News Highlight:ലോക ജനസംഖ്യയില്‍ നാലിലൊന്ന്‌ മുസ്‌ലിങ്ങള്‍

on Oct 10, 2009

വാഷിങ്‌ടണ്‍: ലോകജനസംഖ്യയുടെ നാലിലൊന്നുപേര്‍ മുസ്‌ലിങ്ങളെന്ന്‌ പഠന റിപ്പോര്‍ട്ട്‌. 16 കോടി മുസ്‌ലിങ്ങള്‍ താമസിക്കുന്ന ഇന്ത്യ മുസ്‌ലിം ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്താണ്‌. ലോകത്താകെയുള്ള 157 കോടി മുസ്‌ലിങ്ങളില്‍ 20 കോടിയോളം പേര്‍ അധിവസിക്കുന്ന ഇന്‍ഡൊനീഷ്യയാണ്‌ ഒന്നാംസ്ഥാനത്ത്‌. 17.4 കോടിയുമായി പാകിസ്‌താന്‍ രണ്ടാം സ്ഥാനത്താണ്‌.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പ്യു ഗവേഷണ കേന്ദ്ര'മാണ്‌ 232 രാജ്യങ്ങളിലും സ്വയംഭരണ പ്രദേശങ്ങളിലുമായി പഠനം നടത്തിയത്‌.

മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 60 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലാണ്‌. ഇന്ത്യയിലെ ആകെ ജനസംഖ്യ യുടെ 13.4 ശതമാനമാണ്‌ മുസ്‌ലിങ്ങള്‍. മുസ്‌ലിങ്ങള്‍ക്ക്‌ ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ മുസ്‌ലിം ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്താണ്‌.

ലോക മുസ്‌ലിങ്ങളില്‍ 10-13 ശതമാനം പേര്‍ ഷിയാകളും 90-87 ശതമാനം സുന്നികളുമാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീക്ഷിച്ചതിലും കൂടുതലാണ്‌ ലോകത്തുള്ള മുസ്‌ലിം ജനസംഖ്യയെന്ന്‌ ഗവേഷണ സംഘാംഗം ബ്രിയാന്‍ ഗ്രിം പറഞ്ഞു. അറബ്‌ വംശജരെല്ലാം മുസ്‌ലിങ്ങളാണെന്നും മുസ്‌ലിങ്ങളെല്ലാം അറബ്‌രാജ്യങ്ങളാണെന്നുമുള്ള പാശ്ചാത്യ ധാരണയാണ്‌ പഠനം വഴി തിരുത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com