നവജീവനം -സൗജന്യ ഡയാലിസിസ്‌ കേന്ദ്രം കാഞ്ഞങ്ങാട്ട്‌ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി ഉദ്‌ഘാടനം ചെയ്യും

on Oct 5, 2009

കാഞ്ഞങ്ങാട്‌: ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്‌ററിന്റെ കാഞ്ഞങ്ങാട്ടെ നവജീവനം സൗജന്യ ഡയാലിസിസ്‌ കേന്ദ്രം 28ന്‌ 3 മണിക്ക്‌ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. ട്രസ്റ്റിന്റെ സംസ്ഥാനത്തെ അഞ്ചാമത്തെ യൂണിറ്റാണിത്‌. നിര്‍ദ്ധനരായ വൃക്കരോഗികളെ സഹായിക്കുന്നതിനായിട്ടാണ്‌ ട്രസ്‌റ്റ്‌ നവജീവനം പദ്ധതി ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കിയിട്ടുള്ളത്‌. കഴിഞ്ഞ നാല്‌ വര്‍ഷക്കാലം കൊണ്ട്‌ നിരവധി രോഗികള്‍ക്ക്‌ ആശ്വാസം പകരാന്‍ ട്രസ്റ്റിന്റെ നവജീവനം സൗജന്യഡയാലിസിസ്‌ പദ്ധതിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ ട്രസ്റ്റ്‌ ഫൗണ്ടറും എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുമായ ആനന്ദകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും നവജീവനം പദ്ധതി നടപ്പിലാക്കുകയാണ്‌ ട്രസ്റ്റിന്റെ ലക്ഷ്യം. കാഞ്ഞങ്ങാട്‌ പത്മ പോളിക്‌ളിനിക്കിലാണ്‌ സൗജന്യഡയാലിസിസ്‌ കേന്ദ്രം പ്രവര്‍ത്തിക്കുക. പ്രശസ്‌ത കൃഷിശാസ്‌ത്രജ്ഞന്‍ കാഞ്ഞങ്ങാട്ടെ പ്രൊഫസര്‍ പ്രഭാകരന്‍ നായര്‍, കുഞ്ഞമ്പു, അഡ്വ കെ മധൂസൂധനന്‍ എന്നിവരാണ്‌ കാഞ്ഞങ്ങാചട്‌ പ്രവര്‍ത്തിക്കുന്ന നവജീവനം സൗജന്യഡയാലിസിസ്‌ കേന്ദ്രത്തിന്റെ ഭാരവാഹികള്‍. .

Dated :- 10/05/2009 08:30:38.
http://www.malabarvaartha.com/localnewsdetails.asp?id=8552

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com