മാലിക്‌ ദീനാര്‍ ഉറൂസ്‌

on Oct 19, 2009

കാസര്‍കോട്‌: പ്രസിദ്ധമായ മാലിക്‌ ദീനാര്‍ മഖാം ഉറൂസിന്‌ ഒരുക്കം തുടങ്ങി. മൂന്ന്‌ വര്‍ഷത്തില്‍ ഒരിക്കലാണ്‌ ഉറൂസ്‌ നടത്തിവരാറുള്ളത്‌. 2010 ജനുവരി 31നാണ്‌ ഉറൂസ്‌ ആരംഭിക്കുന്നത്‌. ജനുവരി ഒന്നിന്‌ ഉറൂസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ പതാക ഉയര്‍ത്തും. ജനുവരി ഏഴിന്‌ മതപ്രഭാഷണം കാസര്‍കോട്‌ ഖാസി ടി.കെ.എം.ബാവ മുസ്ല്യാര്‍ ഉദ്‌ഘാടനം ചെയ്യുന്നതോടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയ്‌ക്ക്‌ തുടക്കമാകും. തൂടര്‍ന്ന്‌ കേരളത്തിനകത്തും പുറത്തും ഉള്ള പണ്ഡതരും സൂഫിവര്യന്‍മാരും പങ്കെടുക്കും. ചരിത്രസെമിനാര്‍, ബാങ്ക്‌വിളി മത്സരം, ഖുര്‍-ആന്‍ പരായണ മത്സരം എന്നിവയും ഉറൂസിനോടനുബന്ധിച്ചുണ്ടാകും. ഫെബ്രവരി ആറിന്‌ അവസാനിക്കുന്ന ഉറൂസിന്‌ സമാപ്‌തി കുറിച്ചുകൊണ്ട്‌ ഏഴിന്‌ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ അന്നദാനം നല്‍കും.
മാലിക്‌ദീനാര്‍ ജുമാമസ്‌ജിദില്‍ ജനവരി 31 മുതല്‍ ഫിബ്രവരി 6 വരെ നടക്കുന്ന സയ്യിദുനാ മാലിക്‌ബിനുദീനാര്‍ മഖാം ഉറൂസിന്റെ സ്വാഗതസംഘം ഓഫീസ്‌ സംയുക്ത ഖാസി ടി.കെ.എം.ബാവ മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു.
തളങ്കര ഇബ്രാഹിം ഖലീല്‍ സ്വാഗതവും ടി.ഇ.മുക്താര്‍ നന്ദിയും പറഞ്ഞു.
malik deenar
MAALIK BINUDEENAR MAKHAM UROOS WILL BE HELD AT THALANGARA, KASARAGOD. UROOS STARTS ON JAN.31ST AND ENDS ON FEB.6TH. PARTICIPATED AND PREACHED BY A NUMBER OF PROMINENT ISLAMIC SCHOLARS AND LEADERS. UROOS IS A COMMEMORATION OF PROMINENT SAHABA OF PROPHET MUHAMMAD(S) THOSE WHO HAVE BEEN CALLED AS MAALIK BINUDEENAR AND GROUP CAME FOR MISSIONARY FROM MAKAH, SAUDI AREBIA TO KERALA.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com