അബ്ദുല്‍ മുജീബിന്റെ തലതിരിഞ്ഞ വായന കൌതുകമാവുന്നു

on Mar 31, 2010

കാഞ്ഞങ്ങാട്: ട്രെയിനിലിരുന്ന് മുജീബ് പത്രം വായിക്കുമ്പോള്‍ സഹയാത്രികര്‍ അദ്ഭുതത്തോടെ നോക്കുന്നതു പതിവാണ്. പലരും ഇതൊരു വട്ടുകേസാണെന്ന് പറഞ്ഞു മൂക്കത്ത് വിരല്‍ വയ്ക്കും. എന്നാല്‍, ഇതൊന്നും മുജീബിന്റെ വായനയെ തെല്ലും ബാധിക്കാറില്ല. ഒരു പത്രം കിട്ടിയാല്‍ തലതിരിച്ചുപിടിച്ചു വള്ളിപുള്ളി വിടാതെ മുജീബ് വായന തുടരും. മുജീബിനെ അറിയുന്ന യാത്രക്കാര്‍ ഒന്നു പരീക്ഷിക്കാന്‍ വേണ്ടി ഉച്ചത്തില്‍ വായിക്കാന്‍ പറയും. അപ്പോള്‍ നേരെ പിടിച്ചു വായിക്കുന്നവരേക്കാള്‍ എളുപ്പത്തില്‍ മുജീബ് തലതിരിച്ചുപിടിച്ച് പത്രവായന തുടരും. കാസര്‍കോഡ് ചൌക്കിയില്‍ താമസിക്കുന്ന അബ്ദുല്‍ മുജീബ് എന്ന 35കാരന്‍ രണ്ടുവര്‍ഷംമുമ്പാണ് ഒരു കൌതുകത്തിന് പത്രം തലതിരിച്ചുപിടിച്ചു വായിക്കാന്‍ തുടങ്ങിയത്. മുജീബിന്റെ വായനയില്‍ തേജസും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം ഒരുപോലെയാണ്. ഏഴാംക്ളാസ് വിദ്യാഭ്യാസമുള്ള മുജീബ് ഇംഗ്ളീഷ് പത്രങ്ങളും വായിക്കാറുണ്ട്. മുജീബ് ഒരു കൌതുകത്തിനു വേണ്ടി തുടങ്ങിയതാണ് ഈ തലതിരിഞ്ഞ വായനയെങ്കിലും ഇന്നു നേരെ പിടിച്ചു വായിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ വായിക്കും. ചെറുവത്തൂരിലെ ഹോട്ടല്‍ തൊഴിലാളിയായ മുജീബിന്റെ ഭാര്യ സുള്ള്യ സ്വദേശിനിയായ ഫാത്തിമയാണ്. ഏക മകന്‍ ഫര്‍ഹാന്‍.

സഞ്ചാരികളെ കാത്ത് മഞ്ഞംപൊതിക്കുന്ന്

on Mar 30, 2010

കാഞ്ഞങ്ങാട്: ആകാശ നീലിമയുടെ അപാരതയില്‍ അലിഞ്ഞില്ലാതാകുന്ന കുന്നുകള്‍; വൃക്ഷത്തലപ്പിലെ ഹരിതാഭയില്‍ ഇടക്കിടെ തെളിയുന്ന കെട്ടിടങ്ങള്‍, പുഴയും വയലേലകളുമായി എങ്ങും പ്രകൃതിഭംഗി, കടല്‍കാറ്റിന്റെ ശീതളിമയില്‍ നട്ടുച്ചയ്ക്കുപോലും കുളിരേകുന്ന കാലാവസ്ഥ. വളഞ്ഞു പുളഞ്ഞു കയറുന്ന ചെമ്മണ്‍ പാതയിലൂടെ മഞ്ഞംപൊതിക്കുന്നിന് നെറുകയിലെത്തുന്നവരെ കാത്തിരിക്കുന്നത് കാഴ്ചയുടെ വിസ്മയങ്ങള്‍. മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപമാണ് ഈ സ്ഥലം. ആനന്ദാശ്രമത്തിലെത്തുന്ന ഭക്തരോടൊപ്പം ജില്ലയിലെ മറ്റു പ്രദേശങ്ങളിലുള്ളവരും മഞ്ഞംപൊതിക്കുന്നിലെത്താറുണ്ട്. കാഞ്ഞങ്ങാടിന്റെ പൈതൃക സ്വത്തായാണ് നാട്ടുകാര്‍ കുന്നിനെ കാണുന്നത്. രാമരാവണയുദ്ധത്തില്‍ മോഹലാസ്യത്തിലമര്‍ന്ന ശ്രീരാനും സൈന്യത്തിനും ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുമ്പോള്‍ @ഷഭാദ്രിയില്‍ നിന്ന് അടര്‍ന്നുവീണ ഒരു കഷണമാണ് മഞ്ഞംപൊതിക്കുന്നെന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മയ്ക്ക് കുന്നിന്റെ നെറുകയില്‍ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്നു. കുന്നിന്‍ ചെരിവില്‍ ഭീമാകാരമായൊരു ഗുഹ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഞ്ഞംപൊതിക്കുന്നിലെ ടൂറിസം സാധ്യതകള്‍ ആരായുകയാണ് നാട്ടുകാര്‍. പൈതൃക സംരക്ഷണസമിതി ഇതിന് നേതൃത്വം നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ കുന്നിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ബി.ആര്‍.ഡി.സി.യും തയ്യാറാണ്. മഞ്ഞംപൊതിക്കുന്നിന്റെ പൈതൃകം വെളിപ്പെടുത്തുന്ന രീതിയില്‍ മനോഹരവും വ്യത്യസ്തവുമായൊരു ശില്പം നിര്‍മ്മിക്കാനാണ് പൈതൃക സമിതി പദ്ധതിയിടുന്നത്. ഇതിന് ശില്പി കാനായി കുഞ്ഞിരാമന്റെ പിന്തുണയുമുണ്ട്. തന്റെ നാടിന്റെ യശസ്സുയര്‍ത്താന്‍ എന്ത് സഹായം ചെയ്യാനും ഒരുക്കമാണെന്ന് അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.

കാഞ്ഞങ്ങാട്‌ മണ്ഡലം യൂത്ത്‌ലീഗ്‌ ഭാരവാഹികള്‍

on Mar 29, 2010

കാഞ്ഞങ്ങാട്‌ : കാഞ്ഞങ്ങാട്‌ മണ്ഡലം മുസ്ലീംലീഗ്‌ പ്രസിഡന്റ്‌ ബഷീര്‍ വെള്ളിക്കോത്ത്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ യൂത്ത്‌ലീഗ്‌ വൈസ്‌പ്രസിഡന്റ്‌ കെ.കെ.ജാഫര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലീംലീഗ്‌ പ്രസിഡന്റ്‌ ടി.അബൂബക്കര്‍ ഹാജി യോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ യൂത്തലീഗ്‌ ജനറല്‍ സെക്രട്ടറി മൊയ്‌തീന്‍ കൊല്ലമ്പാടി പ്രസംഗിച്ചു. റിട്ടേണിംഗ്‌ ഓഫീസര്‍ ജില്ലാ യൂത്ത്‌ ലീഗ്‌ ജോയിന്റ്‌ സെക്രട്ടറി അസ്‌ലം പടന്ന തിരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു.പുതിയ ഭാരവാഹികളായി: എം.പി.ജാഫര്‍(പ്രസിഡന്റ്‌), ബദറുദ്ദീന്‍.കെ.കെ.(ജനറല്‍ സെക്രട്ടറി), കെ.ബി.അബ്ദുള്‍ കരീം(ട്രഷറര്‍), ടി.മുത്തലീബ്‌, പി.വി.ഹമീദ്‌, എല്‍.കെ.ബഷീര്‍ ബളാല്‍(വൈസ്‌പ്രസിഡന്റ്‌), ഹക്കീം.പി, ഹാരിസ്‌ പാണത്തൂര്‍, സമദ്‌ പാലായി(ജോയിന്റ്‌ സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയെ അനുമോദിച്ചുകൊണ്ട്‌ ടി.റമളാന്‍, സി.മുഹമ്മദ്‌ കുഞ്ഞി, എ.പി.ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ.ബദറുദ്ദീന്‍ നന്ദി പറഞ്ഞു.

കെ എം സി സി ഏര്‍പ്പെടുത്തിയ എ പി അബ്ദുല്ല അവാര്‍ഡ്‌ മാര്‍ച്ച്‌ 31 സമ്മാനിക്കും

on

കാഞ്ഞങ്ങാട്‌ : കാസര്‍ഗോഡ്‌ ജില്ല മുസ്ലീം ലീഗ്‌ പ്രസിഡണ്ടും രാഷ്ട്രീയ സമുഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്‌തനുമായിരുന്ന എ പി അബ്ദുല്ല സാഹിബിന്റെ സ്‌മരണാര്‍ത്ഥം കാസര്‍ഗോഡ്‌ ജില്ല കെ എം സി സി ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ സമര്‍പ്പണത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു പ്രശസ്‌ത പത്രപ്രവര്‍ത്തകനും ചന്ദ്രിക ബ്യൂറോ ചീഫുമായ റഹമാന്‍ തായലങ്ങാടിയാണ്‌ ഈ വര്‍ഷത്തെ അവാര്‍ഡ്‌ ജേതാവ്‌ മാര്‍ച്ച്‌ 31 ന്‌ വൈകുന്നേരം കാഞ്ഞങ്ങാട്‌ വ്യാപാരഭവനില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ അവാര്‍ഡ്‌ ദാനം നിര്‍വ്വഹിക്കും .

