പണപ്പെരുപ്പം കണക്കാക്കുന്നതും അത് എത്രയാണെന്ന് പ്രഖ്യാപിയ്‌ക്കുന്നതും വെള്ളിയാഴ്‌ചകളിലാണ്.
ഇന്ത്യയില്‍ പണപ്പെരുപ്പം കണക്കാക്കുന്നത് എങ്ങനെയാണെന്നും എന്തു കൊണ്ടത് വെള്ളിയാഴ്‌ചകളില്‍ മാത്രം പ്രഖ്യാപിയ്‌ക്കുന്നതിന് പിന്നിലുള്ള കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. അതിനു മുമ്പെ എന്താണ് പണപ്പെരുപ്പമെന്ന് നോക്കാം.
എന്താണ് പണപ്പെരുപ്പം?
ഒരു രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തില്‍ അല്ലെങ്കില്‍ വിലയില്‍ വരുന്ന മാറ്റത്തെ പണപ്പെരുപ്പമെന്ന് ചുരുക്കത്തില്‍ പറയാം. സാമ്പത്തിക വ്യവസ്ഥയെ മൊത്തമായി പ്രതിനിധാനം ചെയ്യുന്ന സൂചിക കൂടിയാണ് പണപ്പെരുപ്പ നിരക്ക്. ഇന്ത്യയില്‍ പണപ്പെരുപ്പ നിരക്ക് എത്രയാണെന്ന് കണക്കാക്കുന്നത് മൊത്ത വില സൂചിക (ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ്)യെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ പല വികസിത രാജ്യങ്ങളുംഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ്) അനുസരിച്ചാണ് പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്. ഇന്ത്യയും ഇത്തരത്തില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് അനുസരിച്ച് പണപ്പെരുപ്പ നിരക്ക് കണക്കാക്കണമെന്നാണ് പല സാന്പത്തിക വിദഗ്ദരുടേയും അഭിപ്പായം. ലോകത്തിലെ പ്രധാന രാജ്യങ്ങളെടുത്താല്‍ അതില്‍ ഇന്ത്യമാത്രമാണ് മൊത്ത വില സൂചിക പണപ്പെരുപ്പം കണക്കാക്കാന്‍ ഉപയോഗിയ്ക്കുന്നത്.
മൊത്ത വില സൂചിക കണക്കാക്കുന്നത് കൃത്യമായ പണപ്പെരുപ്പം കാണിയ്ക്കുകയില്ല എന്നതാണ് ഇതിന് കാരണം. മൊത്ത വിലയും ഉപഭോക്താവിന് കിട്ടുന്ന വിലയും തമ്മില്‍ വ്യത്യാസം ഉണ്ടെന്നതു തന്നെയാണ് ഇതിന് കാരണം.
മാത്രമല്ല ഇപ്പോള്‍ വില കണക്കാക്കുന്ന 435 ഉല്പന്നങ്ങളില്‍ പലതും അപ്രധാനമായ ഉല്പന്നങ്ങളാണ്. ഇതില്‍ 100 ഉല്പന്നങ്ങളെങ്കിലും അപ്രധാനമായവയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാലിത്തീറ്റ ഉണ്ടാക്കാന്‍ മാത്രം ഉപയോഗിയ്ക്കുന്ന ധാന്യങ്ങളുടെ വില വരെ പണപ്പെരുപ്പം കണക്കാന്‍ ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങളുടെ പട്ടികയില്‍ ഉണ്ട്.
എന്താണ് മൊത്ത വില സൂചിക?
രാജ്യത്തെ മൊത്തക്കച്ചട വിപണിയിലെ ചരക്കുകളുടെ വിലയിലുണ്ടാകുന്ന വ്യത്യാസം അടിസ്ഥാനമാക്കിയാണ് മൊത്ത വില സൂചിക കണക്കാക്കുന്നത്. 435 ക്രയവസ്‌തുക്കളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇന്ത്യയില്‍ മൊത്ത വില സൂചിക കണക്കാക്കാനായി ഉപയോഗിക്കുന്നത്.
എന്തു കൊണ്ട് വെള്ളിയാഴ്‌ച
മൊത്ത വില സൂചിക സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് ലഭിയ്‌ക്കുന്നത് ഒരാഴ്‌ച ദൈര്‍ഘ്യത്തിലാണ്. അതു കൊണ്ടു തന്നെ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നതും ആഴ്‌ചയിലൊരിക്കലാണ്. ഇന്ത്യയില്‍ വെള്ളിയാഴ്‌ച ദിവസമാണ് പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിയ്‌ക്കാനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിയ്‌ക്കുന്നത്.
പണപ്പെരുപ്പത്തെ സ്വാധീനിയ്‌ക്കുന്ന ഘടകങ്ങള്‍
രാജ്യത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകളുടെയും പണത്തിന്റെയും ലഭ്യതയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ പണപ്പെരുപ്പ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം.
പണത്തിന്റെ വിതരണം വര്‍ദ്ധിയ്‌ക്കുന്നത്, ചരക്കുകളുടെ വിതരണത്തിലുണ്ടാകുന്ന കുറവ്, പണത്തിന്റെ ആവശ്യം വര്‍ദ്ധിയ്‌ക്കുന്നത്, ചരക്കുകളുടെ ആവശ്യകത വര്‍ദ്ധിയ്‌ക്കുന്നത് എന്നിവയാണ് പണപ്പെരുപ്പത്തെ സ്വാധീനിയ്‌ക്കുന്ന പ്രധാന ഘടകങ്ങള്‍.
1993-94 ലാണ് മൊത്ത വില സൂചിക തയ്യാറാക്കുന്ന 435 ഉല്പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇത് കാലാനുസൃതമായി പുതുക്കണമെന്നാണ് സാന്പത്തിക വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.
ആഴ്ചയില്‍ ഒരിയ്ക്കല്‍ മൊത്ത വില സൂചിക അനുസരിച്ച് പണപ്പെരുപ്പ നിരക്ക് കണക്കാക്കുമ്പോള്‍ മാസത്തിലൊരിയ്ക്കല്‍ മാത്രമാണ് ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നത്.
Above : Silver Rupee, Emperor Muhamed Aurangzeb Alamgir (1658-1707), AH 1095 = AD 1683, 25 mm, 11.5 g, Islamic inscriptions on both sides.
Tag: What is deflation, inflation in Malayalam, panapperuppam
0 comments:
Post a Comment