കാലംതെറ്റിയ മഴ: നൂറ്‌ ഹെക്ടറിലെ നെല്‍ക്കൃഷിക്ക്‌ നാശം

on Oct 13, 2009

കാലംതെറ്റിയ മഴയെത്തുടര്‍ന്ന്‌ ഹൊസ്‌ദുര്‍ഗ്‌ താലൂക്ക്‌ പരിധിയില്‍ നൂറ്‌ ഹെക്ടറിലെ നെല്‍ക്കൃഷിക്ക്‌ നാശംസംഭവിച്ചു. കൊയ്യാറായ നെല്‍വയലുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്നാണ്‌ കൂടുതല്‍ നാശമുണ്ടായത്‌. വൈക്കോലും നശിച്ചു.

നെല്ല്‌ മഴയില്‍ കുതിര്‍ന്നതിനെ തുടര്‍ന്ന്‌ തുടര്‍ വിളയ്‌ക്കുള്ള വിത്ത്‌ മിക്കകര്‍ഷകര്‍ക്കും സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. കോടോം-ബേളൂരിലെ അയ്യങ്കാവ്‌, പൊയ്യളം, പൊടവടുക്കം, ലാലൂര്‍, ബാത്തൂര്‍ പാടശേഖരം, കോടോം, പനങ്ങാട്‌ വയലുകളിലാണ്‌ കൂടുതല്‍ നാശമുണ്ടായത്‌. പുല്ലൂര്‍-പെരിയയില്‍ എടമുണ്ട, വിഷ്‌ണുമംഗലം, മീങ്ങോം, കേളോം ഭാഗങ്ങളിലെല്ലാം നെല്‍ക്കൃഷി നശിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com