കാസറഗോഡ്‌ മംഗലം നടത്തി മുടിയുന്ന സമുദായം

on

09 വിടപറഞ്ഞതും2010 വരവേറ്റതും കല്യാണ മാമാങ്കളുടെ ചരിത്രം തിരുത്തി കുറിച്ച്‌ കൊണ്ടാണ്‌ ധുര്‍ത്തിണ്റ്റെയും ആഡംബരത്തിണ്റ്റെയും പുതിയ രാജവീഥികള്‍ വെട്ടിപ്പിടികാനുള്ള സമുദായ സേവകരുടെ ശാഠ്യം വാശിയേറിയ മത്സരത്തിനു വഴിമാറിയിരിക്കുന്നു എന്നതാണ്‌ കാസറഗോഡ്‌ നിന്ന്‌ പുറത്ത്‌ വരുന്ന പുതിയ മംഗല വര്‍ത്തമാനങ്ങളുടെ പൊരുള്‍ ഡിസംബര്‍ ന്‌ മഗലാപുരത്തേ ഏറ്റവും മുന്തിയ നക്ഷ്ത്ര ഔഡിറ്റോറിയത്തില്‍ നടന്ന കാസറഗോഡ്‌ കല്യാണത്തേ ശ്രദ്ധേയാമാക്കുന്നത്‌ സമ്മാന (സ്ത്രി ധനം) മായി നല്‍കിയ സ്വര്‍ണ്ണത്തിണ്റ്റെ റേക്കര്‍ഡില്‍ മാത്രമല്ല രംഗ സജ്ജികരണം തൊട്ട്‌ ഭക്ഷണ കാര്യത്തിലടക്കമുള്ള വൈവിധ്യങ്ങളുടേ പേരിലാണ്‌ സ്വര്‍ണ്ണത്തിണ്റ്റെ വില സര്‍വകാല റേക്കാര്‍ഡോടെ മുന്നേറുബോഴാണ്‌ സ്നേഹ നിധിയായ പിതാവ്‌ മകളേ ആയിരം പവന്‍( ഏട്ട്‌ കിലോ) അണീയിച്കൊരിക്കി വിഭുഷിയാക്കിയത്‌ മാത്രമാ .സിനിമാ സൈറ്റിനേ വെല്ലുന്ന തരത്തില്‍ രംഗവേധിയില്‍ നാല്‌ ഭാഗങ്ങളിലായി അത്യാദുനിക സംവിധാനങ്ങളുടേ ക്യമാറയുമായി നിലയുറപ്പിച്ചവര്‍ വരണ്റ്റെയും വധുവിണ്റ്റെയും ഒരോ ചലങ്ങളും ഭാവങ്ങളും അതി സുക്ഷമായി ഒപ്പിയെടുത്തു ഓഡിറ്റൊറിയത്തിണ്റ്റെ കവാടത്തില്‍ തന്നെ രണ്ട്‌ ബി.എം. ബ്ള്യ്‌ കാര്‍ തയ്യാറക്കിവെച്കിരുന്നു ഇതിന്‌ ഒരാഴച്ച മുമ്പ്‌ നടന്ന മറ്റേരു നക്ഷര്‍ത്ര കല്യാണത്തിനു വധു ധരിച്ചത്‌ മുപതഞ്ച്‌ പവന്‍ സ്വര്‍ണ്ണം തുന്നി പ്പിടിപ്പിച്ച ബ്ളൌസായിരുന്നു വെത്രേ ലേ ആദ്യ ഞായറായിച്ച കാസറഗോഡ്‌ നടന്ന ഒരു പൌര പ്രമുഖണ്റ്റെ മകളുടെ വിവാഹത്തിന്‌ വേദിയൊരിക്കിയത്‌ ഇരുപത്‌ ലക്ഷം രൂപ ചിലവിട്ടാണെന്ന്‌ മാധ്യമങ്ങള്‍ തന്നേ റിപ്പാര്‍ട്ട്‌ ചെയ്യുകയുണ്ടായി ഒരു മാസം മുമ്പ്‌ തന്നെ ഈ കല്യാണത്തിണ്റ്റെ വിളംബരം നടത്തിയിരുന്നു. കാസറഗോഡെ പ്രമുഖ സായഹന പത്രത്തില്‍ നല്‍കിയ മുഴു പേജ്‌ പരസ്യം ആദ്യ ഞയറഴ്ച്ച നടക്കുന്ന തണ്റ്റെ മകളുടെ വിവാഹ ദിവസം മഹലില്‍ വേറേ വിവാഹം നടത്തരുത്‌ എന്ന അഭ്യര്‍ത്ത്നയോട്‌ കൂടിയായിരുന്നു രണ്ട്‌ ദിവസത്തെ വിവാഹഘോഷത്തില്‍ പതിനായിരത്തിലേറേ പേര്‍ക്ക്‌ സദ്യ വിളംബി. കൊഴികൊട്‌ നിന്നും മലപ്പുറത്തു നിന്നും വന്ന കലാകാരന്‍മാരും കലാകാരികളും ആതിഥികളായവര്‍ക്ക്‌ കലാവിരുന്ന്‌ നല്‍കി സ്വികരിച്ചു ജില്ലായിലേ മത മതേതര മേഖലയിലേ പ്രമുഖരും ഉലമാക്കളും ഉമറാക്കാളൂം നേതാക്കളും വിഭവ സമര്‍ദ്ധമായ സദ്ധയുണ്ട്‌. വധു വരന്‍മാര്‍ക്ക്‌ പൊരുത്തവും എല്ലം ഭംഗിയാട്ടുണ്ട്‌ ട്ടോ എന്ന കോമ്പ്പ്ളിമെണ്റ്റും നല്‍കി സ്ഥലം വിട്ടും . ആരിലും നേരിയ അസസ്ഥ പൊലും ഉണ്ടാക്കിയില്ല കുറ്റം പറയരുതല്ലോ കൂട്ടത്തില്‍ മുന്ന്‌ നിര്‍ധനകളുടെ മംഗല്യ സ്വപനവും പൂവണിയിച്ചു അതോടേ എല്ലം ശുഭം ആര്‍ക്കും ഒരു പരാതിയും പറയാന്‍ കഴിയാത്ത വിധം എല്ലാ പഴുതും അടഞ്ഞു കാസറഗൊഡ്‌ ഈ അടുത്ത കാലത്തായി നടന്ന ചില മംഗല മാമങ്കളുടേ വിഷേണമാണ്‌ മുകളില്‍ സൂചിപ്പിച്കത്‌ മുസ്ളിം സമുദായത്തില്‍ സാധിനവും അംഗികാരവുവുള്ള പൌര പ്രമുഖരാണ്‌ ഇതിണ്റ്റെ അണിയറ പ്രവര്‍ത്തകര്‍ ഇസ്ളാം ഈറ്റവും ലളിതവും ചിലവ്‌ കുറഞ്ഞത്‌ എന്ന് വിഷേശിപ്പിച്ച വിവാഹം എത്ര ഭാരിച്ചതും ചിലവേറിയതെന്നും സാക്ഷ്യപെടുത്തികൊണ്ടിരിക്കുന്നു. ഇവര്‍. ആഡംബര കല്യാണങ്ങള്‍ക്ക്‌ നികുതി എര്‍പെടുത്തുമെന്ന ധനം മത്രി ഐസക്കിണ്റ്റെ പ്രസ്താവന കാസറഗൊഡ്‌ ഏതങ്കിലും കല്യണത്തിനു പങ്കെടുത്തതിന്‌ ശേഷം തോന്നിയ ആഷയമാവനെ തരമുള്ളു വിവാഹ ധുര്‍ത്തും ആഡംബരവും എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു എന്ന തിരിച്ചറിവ്‌ ഉണ്ടായപ്പെൊഴാണ്‌ കാസറഗൊഡ്‌ കാഞ്ഞങ്ങാട്‌ മുസ്ളിം സംയുക്ത ജമാത്തുകള്‍ ഇതിനെതിരെ രംഗത്തു വന്നത്‌ ഇതിണ്റ്റെ ഭാഗമായി ജില്ലയിലേ എല്ല മഹല്‍ കമ്മിറ്റിക്കും സര്‍കുലര്‍ അയച്ചു. വിഡിയോ റിക്കാര്‍ഡിംഗ്‌ വരനേ അനയിച്ച്‌ കൊണ്ടുള്ള വാഹന റാലി പടക്കം പൊട്ടികല്‍ വധു ഗ്രഹത്തില്‍ അറ കൊള്ളയടിക്കല്‍ എല്ലം വിലക്കി കൊണ്ട്‌ ഇത്തരവിറക്കി നന്‍മ ആഗ്രഹിക്കുന്നവര്‍ ഇതിണ്റ്റെ പിന്തുണച്ചു ഇവര്‍ നിര്‍ദേശം നടപ്പിലാകുന്നതില്‍ ജാഗ്രത കാട്ടി എന്നാല്‍ ഒട്ടും താമസിയാതെയാണ്‍` ഒരു സംയുക്ത ജമാ അത്തിണ്റ്റെ പ്രസിഡണ്റ്റിണ്റ്റെ മകളുടെ വിവാഹം വന്നത്തിയത്‌ സര്‍ക്കുലറിലേ ഉത്തരവുകള്‍ കാറ്റില്‍ പറന്നു
ആഡംബരത്തിണ്റ്റെ പുതിയ ചരിത്രം കുറിച്ചായിരുന്നു പ്രസിഡണ്റ്റ്‌ തണ്റ്റെ മകളുടെ കല്യാണം കെങ്കേമാക്കിയത്‌ സര്‍ക്കുലറില്‍ ഒപ്പിട്ട്‌ മഷി ഒണങ്ങും മുമ്പ്‌ പ്രസിഡണ്റ്റ്‌ അവറുകല്‍ നടത്തിയ ഈ നിയമ ലംഘനം ഏറേ വിമര്‍ശിക്കപ്പെട്ടു ഒടുവില്‍ പ്രസിഡണ്റ്റിനെ പുറത്താക്കിയെങ്കിലും പിന്നിട്‌ അങ്ങോട്ട്‌ കാസറഗോഡ്‌ പരിസരം വിവാഹ ധൂര്‍ത്തിണ്റ്റെയും ആഡംബരത്തിണ്റ്റെയും പരീക്ഷണശാലയായി മാറുന്നതാണ്‌ കണ്ടത്‌. വധു ഗ്രഹത്തിലേക്കുള്ള എഴുന്നള്ളിപ്പ്‌ പുതിയാപ്പ്പ്പിള(വരന്‍) എങ്ങനെ വൈവിധ്യമാക്കാം എന്ന ഗവേഷണത്തിലാണ്‌ ഇവിടത്തേ ചെറുപ്പക്കാര്‍ അണീയിച്ചോരിക്കിയ ഗുഡ്സ്‌ ഒട്ടൊേയിലും തുറന്ന വാഹനത്തിലുമായി വഴിയാത്രാക്കാരെയൊക്കെ കൈ വീശി ആശിവര്‍ദിച്ച വരണ്റ്റെ റോഡ്‌ ഷോ ഒഴിച്ചു കൂടാനാവത്തതാണ്‌ വധു ഗ്യഹത്തിലേത്തിയാല്‍ പിന്നേ കൂട്ടുകാരുടേ പരക്രമണാണ്‌ അവിടെ കാണുന്ന ഏത്‌ വില പിടിപ്പുള്ള സാധാനവും ഇവര്‍ക്ക്‌ കൈക്കാലാക്കാം ഇതിനേക്കാള്‍ ക്രുരമാണ്‌ പിനീട്‌ നടക്കുന്നത്‌ വരനെ വിട്ടു തരണമെങ്കില്‍ കാശ്‌ തരണമെന്നാവിശ്യപ്പെട്ട്‌ വരനെ മുറിയില്‍ അടച്ച്‌ ബന്ദുക്കളൂമായി വിലപേഷല്‍ ഒരു ലക്ഷത്തില്‍ നിന്നും തുടങ്ങി ഒടുവില്‍……… ത്തില്‍ എത്തും ഈ വിലപേശല്‍ വധുവിണ്റ്റെ അറയില്‍ കയറ്റാന്‍ അനുവധിക്കണമെങ്കില്‍ വരും തണ്റ്റെ കുട്ടുകാര്‍ക്ക്‌ കാര്യമായ പണികിഴി നല്‍കണം ഇതോക്കയും കഴിഞ്ഞാല്‍ മാത്രമേ കൂട്ടുകാരൊക്കയും വീടിനു പുറത്തിറങ്ങും . ഇത്തരം സംഭവങ്ങള്‍ ചോദ്യംചെതതിണ്റ്റെ പേരില്‍ കൈയ്യങ്കാളിയും ഒടുവില്‍ കല്യാണം തന്നെ അലങ്കെൊലപ്പെട്ടതുമായ നിരവധി സംഭവങ്ങല്‍ ഇവിടെയുണ്ടായിട്ടുണ്ട്‌ വെടിക്കെട്ടും ഗാന മേളകളുമോക്കേ വിവാഘോഷത്തിണ്റ്റെ പ്രധാന ഇനങ്ങളാണ്‌. വിവഹ ധുര്‍ത്തില്‍ മാത്രമല്ല സമുദായ മുഖ്യന്‍മാര്‍ മത്സരിക്കുന്നത്‌ കാറിന്‌ ഇഷട നമ്പര്‍ നേടാന്‍ പുതിയ കാറിണ്റ്റെ വില എന്ന തലകെട്ടില്‍ കഴിഞ്ഞ ഡിസംബര്‍ പത്തിണ്റ്റെ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ പുതിയ കാറിന്‌ ഇഷട നമ്പര്‍ നേടാന്‍ തളങ്കര സ്വദശി മുടക്കിയത്‌ പുതിയ ആഡംബര കറിണ്റ്റെ വില കേരളത്തിണ്റ്റെ മുത്സിം ചരിത്രത്തിണ്റ്റെ പഴ്ക്കമുണ്ട്‌ കസറഗോഡിണ്റ്റെ മുസ്ളിം ചരിത്രത്തിന്‌ മാലിക്ക്‌ ദീനറാും അനിയായികളൂം കേരളത്തില്‍ പണിത പത്ത്‌ പള്ളികളില്‍ ഒന്ന് കാസറഗോഡ്‌ ജിലയിലാണ്‌ അതിശക്തമായ സാമുജത്യ വിരുദ്ധ പൊരട്ടത്തിനു വേദിയായിട്ടുണ്ട്‌ ഈ ജില്ല എന്നാല്‍ ചരിത്രത്തില്‍ നിന്ന് ഒന്നും തന്നെ പഠിക്കണ്ട എന്ന് തീരുമാനിച്ചിരികുന്നു പുതു തലമുറയിലേ സമ്പന വര്‍ഗംജീവിതം ആവുകയോളം ആഘോഷിക്കാനുള്ളതെന്ന മുതലാളിത്യ കാഴ്ച്ചപ്പാടാണ്‌ ഇവരെ നയിക്കുന്നത്‌ ഇവരെ തിരുത്താനൊ നിലക്ക്‌ നിര്‍താനോ തയ്യറവുന്നില്ല എന്നത്‌ പഡിത പരാജയം പൊങ്ങച്ചത്തിനു വേണി വിവാഹവും രജിസ്റ്റര്‍ നമ്പറും തെരഞ്ഞടുത്ത സമുദായം എന്ത്‌ സേവനമാണവോ സമൂഹത്തിനും ദീനിനും ഇസ്ളാമിനു ചെത്കൊണ്ടിരിക്കുന്നത്‌.

Written By ജലീല്‍ പടന്ന

മദീനയിലേക്കുള്ള പാത: പ്രചാരണം ഉദ്ഘാടനം ചെയ്തു

on

കാഞ്ഞങ്ങാട്: കോഴിക്കോട് നടക്കുന്ന എം.പി.അബ്ദുള്‍ സമദ് സമദാനിയുടെ മദീനയിലേക്കുള്ള പാത വാര്‍ഷിക പ്രഭാഷണ പരിപാടിയുടെ ജില്ലാതല പ്രചാരണ ഉദ്ഘാടനം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോമുഹമ്മദ് ഹാജി അധ്യക്ഷനായി. റഫീഖ് ചെലവൂര്‍, യൂസഫ് മുഹമദ് നദ്‌വി, അഡ്വ.എന്‍.എ.ഖാലിദ്, ടി.അബൂബക്കര്‍ ഹാജി, എം.കെ.കുഞ്ഞബ്ദുള്ള ഹാജി, മുഹമ്മദ് കുഞ്ഞി, എ.പി.ഉമ്മര്‍, സി.മുഹമ്മദ്കുഞ്ഞി, അബ്ദുറഹ്മാന്‍ ചിത്താരി, കുഞ്ഞമദ് പുഞ്ചാവി, ഖാലിദ് ഹാജി വലിയപറമ്പത്ത്, ബഷീര്‍ ആറങ്ങാടി, പി.എ.റഹ്മാന്‍, കെ.പി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.റംസാന്‍ സ്വാഗതവും ഇ.കെ.അക്മര്‍ നന്ദിയും പറഞ്ഞു.

20 ഹെക്ടര്‍ പുല്‍ക്കാട് കത്തിനശിച്ചു

on

അജാനൂര്‍: ചേറ്റുകുണ്ട് പടിഞ്ഞാറ്, പൂച്ചക്കാട് എന്നിവിടങ്ങളിലെ ബി.ആര്‍.ഡി.സിയുടെ 20 ഹെക്ടര്‍ സ്ഥലത്തെ പുല്‍ക്കാട് കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിശമനസേന മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്. റെയില്‍വേ ട്രാക്കുകളുള്ളതിനാല്‍ ഫയര്‍ഫോഴ്സ് വണ്ടിയില്‍ വെള്ളമെത്തിക്കാന്‍ പ്രയാസപ്പെട്ടു. തെങ്ങില്‍ കയറി ഓലവെട്ടിയാണ് പി.ടി. ജോണിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് തീകെടുത്തിയത്. രണ്ട് വീടുകള്‍ മാത്രമാണ് ഈഭാഗത്തുള്ളത്. അതേസമയം, വയലുകളില്‍ പുകയിലച്ചെടികള്‍ കൊത്തിയെടുത്ത് ഉണക്കാനിട്ടിരുന്നു.

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ തീവണ്ടിയില്‍ കവര്‍ച്ചയ്ക്കിരയായി

on

കാഞ്ഞങ്ങാട്: അബുദാബിയില്‍ നിന്ന് നാട്ടിലേക്കുവരുമ്പോള്‍ മലയാളികുടുംബം തീവണ്ടിയില്‍ കവര്‍ച്ചയ്ക്കിരയായി. കോഴിക്കോട് വിമാനമിറങ്ങി ഫറൂഖില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ്പാസഞ്ചറില്‍ കയറിയ കുടുംബത്തിനാണ് സ്വര്‍ണാഭരണങ്ങളും മറ്റ് വിലപ്പെട്ടവസ്തുക്കളും രേഖകളും നഷ്ടപ്പെട്ടത്. നീലേശ്വരം കോട്ടപ്പുറത്തെ ടി.കുഞ്ഞബ്ദുള്ളയും കുടുംബവുമാണ് കൊയിലാണ്ടിയെത്തിയപ്പോള്‍ കവര്‍ച്ചയ്ക്കിരയായത്.
കുഞ്ഞബ്ദുള്ള, ഭാര്യ മറിയംബി മക്കളായ അസനത്ത്, ഹര്‍ഷിം എന്നിവരാണ് ഫറൂഖില്‍നിന്ന് വണ്ടികയറിയത്. കൊയിലാണ്ടിയില്‍ വണ്ടിനിര്‍ത്തിയ ഉടന്‍ ഒരാള്‍ പെട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞു. പിറകെ ഓടിയ കുഞ്ഞബ്ദുള്ള വണ്ടിയില്‍ കുടുംബമുള്ളതിനാല്‍ തിരികെവന്നു. കഷണ്ടിയുള്ള ഉയരംകൂടിയ ഒരാളാണ് പെട്ടി എടുത്തതെന്നും കുഞ്ഞബ്ദുള്ളപറഞ്ഞു. ഒരു പവനുള്ള കൈച്ചങ്ങല, തുണിത്തരങ്ങള്‍ , 100 ദിര്‍ഹം, ചെക്ക്ബുക്ക്, ആസ്​പത്രിയിലെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് രേഖ തുടങ്ങിയയാണ് നഷ്ടപ്പെട്ടത്. വടകര റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിച്ചശേഷം കണ്ണൂര്‍ റെയില്‍വേ പോലീസിന് പരാതി നല്‍കി.

അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്: തൊഴിലുറപ്പിന് ഒന്നരക്കോടി. കൃഷി, ആരോഗ്യ ക്ഷേമ മേഖലകള്‍ക്ക് മുന്‍ഗണന

on

കാഞ്ഞങ്ങാട്: ആരോഗ്യമേഖലകള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും മുന്‍ഗണന നല്‍കിയ അണങ്കൂര്‍ ഗ്രാമപ്പഞ്ചായത്ത് 2010-11 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഒന്നരക്കോടിരൂപ തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ട്. 6.44 കോടിരൂപ വരവും 6.17 കോടി രൂപ ചെലവും 27.14 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കൃഷിക്ക് 32 ലക്ഷം രൂപയും ഭവനനിര്‍മാണത്തിന് 20.87 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

നികുതിയിനത്തില്‍ 56.2 ലക്ഷം രൂപയും നികുതിയിതര ഇനത്തില്‍ 17.36 ലക്ഷം രൂപയുമാണ് വരവ് പ്രതീക്ഷിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, കര്‍ഷകതൊഴിലാളിപെന്‍ഷന്‍, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പെന്‍ഷന്‍, തൊഴില്‍ രഹിത വേതനം, വിധവാ ധനസഹായം എന്നിങ്ങനെയുള്ള പെന്‍ഷന്‍ പദ്ധതികള്‍ക്ക് 93.65 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആരോഗ്യ മേഖലയില്‍ 22.75 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിന് 11 ലക്ഷം രൂപയും ചെലവഴിക്കും. ഇ.എം.എസ്.ഭവനപദ്ധതിക്ക് 18.49 ലക്ഷം രൂപയും ഐ.എ.പൈ. പദ്ധതിക്ക് 2.38 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. പട്ടികജാതി വികസനത്തിന് 9.33 ലക്ഷം പട്ടികവര്‍ഗ ക്ഷേമത്തിന് 4.9 ലക്ഷം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിന് 6.8 ലക്ഷം, ശിശുക്ഷേമം 35.75 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. മൃഗ സംരക്ഷണത്തിന് 11.8 ലക്ഷം രൂപയും മത്സ്യത്തൊഴിലാളികള്‍ക്ക് വലവാങ്ങുന്നതിന് 2 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. വൈസ് പ്രസിഡന്റ് സി.മൊയ്തു ഹാജി ബജറ്റ് അവതരിപ്പിച്ചു.

ജാമിഅ, മില്ലിയ്യ ഇസ്‍ലാമിയ്യ

on


കേന്ദ്ര സര്‍വ്വകലാശാലയായ ന്യൂഡല്‍ഹി ജാമിഅ, മില്ലിയ്യ ഇസ്‍ലാമിയ്യ & Aligurh ന്‍റെ 2010-2011 അദ്ധ്യയനവര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ സമയമായി.

വ്യത്യസ്ഥ ഡിപ്പാര്‍ട്ട്മെന്‍റുകളിലും സെന്‍ററുകളിലുമായി യു.ജി., പി.ജി., ഡിപ്ലോമ ഉള്‍പ്പെടെ 200 ഓളം കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ .

അപേക്ഷ ഫോമും prospectus ഉം നേരിട്ടും തപാല്‍ വഴിയും ലഭിക്കും. www.jmi.nic.in എന്ന സൈറ്റിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെന്‍റ് ഹെല്‍പ്പ് ടെസ്കുമായി ബന്ധപ്പെടുക

J.M.I

Hassan Shareef Wafi: 09891584350, 9946313613

Abdul Jaleel Hudawi: 09650865884

Bahauddin Hudawi: 9895106732

ALIGURH

ABDULLA VENGARA 09027645510

RAFI 09027828043

website: http://www.skssftrend.org


കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി. പി. ഹബീബ്‌ റഹ്മാന്‌ എസ്‌.പിയായി പ്രമോഷന്‍

on Mar 28, 2010

കാസര്‍കോട്‌: കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി പി. ഹബീബ്‌ റഹ്മാന്‌ എസ്‌.പിയായി പ്രമോഷന്‍ നല്‍കി. ഇത്‌ സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ രണ്ടാഴ്‌ച മുമ്പ്‌ തന്നെ പുറത്തിറങ്ങിയിരുന്നു. എവിടെയാണ്‌ അദ്ദേഹത്തിന്‌ എസ്‌.പിയായി ചുമതല നല്‍ക്കുക എന്ന കാര്യത്തില്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ്‌ അറിയുന്നത്‌. കാസര്‍കോട്‌ ചെമനാട്‌ സ്വദേശിയാണ്‌ ഹബീബ്‌ റഹ്‌മാന്‍. സബ് ഇന്സ്പെക്റെരായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. സി.ഐയായും, ഡി.വൈ.എസ്‌.പിയായും കാസര്‍കോട്‌ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറ്റാന്വോഷണ കാര്യത്തില്‍ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

ജീപ്പു മോഷണം പോയി

on

കാഞ്ഞങ്ങാട്‌: കടയുടെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പു മോഷണം പോയി. അജാനൂര്‍ തെക്കുപുറത്തെ എം. മുസ്‌തഫയുടെ കെ.എല്‍ 60 -1590 ജീപ്പാണ്‌ ശനിയാഴ്ച മോഷണം പോയത്‌. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ പരാതി നല്‍കി.

‘Advani inspired the people’ Anju Gupta testifies to Court…

on


Great....Welcome Mrs. Gupta… You are brave lady! God never leave culprit of the Masjid demolishing. None of religion say to demolish others praying place. Masjid, Temple and Church etc are the place for praying to God. All of us are praying to God in deferent style and belief. Irritating days are coming subsequently for notorious communalist of Sangaparivar. Those whoever is doing racial discrimination and hurting of others religious feeling should be punished well by hon. Courts. It is already too delay and not be more delayed. There was no any kind of evidence in Ayodhya that there was a temple before and demolished by Mughal empire Babar. In fact there are two Ayodhya in Indian sub-continent. How the Sangaparivar can say that Babar Masjid located Ayodhya was the birth land of hon. Rama?

-mychithari.com

സി എം അബ്ദുല്ല മൌലവിയെക്കുറിച്ച് ജെ.എന്‍.യുവില്‍ പ്രബന്ധം അവതരിപ്പിച്ചു

on

ന്യൂഡല്‍ഹി: പ്രമുഖ പണ്ധിതനും ഗ്രന്ഥകാരനും ഗോളശാസ്ത്രജ്ഞനുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ സംഭാവനകളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്സിറ്റിയില്‍ പ്രബന്ധം പ്രസന്‍റേഷന്‍ നടന്നു. സ്കൂള്‍ ഓഫ് ലിങ്കിസ്റ്റിക് ആന്‍റ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ കോണ്ട്രിബൂഷന്‍ ഓഫ് കേരളാ സ്കോളാരസ് ടു അറബിക് ആന്‍റ് ഇസ്ലാമിക് സ്റ്റഡീസ് എന്ന വിഷയത്തില്‍ വ്യാഴാഴ്ച നടന്ന വണ്‍ഡേ സെമിനാറിലാണ് സിഎമ്മിന്‍റെ ഗോളശാസ്ത്ര സംഭാവനകളെക്കുറിച്ചും ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധം പ്രസന്‍റേഷന്‍ നടന്നത്. സെമിനാറില്‍ സെന്‍റര്‍ ഫോര്‍ അറബിക് ആന്‍റ് ആഫ്രിക്കന്‍ സ്റ്റഡീസ് ചെയര്‍ പേഴസണ്‍ പ്രൊഫ. ഇസ്ഹാന്‍, അസോസിയേറ്റ് പ്രഫസര്‍മാരും ലക്ചര്‍മാരുമായ ഡോ. രിസ് വാനുര്‍ റഹ്മാന്‍, ഡോ. മുജീബുര്‍ റഹ്മാന്‍, ഡോ. കുതുബുദ്ദീന്‍, ഹസന്‍ സകരിയ്യാ (ഫലസ്തീന്‍) തുടങ്ങിയവര്‍ സംബന്ധിച്ചു. ജെ.എന്‍.യു.പി.എച്ച്.ഡി സ്കോളര്‍ സുബൈര്‍ ചേകനൂര്‍ വിഷയം അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന സെഷനുകളില്‍ കേരളത്തിലെ പണ്ഡിതന്മാര്‍ അറബി ഭാഷക്കും ഇസ്ലാമിക പഠനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അഞ്ച് സെഷനുകളായി നടന്ന പരിപാടിയില്‍ മൊത്തം പതിനാലോളം പ്രബന്ധനങ്ങള്‍ പ്രസന്‍റ് ചെയ്തു. താജുദ്ദീന്‍ തിരുവനന്തപുരം, ജഹ്ഫര്‍ നെഞ്ചിപ്പാറ, സുബൈര്‍ ഹുദവി ചേകനൂര്‍, ജാബിര്‍ പറന്പില്‍ പീടിക, അബ്ദുല്ല ഇടച്ചലം, സൈദലവി വെള്ളിയാന്പുറം, അനസ് കൊപ്പം, ശാഫി വാഫി, റശീദ് വേങ്ങൂര്‍, മുനീര്‍ മാവൂര്‍, ശിഹാബ് അരീക്കോട്, അഫ്സര്‍ ചങ്ങരംകുളം, മോയിന്‍ മലയമ്മ തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ സെമിനാര്‍ വൈകുന്നേരം അഞ്ചുമണിവരെ നീണ്ടുനിന്നു.

കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ഒരുകോടി രൂപയുടെ മിച്ച ബജറ്റ്

on Mar 27, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയ്ക്ക് 48,23,78,480 രൂപയുടെ വരവും 47,20,31,000 രൂപയുടെ ചിലവും, 10,34,74,80 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ സഭയുടെ ബജറ്റ് ഇന്നുച്ചയ്ക്ക് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.എ ഖാലിദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അവസാനത്തെ ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്യാമള അവതരിപ്പിച്ചത്. തീരദേശ ആശുപത്രിക്ക് 25 ലക്ഷം രൂപയും, ബസ് സ്റ്റാന്റ് ടെര്‍മിനലിന് നാല് കോടിരൂപയും, വാര്‍ഡ് തല ശുചീകരണത്തിന് എട്ട് ലക്ഷം രൂപയും, ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്നതിന് 3 ലക്ഷവും, സൗജന്യ ക്യാന്‍സര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ശാസ്ത്രീയരീതിയിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷം രൂപയും ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് കെട്ടിടത്തിന് നാലു കോടി രൂപ 43 ലക്ഷം രൂപയും, കാഞ്ഞങ്ങാട്ടെ ആധുനിക അറവുശാലക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 40 ലക്ഷം രൂപയും, അറവുശാല കെട്ടിടനിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ശുചിത്വപദ്ധതികള്‍ക്കും, വികസനോന്‍മുഖ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സി.ശ്യാമള തുടര്‍ച്ചയായി അഞ്ചാമതും അവതരിപ്പിച്ച ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.

ചിത്താരി സൌത്തിലെ എ.കെ അസീസിന്റെ ഭാര്യ ഐസബി (35) പ്രസവത്തിനെ തുടര്‍ന്നു മരണപ്പെട്ടു.

on

കാഞ്ഞങ്ങാട്: പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. അബുദാബിയില്‍ ജോലിചെയ്യുന്ന എ.കെ. അസീസിന്റെ ഭാര്യ മൊട്ടുന്തലയിലെ പരേതനായ മമ്മുവിന്റെ മകള്‍ ആയിഷ്(33)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെ മാണിക്കോത്ത് അല്‍ ഫലാഹ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് പ്രസവത്തിനായി ആയിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പ്രസവത്തിനിടയില്‍ പെട്ടെന്ന് രക്ത സമ്മര്‍ദ്ദമുണ്ടാവുകയും ആദ്യം കുട്ടി മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആയിഷയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശ്രമം വിഫലമാവുകയുമായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജുബൈദിയ, ചിത്താരി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ മുഹമ്മദ് എന്നിവര്‍ മക്കളാണ്. മരണ വിവരമറിഞ്ഞ് അബുദാബിയിലുള്ള അസീസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകിട്ട് ആറു മണിയോടെ മംഗലാപുരം വിമാനതാവളം വഴി നാട്ടിലെത്തിയ ശേഷം രാത്രി 10മണിയോടെ സൗത്ത് ചിത്താരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ആയിഷയുടെയും കുഞ്ഞിന്റെയും മരണം സൗത്ത് ചിത്താരി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹമന്ത്രവുമായി മഖാം ഉറൂസിന്‌ ക്ഷേത്രസ്ഥാനികര്‍

on


കാഞ്ഞങ്ങാട്‌: നാടും നഗരവും കലാപദുരന്തങ്ങള്‍ക്ക്‌ വഴിമാറുമ്പോള്‍ പരപ്പ കമ്മാടം ഉറൂസിന്‌ മഖാമിന്റെ ചില്ലുവാതില്‍ തുറക്കാനെത്തിയത്‌ ക്ഷേത്രസ്ഥാനികന്‍. ഉറൂസിന്‌ അനുഗ്രഹാശിസ്സുകള്‍ പകരാനാണ്‌ പെരട്ടൂര്‍ കൂലോത്തെ സ്ഥാനികനും പരിവാരങ്ങളുമെത്തിയത്‌. മക്‌ബറയ്‌ക്ക്‌ മുന്നില്‍ വയോവൃദ്ധനായ സ്ഥാനികന്‍ പ്രാര്‍ത്ഥന നിരതനായി നിന്നപ്പോള്‍ ചുറ്റുമുയര്‍ന്നത്‌ പരസ്‌പരം തിരിച്ചറിയുന്ന സാഹോദര്യത്തിന്റെ സമാധാനത്തിന്റെയും ശാന്തിമന്ത്രം. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്‌പരം പോരടിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക്‌ ഒരു താക്കീതായി തീരുകയായിരുന്നു ഈ വിശുദ്ധ സംഗമം.
കാഞ്ഞങ്ങാടിനടുത്ത നെരോത്ത്‌ പെരട്ടുര്‍ കൂലോം ക്ഷേത്രത്തിനും പരപ്പ കമ്മാടം മഖാമിനും പറയാനുള്ളത്‌ രണ്ട്‌ മതങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാഹോദര്യത്തിന്റെ ചരിത്രം. കമ്മാടം മഖാം ഉറൂസിന്റെ ഭാഗമായാണ്‌ നെരോത്ത്‌ ശ്രീ പെരട്ടൂര്‍ കൂലോം ക്ഷേത്രത്തില്‍ നിന്നുള്ള പ്രധാന സ്ഥാനികന്‍ നെരോത്തച്ചന്‍ പെരട്ടൂര്‍ കുഞ്ഞിക്കണ്ണന്‍ മൂത്തായര്‍ കമ്മാടം മഖാമിലെത്തി പ്രാത്ഥന നടത്തി ഭണ്‌ഡാരം കണ്ട്‌ കാണിക്കയിട്ടത്‌. അശാന്തിയുടെ ഇരുള്‍ പടരുന്ന കാലത്തില്‍ നാട്ടില്‍ നടന്ന ഈ ചടങ്ങ്‌ ആധി പൂണ്ട മനുഷ്യരില്‍ ശാന്തിയും സമാധാനവും പകര്‍ന്നു. നൂറ്റാണ്ടുകള്‍ പിന്നിടുന്ന മതസൗഹാര്‍ദ്ദ മഹിമ പുതുക്കുന്ന ഉറൂസിന്റെ തുടക്കമിടല്‍ ചടങ്ങുകൂടിയായിരുന്നു അത്‌.
എട്ടുകിലോമീറ്ററോളം നടന്നാണ്‌ ക്ഷേത്രത്തിലെ മുഖ്യസ്ഥാനികനായ നെരോത്തച്ചന്‍ ക്ഷേത്രം തിരുവായുധക്കാരായ ഭാസ്‌ക്കരന്‍, ബാലകൃഷ്‌ണന്‍, ക്ഷേത്രം സെക്രട്ടറി പി വി ശശിധരന്‍, പെരട്ടൂര്‍ രാഘവന്‍, എം വി തമ്പാന്‍, പി വി നാരായണന്‍, പ്രസിഢണ്ട്‌ പി വി തമ്പാന്‍, കലശക്കാര്‍ ബാലകൃഷ്‌ണന്‍, രാജീവന്‍ എന്നിവരുള്‍പ്പെടെയുള്ള സംഘത്തോടൊപ്പം പള്ളിയിലെത്തിയത്‌. സംഘത്തെ ജുമു അ നിസ്‌ക്കാരം കഴിഞ്ഞെത്തിയ പള്ളി ട്രസ്റ്റ്‌ പ്രസിഡണ്ട്‌ കമ്മാടത്ത്‌ കെ പി അബ്‌ദുള്‍ റഹിമാന്‍, സെക്രട്ടറി കെ പി ഇക്‌ബാല്‍, വൈസ്‌ പ്രസിഡണ്ട്‌ കെ പി അബ്ദുള്‍ റഹിമാന്‍,ഉറൂസ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി അബ്ദുള്‍ റഹ്മാന്‍, , കെ കെ ഷാനാവാസ്‌, ഉറൂസ്‌ കമ്മിറ്റി കണ്‍വീനര്‍ ബാനം യൂസഫ്‌, ഉറൂസ്‌ കമ്മിറ്റി ഭാരവാഹികളും പള്ളികമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന്‌ പള്ളിയങ്കണത്തില്‍ വച്ച്‌ സ്വീകരിച്ച്‌ മഖാമിലേക്ക്‌ ആനയിച്ചു. മഖാമിന്റെ തക്കോല്‍കൂട്ടം ട്രസ്റ്റി സ്ഥാനികന്‌ കൈമാറി . മഖാമിന്റെ ചില്ലുവാതില്‍ തുറന്ന അദ്ദേഹം മഖാമിനെ വണങ്ങി ഭണ്‌ഡാരത്തില്‍ 501 പണം കാണിക്കയിട്ട്‌ പ്രാര്‍ത്ഥിച്ചു.
രണ്ട്‌ പതിറ്റാണ്ടുകളായി തുടര്‍ന്നപോരുന്നതാണ്‌ ഈ ചടങ്ങ്‌. ഇടക്കാലത്ത്‌ നിന്നുപോയിരുന്നുവെങ്കിലും പുതിയ തലമുറയില്‍ പെട്ട സുബൈര്‍ കമ്മാടം തുടങ്ങിയവരുടെ പ്രവര്‍ത്തനം ഉറൂസ്‌ ആഘോഷത്തിനെ സര്‍വ്വ മതസാഹോദര്യത്തിന്റെ വേദിയാക്കിയാക്കി മാറ്റാന്‍ ഏറെ സഹായിക്കുന്നു. എല്ലാ പൂരോത്സവക്കാലത്തും ഉറൂസ്‌ നേര്‍ച്ചയുടെ നാളറിയിക്കാന്‍ പള്ളിയില്‍ നിന്ന്‌ പെരട്ടൂര്‍ ക്ഷേത്രത്തിലേക്ക്‌ പോവുന്ന ചടങ്ങുമുണ്ട്‌. ഇക്കഴിഞ്ഞ പൂരക്കാലത്തും കമ്മാടം പള്ളിമുക്രി നെരോത്ത്‌ പെരട്ടൂര്‍ കുലോത്തെത്തിയിരുന്നു. ക്ഷേത്രത്തിലേത്തുന്ന മുക്രിയെ സ്വീകരിച്ച്‌ ഉറൂസിന്‌ നേര്‍ച്ചയായി കോഴിയും പണവും നല്‍കിയാണ്‌ തിരിച്ചയക്കുക. ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാട്‌ പള്ളിയിലെ ബാങ്കും വെളിച്ചവും എല്ലായ്‌പ്പോഴും അണയാതെ നിര്‍ത്തണമെന്ന്‌ മൊഴിഞ്ഞാണ്‌ മുക്രിയെ യാത്രയാക്കുന്നത്‌.
ഉറൂസിന്‌ നേര്‍ച്ചയായി നിലവിളക്കുകൊളുത്തുന്നതും എല്ലാ മതസ്ഥരുമെത്തി മഖാമിനെ വണങ്ങുന്നതും പണവും കോഴിയും സുഗന്ധദ്രവ്യങ്ങളും പള്ളിയിലേക്ക്‌ നല്‍കുന്നതും പതിവാണ്‌. ഒമ്പതാം നൂറ്റാണ്ടില്‍ വന്നെത്തിയ സൂഫിവര്യന്‍മാരില്‍ ആരുടേയോ മക്‌ബറയാണ്‌ കമ്മാടം പള്ളി മഖാമിലുള്ളത്‌. കമ്മാടം പള്ളിയും നേരോത്ത്‌ പേരട്ടൂര്‍ കൂലോം ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിനും ഈ പഴക്കമുണ്ടെന്ന്‌ ട്രസ്റ്റി കമ്മാടം അബ്‌ദുള്‍ റഹിമാന്‍ പറഞ്ഞു.നെരോത്ത്‌ കൂലോത്ത്‌ പൂരോത്സവ ചടങ്ങിനെത്തുന്ന പള്ളിഭാരവാഹികള്‍ക്ക്‌ പ്രത്യേക സൗകര്യം തന്നെ ഒരുക്കാറുണ്ട്‌. അതുപോലെ പണ്ടുകാലത്ത്‌ ഉറൂസിനെത്തുന്ന ക്ഷേത്രശ്ശന്‍മാര്‍ക്ക്‌ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സ്ഥലമൊരുക്കിയിരുന്നു. ഇത്തവണ ഉറൂസിനെത്തി പെരട്ടൂര്‍ കൂലോം സ്ഥാനികരും ക്ഷേത്രഭാരവാഹികളും ഇളനീരും ഭക്ഷണവും കഴിച്ചാണ്‌ തിരികെ പോയത്‌. കാഴ്‌ചക്കുലകളും അവിലും മലരും തിരികെ കൊടുത്തയച്ചു.
ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാവുന്ന പരപ്പ കമ്മാടം ഉറൂസില്‍ പങ്കെടുക്കാന്‍ ഒരു നിയോഗം പോലെ ബാംഗളൂര്‍, കോഴിക്കോട്‌, കൊയിലാണ്ടി, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്ന്‌ ഹനഫി മുസ്‌ ലിങ്ങള്‍ കൂട്ടമായി എത്തുന്നു എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്‌. ചടങ്ങുകള്‍ക്ക്‌ വര്‍ക്കിങ്ങ്‌ പ്രസിഡണ്ട്‌ ടി.അബ്‌ദുല്‍ റഹിമാന്‍ ഹാജി, സെക്രട്ടറി കെ ഇസ്‌മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പതിനായിരങ്ങളാണ്‌ ഇത്തവണ ഉറൂസില്‍ പങ്കെടുക്കാനെത്തിയത്‌.

കാഞ്ഞങ്ങാട്‌ ജനമൈത്രി പോലീസ്‌ സേറ്റഷന്‍ ഉദ്‌ഘാടനം ചെയ്‌തു

on

കാഞ്ഞങ്ങാട്‌: ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതുതായി ആരംഭിച്ച ജനമൈത്രി പോലീസ്‌ സ്റ്റേഷന്‍ നഗരസഭ ചെയര്‍മാന്‍ എന്‍. എ ഖാലിദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഹൊസ്‌ദുര്‍ഗ്‌ ഡി.വൈ.എസ്‌.പി പി. ഹബീബ്‌ റഹ്മാന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി. പ്രകാശ്‌ മുഖ്യ അതിഥിയായിരുന്നു. സി.ഐ. കെ. അഷ്‌റഫ്‌, നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ സി. ശ്യാമള, പി. അശോകന്‍, ഹസൈനാര്‍ കല്ലുരാവി, ഇ. കെ. കെ പടന്നക്കാട്‌ പ്രസംഗിച്ചു.

ദുബായില്‍ നിന്ന് മുക്കാല്‍ കോടിയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയ പ്രതികള്‍ക്കെതിരെ കാഞ്ഞങ്ങാട്ട് കുറ്റപത്രം

on Mar 25, 2010

കാഞ്ഞങ്ങാട്: ദുബായില്‍ നിന്നും മുക്കാല്‍ കോടിയിലേറെ രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട കാസര്‍കോട് സ്വദേശികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കളനാട് കീഴൂരിലെ അബ്ദുല്ല കുഞ്ഞിയുടെ മകന്‍ സാലി അബ്ദുല്‍ ഖാദര്‍ (39), മുംബൈ സ്വദേശി മെഹബൂബ് അലി മുഹമ്മദ് കത്രിയുടെ മകന്‍ ഫറൂഖ് മെഹബൂബ് കത്രി (30), കീഴൂരിലെ മാഹിന്‍ എന്ന മൊയിച്ചാന്റെ മാഹിന്റെ മകന്‍ ഖാദര്‍ എന്ന അബ്ദുല്‍ ഖാദര്‍ (30), കാസര്‍കോട് കോര്‍ട്ട് റോഡിലെ കുട്ട്യാലി വളപ്പില്‍ സക്കറിയ അബ്ദുള്ള എന്ന സക്കറിയ (37), ഉളിയത്തടുക്ക പായല്‍ എസ്.പി.നഗറിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് നിയാസ് (30) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.2008 ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 19 വരെയുള്ള കാലയളവില്‍ ദേര ദുബായിലെ എം.എസ്.കമ്പ്യൂട്ടറില്‍ സെന്ററില്‍ നിന്നും നോക്കിയ, സാംസണ്‍ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങിയ വകയില്‍ കമ്പനിക്ക് നല്‍കേണ്ട 75,48,000 രൂപയ്ക്ക് പകരം ചെക്ക് നല്‍കുകയും പ്രസ്ത്ുത ചെക്ക് പണമില്ലെന്ന കാരണത്താല്‍ ബാങ്കില്‍ നിന്നും മടങ്ങിയതോടെ പ്രതികള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. എം.എസ്.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ജനറല്‍ കണ്ണൂര്‍ കുഞ്ഞിമംഗലം തെരുവിലെ കിഴക്കേ വീട്ടില്‍ കെ.വി. നാരായണന്റെ മകന്‍ കെ.വി. അശോകന്‍ (36) തട്ടിപ്പ് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹബീബ് റഹ്മാന് പരാതി നല്‍കുകയും ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തു. ഐ.പി.സി 406,420 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രതികളില്‍ ചിലര്‍ക്ക് ദുബായില്‍ ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കും.

കാഞ്ഞങ്ങാട്: എന്‍ജിനീയറിംഗ് കോളേജ് ആരംഭിക്കുന്നു

on

കാഞ്ഞങ്ങാട്: നിത്യാനന്ദ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന എന്‍ജിനീയറിംഗ് കോളേജ് കെട്ടിടത്തിന് മഹാരാഷ്ട്ര തുങ്കാരേശ്വരം നിത്യാനന്ദാശ്രമം മഠാധിപതി ബാലയോഗി സദാനന്ദ സ്വാമിജി തറക്കല്ലിട്ടു. ട്രസ്റ്റ് ചെയര്‍മാന്‍ രാമചന്ദ്ര ടോട്ടേഷ്, അധ്യക്ഷം വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. ദിവാകരഷെട്ടി, എച്ച്. ലക്ഷ്മണ, പി. പ്രേമാനന്ദ, മോഹനന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നാല്‍പത് കോടി രൂപാ ചെലവിലാണ് ഇലക്ട്രോണിക്ക് എന്‍ജിനീയറിംഗ്, മെക്കാനിക്ക് കോളേജ് അതിന്റെ മറ്റു സംവിധാനങ്ങളും ഒരുക്കുന്നത്. സ്വാമി നിത്യാനന്ദ പോളീടെക്‌നിക്കിന് സമീപമാണ് പുതിയത് നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടി 15 ഏക്കര്‍ സ്ഥലവും ഒരുക്കിയിട്ടുണ്ട്.

നിസ്‌ക്കരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ്‌ മരിച്ചു

on Mar 24, 2010

കാഞ്ഞങ്ങാട്‌: നിസ്‌ക്കരിക്കുന്നതിനായി വുളു എടുക്കുന്നതിനിടയില്‍ പള്ളിപ്പരിസരത്ത്‌ കുഴഞ്ഞുവീണ്‌ മരിച്ചു. അജാനൂര്‍ തെക്കെപ്പുറത്തെ വ്യാപാരി ചേരക്കാടത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി (75) ആണ്‌ ഇന്നലെ സന്ധ്യക്ക്‌ കുഴഞ്ഞുവീണത്‌. തെക്കെപ്പുറം ജുമാമസ്‌ജിദില്‍ നിസ്‌കരിക്കാന്‍ പോയതായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്‌കുഞ്ഞി (ദുബായ്‌), നാസര്‍ (കുവൈത്ത്‌), ഫൈസല്‍, അഹമ്മദ്‌, റിയാസ്‌, നൗഷാദ്‌, ഫാത്തിമ, സുബൈദ, പരേതയായ ഹമീദ. സഹോദരങ്ങള്‍: അബ്‌ദുല്‍റഹ്‌മാന്‍, കുഞ്ഞാസ്യ..

കാഞ്ഞങ്ങാട്‌ മൈത്രി ബുക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തു

on

കാഞ്ഞങ്ങാട്‌: ഹൊസ്‌ദുര്‍ഗില്‍ മൈത്രി ബുക്‌സ്‌ സ്റ്റേഷനറി ആന്റ്‌ സ്‌പോര്‍ട്‌സ്‌ സ്ഥാപനം കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ്‌ ഉദ്‌ഘാടനം ചെയ്‌തു. അനുബന്ധമായി ആരംഭിച്ച ആധാരമെഴുത്ത്‌ ഓഫീസ്‌ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡോ.വിവേക്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വി. മാധവന്‍ നായര്‍, എ.ഹമീദ്‌ ഹാജി, കെ.വി.അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, കല്ലട്ര മാഹിന്‍, എം.പി.ജാഫര്‍, എം.എ.അസീസ്‌ ഹാജി സംബന്ധിച്ചു.

മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ കൂടുതല്‍ വിമാനകമ്പിനികള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താനുള്ള അനുമതി നല്‍കണം : കെ.എം.സി.സി

on Mar 23, 2010

ദുബായ്‌ : മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ കൂടുതല്‍ വിമാനകമ്പിനികള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താനുള്ള അനുമതിക്ക്‌ വേണ്ട നടപടി സ്വീകരിക്കണമെന്നും, ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര വാഗ്‌ദാനം ചെയ്‌ത്‌ രംഗത്ത്‌ വന്ന്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ മുന്നറിയിപ്പില്ലാതെ യാത്ര റദ്ദ്‌ ചെയ്‌തും, പെരുന്നാള്‍, ക്രിസ്‌മസ്സ്‌, ന്യൂഇയര്‍ സീസണ്‍ വരുമ്പോള്‍ അനിയന്ത്രിതമായി നിരക്ക്‌ വര്‍ദ്ധിപ്പിച്ചും, വിദേശ ഇന്ത്യക്കാരോട്‌ തുടരുന്ന അനീതി അവസാനിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ദുബായ്‌ കെ.എം.സി.സി.യുടെ കാസര്‍കോട്‌ മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും, എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്ക്‌ നിവേദനം നല്‍കി.
ഉത്തര മലബാറിലെ പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ സ്വകാര്യ വിമാനകമ്പിനികള്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത, എയര്‍ഇന്ത്യ എക്‌സ്‌പ്രസിന്റെ അന്യായമായ ചാര്‍ജ്‌ വര്‍ദ്ധന തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെയും, വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി വേണ്ടത്‌ ചെയ്യുമെന്ന്‌ അദ്ദേഹം ഉറുപ്പ്‌ നല്‍കി.
കെ.എം.സി.സി.ജില്ലാ പ്രസിഡന്റ്‌ ഹംസ തൊടി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി.കേന്ദ്രകമ്മിറ്റി ജനറല്‍സെക്രട്ടറിയായ തളങ്കര എസ്‌.ടി.യു.സംസ്ഥാന പ്രസിഡന്റും, ജില്ലാ മുസ്ലീംലീഗ്‌ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന മുസ്ലീംലീഗ്‌ പ്രവര്‍ത്തക സമിതിയംഗം ടി.ഇ.അബ്ദുല്ല, കാസര്‍കോട്‌ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ എ.അബ്ദുറഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, എന്‍.എ.കരീം, ഹുസൈനാര്‍ ഹാജി അടച്ചകൈ, എം.എസ്‌.അലവി, കാസര്‍കോട്‌ പ്രസ്സ്‌ക്ലബ്ബ്‌ സെക്രട്ടറി ടി.എ.ഷാഫി, വൈ.എ.റഹീം, ഏരിയാല്‍ മുഹമ്മദ്‌ കുഞ്ഞി, ഒ.കെ.ഇബ്രാഹിം, അസ്ലം പടിഞ്ഞാര്‍, ഖലീല്‍ പതിക്കുന്ന്‌, ഖാലിദ്‌ പാറപ്പള്ളി, അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്‌, അയൂബ്‌ ഉര്‍മി, പി.സി.റഹ്മാന്‍, നൂറുദ്ദീന്‍.സി.എച്ച്‌, ഗഫൂര്‍ ഏരിയാല്‍, റഹീം ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, അബ്ദുറഹ്മാന്‍ പടന്ന, എം.സി.അഷ്‌റഫ്‌, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, അഹമ്മദ്‌ ചെടയ്‌ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബായ്‌ കെ.എം.സി.സി.കാസര്‍കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കള സ്വാഗതവും, ജില്ലാ ട്രഷറര്‍ ഹനീഫ്‌ കല്‍മട്ട നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനി കെ. മാധവനെ കാഞ്ഞങ്ങാട് പൗരാവലി ഏപ്രില്‍ 19ന് ആദരിക്കും.

on

കാഞ്ഞങ്ങാട്: ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ഉളിയത്ത്കടവില്‍ നടന്ന ഉപ്പ് കുറുക്കല്‍ സമരത്തില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യസമര സേനാനി കെ. മാധവനെ കാഞ്ഞങ്ങാട് പൗരാവലി ഏപ്രില്‍ 19ന് ആദരിക്കും. ഇതിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. പള്ളിപ്രം ബാലന്‍ എം.എല്‍.എ. അധ്യക്ഷനായി. അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. സി.കെ. ശ്രീധരന്‍, കെ.സി. ഭാസ്‌കരന്‍, എ.വി. രാമകൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത്, കെ. കര്‍ത്തമ്പു, പി. കുഞ്ഞിരാമന്‍ നായര്‍, ടി. മുഹമ്മദ്അസ്ലം, ബങ്കളം കുഞ്ഞികൃഷ്ണന്‍, കുഞ്ഞമ്പു പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പള്ളിപ്രം ബാലന്‍ എം.എല്‍.എ. (ചെയ.), കെ. പുരുഷോത്തമന്‍, എ.വി. രാമകൃഷ്ണന്‍, കെ.സി. ഭാസ്‌കരന്‍, പി. കുഞ്ഞിരാമന്‍ നായര്‍ (വൈ. പ്രസി.), കെ. രാധാകൃഷ്ണന്‍ നായര്‍ (ജന. കണ്‍.), കെ.കെ. ശ്യാംകുമാര്‍, എം. കുഞ്ഞമ്പു പൊതുവാള്‍, എച്ച്.കെ. മോഹന്‍ദാസ് (കണ്‍.), സി.കെ. ശ്രീധരന്‍ (ട്രഷ.).
രക്ഷാധികാരികള്‍: പി. കരുണാകരന്‍ എം.പി. എം.എല്‍.എ. മാരായ സി.ടി. അഹമ്മദാലി, കെ. കുഞ്ഞിരാമന്‍, സി.എച്ച്. കുഞ്ഞമ്പു, കെ.വി. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണന്‍, കെ.പി. സതീഷ്ചന്ദ്രന്‍, കെ. വെളുത്തമ്പു, ഇ. ചന്ദ്രശേഖരന്‍, മടിക്കൈ കമ്മാരന്‍, പി. മുഹമ്മദ്കുഞ്ഞി.

യൂ ട്യൂബില്‍ ഏറ്റവുമധികം കണ്ട വിഡിയോ FUNNY VIDEO

on

യൂ ട്യൂബില്‍ ഏറ്റവുമധികം കണ്ട വിഡിയോ എന്ന ക്രെഡിറ്റ് നേടിയ Charlie Bit My Finger വെറും 56 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ക്ളിപ്പ് ആണ്. 16 കോടി തവണയാണ് വിഡിയോ സ്ട്രീം ചെയ്തിരിക്കുന്നത്. ക്ളിപ്പിലുള്ളത് രണ്ടേ രണ്ടു കഥാപാത്രങ്ങള്‍- മൂന്നു വയസ്സുകാരന്‍ ഹാരിയും ഒരു വയസ്സുകാരന്‍ ചാര്‍ളിയും. ചാര്‍ളിക്കുട്ടന്‍ ചേട്ടന്റെ വിരല്‍ കടിക്കുന്നതും വേദനകൊണ്ടു പുളയുന്ന ചേട്ടന്റെ ഭാവപ്രകടനങ്ങളുമാണ് വിഡിയോയില്‍ ഉള്ളത്.

http://www.youtube.com/watch?v=_OBlgSz8sSM

ഹറമിന്റെ തെക്കെ മുറ്റം വികസനം: എട്ടു സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നു

on Mar 22, 2010

മക്ക: മസ്ജിദുല്‍ ഹറാമിന്റെ തെക്കെ മുറ്റം വികസിപ്പിക്കുന്നതിന് എട്ട് സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കിങ് അബ്ദുല്‍ അസീസ് ഗേറ്റിന് മുന്‍ഭാഗത്തെ രണ്ട് സ്ഥലങ്ങള്‍ ഇതിലുള്‍പ്പെടും. മറ്റ് സ്ഥലങ്ങള്‍ തെക്ക് ഭാഗത്തെ വിവിധ ഭാഗങ്ങളിലാണ്. ഏകദേശം 1500 ചതു.മീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഈ ഭാഗത്ത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ടോയ്ലറ്റുകളും അംഗശുചീകരണ സൌകര്യങ്ങളും ഒരുക്കാനാണ് പദ്ധതി.. പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതടക്കമുള്ള നടപടി ഉടന്‍ ഇതിനായുള്ള സമിതിക്ക് കീഴില്‍ ആരംഭിക്കും. അതിനു ശേഷമാവും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുക..

ജില്ലയില്‍ ജലക്ഷാമം രൂക്ഷം : പദ്ധതികള്‍ ഫയലിലുറങ്ങുന്നു:

on

കാഞ്ഞങ്ങാട്: ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുമ്പോഴും നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളെല്ലാം ചുവപ്പുനാടയില്‍. അരനൂറ്റാണ്ടുമുമ്പ് നടപ്പാക്കാന്‍ നിര്‍ദേശിച്ച കാക്കടവ് ജലസേചന പദ്ധതി ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. കുടിയൊഴിപ്പിക്കലില്ലാതെ ചെറിയ ചെക്കുഡാമുകള്‍ നിര്‍മിച്ച് ജലം സംഭരിച്ച് കുടിവെള്ള വിതരണം നടത്തണമെന്ന് നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ക്കും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇത് യാഥാര്‍ഥ്യമായാല്‍ കയ്യൂര്‍, ചീമേനി, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പയ്യന്നൂര്‍ നഗരസഭ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാനും ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആര്‍.പി ക്യാംപ് എന്നിവിടങ്ങളിലേക്കും ശുദ്ധജലം എത്തിക്കാന്‍ കഴിയും. ഇപ്പോള്‍ വര്‍ഷംതോറും നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയാണ് ഏഴിമല നാവിക അക്കാദമിക്ക് വെള്ളം എത്തിക്കുന്നത്. ഇതിനുവേണ്ടി ഓരോ വര്‍ഷവും ലക്ഷങ്ങളാണ് ചെലവാക്കുന്നത്. കാര്‍ഷിക മേഖലയിലെ ജലസേചനം ലക്ഷ്യംവച്ചു നിര്‍മിക്കാന്‍ നിര്‍ദേശിച്ച മൂന്നാംകടവ് പദ്ധതിയും ഉപേക്ഷിച്ച മട്ടിലാണ്. വര്‍ഷങ്ങായി സര്‍വേ പ്രവര്‍ത്തനത്തിനും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത് . ജില്ലയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്ന മൂന്നാംകടവ് പദ്ധതി. വരള്‍ച്ചമൂലം നൂറുകണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷികളാണ് നശിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവും. ഉപ്പുവെള്ളം കയറുന്നത് തടഞ്ഞു കൃഷിയെ രക്ഷിക്കുന്നതിന് വേണ്ടി 30 വര്‍ഷം മുമ്പ് നിര്‍മിച്ച നമ്പ്യാര്‍കല്‍ അണക്കെട്ട് തകര്‍ന്നതിനാല്‍ ഉപ്പുവെള്ളം കയറി കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിലെ നിരവധി ഹെക്ടര്‍ കൃഷിസ്ഥലം തരിശായി കിടക്കുകയാണ്. കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് ഒഴുകുന്ന നദികളില്‍ വൈദ്യുതിക്കും ജലസേചനത്തിനുമായി കര്‍ണാടക പ്രയോജനപ്പെടുത്തുമ്പോള്‍ കേരളം നിസ്സംഗത പാലിക്കുകയാണ്. പയസ്വിനിയുടെയും ചന്ദ്രഗിരിയുടെയും ഉല്‍ഭവകേന്ദ്രങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ ഡാമുകള്‍ നിര്‍മിച്ച് ജലസേചനത്തിന് ഉപയോഗിച്ചാല്‍ കേരളത്തിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലയ്ക്കും. ഇതിനായി കര്‍ണാടക സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞു. ജലസംഭരണ കേന്ദ്രങ്ങളായ നിരവധി നീരുറവകളും കുളങ്ങളും ശ്രദ്ധിക്കാനാളില്ലാതെ നശിക്കുകയാണ്. ജലസംഭരണികളായ ചെങ്കല്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയും നെല്‍വയലുകള്‍ നികത്തുന്നതും ജില്ലയില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. നീലേശ്വരം, പൂവാലംകൈ, ചായ്യോം, ചെറുവത്തൂര്‍, നീലമലക്കുന്ന്, പുല്ലൂര്‍, കേളോട്ട്, കരക്കക്കുണ്ട്, കോടോം ബേളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുന്നുകള്‍ നാമാവശേഷമായികഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ നെല്‍വയലുകള്‍ നികത്തുന്നതും കുന്നിടിക്കുന്നതും ജില്ലയിലാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ജലക്ഷാമം രൂക്ഷമാവുമ്പോള്‍ ഭൂഗര്‍ഭ ജലചൂഷണം നടത്തുന്ന കുഴല്‍ക്കിണര്‍ നിര്‍മാണം നിയന്ത്രിക്കപ്പെടുന്നില്ല. ഉപരിതല ജലം താഴ്ന്ന സ്ഥലത്തുകൂടി കുഴല്‍ക്കിണര്‍ വ്യാപകമാണ്. ഭൂഗര്‍ഭ ജലവും ഉപരിതല ജലവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

തണ്ണീര്‍ത്തടങ്ങള്‍ തേടി ദേശാടനക്കിളികള്‍

on

അജാനൂര്‍: മീനമാസത്തിലെ ചൂട് കനത്തു. തണ്ണീര്‍ത്തടങ്ങള്‍ തേടി ദേശാടന പക്ഷികള്‍ നെട്ടോട്ടമോടുന്നു. അജാനൂര്‍, ആവിക്കര, റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് പ്രദേശം എന്നിവിടങ്ങളില്‍ ഇരുപതിലേറെ തണ്ണീര്‍ത്തടങ്ങളുണ്ട്. മിക്കതും വറ്റിവരണ്ടിരിക്കയാണ്. ശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളില്‍ ദാഹജലത്തിനായി കലപില കൂട്ടുകയാണ് പക്ഷികള്‍.

വറ്റാത്ത അരയി തടാകവും ഭീഷണിയില്‍

on

കാഞ്ഞങ്ങാട്: വേനല്‍ച്ചൂടിന്റെ കാഠിന്യംമൂലം ഒരിക്കലും വറ്റാത്ത അരയി തടാകവും വരളുന്നു. മല്‍സ്യങ്ങളുടെ കലവറയും ദേശാടന പക്ഷികളുടെ പറുദീസയുമായ അരയി പുഴക്ക് സമീപം നോക്കെത്താദൂരത്ത് നീണ്ടുകിടക്കുന്നതാണ് അരയി തടാകം. തടാകം വറ്റുന്നത് പ്രദേശത്തെ കിണറുകളിലെ ജലലഭ്യതക്ക് ഭീഷണിയാവും. ബ്രിട്ടീഷ് ഭരണകാലത്ത് കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്കുകളില്‍ മണ്ണിടാന്‍ എടുത്ത വയലുകളിലെ കുഴികളാണ് അരയി തടാകമെന്ന പേരില്‍ അറിയപ്പെടുന്നത്. തടാകത്തിന്റെ പല ഭാഗങ്ങളിലും ആഴമുള്ള കുഴികളും ചതുപ്പുനിലങ്ങളുമായതിനാല്‍ മല്‍സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് തടാകം. ജില്ലയില്‍നിന്നും അയല്‍ജില്ലകളില്‍നിന്നും മല്‍സ്യംപിടിക്കാന്‍ നിരവധിപേര്‍ തടാകത്തില്‍ എത്തുന്നുണ്ട്. ഇരിമീന്‍, കൊഞ്ച്, പുല്ലന്‍ ബ്രാല്‍, മടയന്‍ മൊശു തുടങ്ങിയ മല്‍സ്യങ്ങള്‍ ഇവിടെനിന്ന് ലഭിക്കുന്നവയില്‍പെടുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പല രാജ്യങ്ങളില്‍നിന്നായി നിരവധി ദേശാടന പക്ഷികള്‍ അരയി തടാകത്തിലെത്തും. കൂടുകെട്ടി തിരിച്ചുപോകാതെ തങ്ങുന്നവയുമുണ്ട് ഇവയില്‍. കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിയില്‍പെടുന്ന തടാകവും അരയി പുഴയും പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.

കുറുംബ ക്ഷേത്രത്തില്‍ കൊടിയേറി; ഇനി പൂരോത്സവത്തിന്റെ നാളുകള്‍

on

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ കുറുംബ ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറി. രാവിലെ വാരിക്കാട് ഇല്ലത്ത് നിന്ന് ശുദ്ധിക്രിയ നടത്തിയശേഷം ക്ഷേത്ര സ്ഥാനികര്‍ മടിയന്‍ കