നെല്ല്‌ സംഭരണം തുടങ്ങിയില്ല; കര്‍ഷകര്‍ക്ക്‌ ഇരുട്ടടി

on Oct 17, 2009

ഹൊസ്‌ദുര്‍ഗ്ഗ്‌: നെല്ല്‌ സംഭരണത്തിനുള്ള സംവിധാനം ജില്ലയില്‍ ആരംഭിക്കാത്തതുമൂലം കര്‍ഷകര്‍ക്ക്‌ ന്യായ വില കിട്ടുന്നില്ല. ഇടത്തട്ടുകാരുടെ ചൂഷണത്തിനും കര്‍ഷകര്‍ ഇരയാകുന്നു.

കനത്ത മഴയില്‍ നെല്ലിന്‌ വ്യാപക നാശമുണ്ടായ സാഹചര്യത്തില്‍ അവശേഷിച്ച നെല്ലിന്‌ ന്യായ വില കിട്ടാത്തത്‌ കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായി.

നെല്ല്‌ സംഭരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകരെ തേടിയെത്തുന്ന സ്വകാര്യ വ്യാപാരികള്‍ കിലോവിന്‌ 7.50 രൂപയ്‌ക്കാണ്‌ നെല്ല്‌ ശേഖരിക്കുന്നത്‌. മഴയില്‍ കുതിര്‍ന്ന നെല്ലിന്‌ ഇതിലും വില കുറയുന്നു.

കിലോവിന്‌ 12.50 രൂപയാണ്‌ സംഭരണ വിലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. സ്വകാര്യ അരിമില്ലുകാരും നെല്ല്‌ വാങ്ങുന്നുണ്ട്‌. ഇവര്‍ ഒരു കിലോ നെല്ലിന്‌ ഒമ്പത്‌ രൂപയാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ അരി ഇങ്ങോട്ട്‌ വാങ്ങുമ്പോള്‍ 16.50 രൂപയോളം നല്‍കണം. തുച്ഛ വിലയ്‌ക്ക്‌ നെല്ല്‌ വില്‍ക്കാനുള്ള സാഹചര്യം കര്‍ഷകരെ തളര്‍ത്തുന്നു.
Mathrubhumi report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com