News Highlight:ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

on Oct 11, 2009

കാസര്‍ഗോഡ്‌ ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. ദേശീയ ഗ്രാമീണ ആരോഗ്യ മിഷണ്റ്റെ (എന്‍ആര്‍എച്ച്‌എം) സഹകരണത്തോടെ ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിപ്രവര്‍ത്തനം നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെണ്റ്റല്‍ ഹെല്‍ത്ത്‌ ആണ്റ്റ്‌ ന്യൂറോ സയന്‍സിണ്റ്റെ പ്രവര്‍ത്തകരാണ്‌ ഇത്‌ കണെ്ടത്തിയത്‌. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ 1280 ഓളം ഇത്തരം രോഗികളെ കണെ്ടത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൌമാരക്കാരിലാണ്‌ മാനസിക-വിഷാദ രോഗങ്ങള്‍ ഏറെ കണെ്ടത്താനായത്‌. ബദിയഡുക്ക, മുളിയാര്‍, പെരിയ,മംഗല്‍പാടി പഞ്ചായ ത്തുകളില്‍ മാത്രം150 കുട്ടികള്‍ ഉള്‍പെടെ മാനസികനില തകരാറിലായവര്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. വീടുകളിലെ സൌഹാര്‍ദപരമല്ലാത്ത അന്ത രീക്ഷവും രക്ഷിതാക്കളുടെ പരിചരണവും ശ്രദ്ധയില്ലായ്മയും ലഹരി വസ്തുക്കളുടെ ഉപയോഗവും കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നുണ്ട്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നടന്ന പഞ്ചായത്തുകളിലെ കുട്ടികളില്‍ മാനസിക വളര്‍ച്ച മുരടിച്ചിട്ടുണ്ട്‌. എന്നാല്‍ കുട്ടിക്ക്‌ മാനസിക രോഗമാണെന്ന്‌ പുറത്തറിയുന്നതൊഴിവാക്കാന്‍ കുട്ടികളിലെ രോഗം പല രക്ഷിതാക്കളും മറച്ചു വെക്കുകയും പിന്നീട്‌ ഇത്‌ ചികിത്സിച്ചു ഭേദപ്പെടുത്താന്‍ പ്രയാസകരമായ രീതിയിലേക്ക്‌ വളര്‍ന്നതായും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഡോ. സുജാ പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍ഗോഡ്‌ നഗരത്തില്‍മാത്രം മാനസിക നില തകരാറിലായ നാലുപേരെയെങ്കിലും ദിവസവും കണെ്ടത്താന്‍ കഴിയുന്നുണെ്ടങ്കിലും അവരെ പുനരധിവസിപ്പിക്കാനുള്ള സൌകര്യമില്ലാത്ത അവസ്ഥയാണുള്ളത്‌. കഞ്ചാവ്‌, മദ്യം, മറ്റ്‌ ലഹരി വസ്തുക്കളുടെ ഉപയോഗമാണ്‌ കൌമാരക്കാരില്‍ മാനസിക.വിഷാദ രോഗങ്ങള്‍ക്ക്‌ കാരണമായതെന്ന്‌ ഇത്തരത്തില്‍ രോഗം ബാധിച്ച്‌ ചികിത്സ തേടിയെത്തിയവരുടെ അവസ്ഥകള്‍ വിശകലനം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ മാനസിക-വിഷാദ രോഗികളടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുമ്പോഴും ഇത്തരം രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ യാതൊരു സൌകര്യവുമില്ല. സൈക്യാട്രി വാര്‍ഡുകള്‍ തുറന്ന്‌ മാനസിക നില തകരാറിലായവരുടെ ചികിത്സയ്ക്കാവശ്യമായ സംവിധാനമൊരുക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഇതുവരെ തയ്യാറായിട്ടില്ല. മാനസികാരോഗ്യ പദ്ധതി പ്രകാരം ജില്ലയിലെ ബേഡഡുക്ക, ബദിയഡുക്ക, മംഗല്‍പാടി, പനത്തടി, മഞ്ചേശ്വരം, തൃക്കരിപ്പൂറ്‍, കുമ്പള, നീലേശ്വരം, പെരിയ, മുളിയാര്‍, ചെറുവത്തൂറ്‍ സി.എച്ച്‌.സികളിലും കാസര്‍ഗോഡ്‌ ഗവ. ജനറല്‍ ആശുപത്രിയിലും പരിശോധനയ്ക്ക്‌ സൌകര്യമൊരുക്കിയിട്ടുണ്ട്‌. ക്യാമ്പില്‍ വെച്ച്‌ എല്ലാവിധ മാനസിക പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും നിര്‍ണയവും ചികിത്സയും നല്‍കും. കുട്ടികളിലെ പഠന വൈകല്യം ബുദ്ധിമാന്ദ്യം, ഇവയുടെ നിര്‍ണയവും പരിശീലനവും ബുദ്ധി പരിശോധനയും കൌണ്‍സിലിംഗും മരുന്നുകളും സൌജന്യമായി ലഭിക്കും. ജില്ലയില്‍ മാനസിക വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്‌ തടയാനും രോഗികള്‍ക്ക്‌ ആവശ്യമായ ചികിത്സാ സൌകര്യങ്ങള്‍ നല്‍കാനും സൈക്യാട്രിസ്റ്റ്‌, സൈക്കോളജിസ്റ്റ്‌, സൈക്ക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്‌ എന്നിവരടങ്ങുന്ന സംഘം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സൌജന്യമായി ചികിത്സയും മരുന്നും ലഭ്യമാക്കുകയും ചെയ്യും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com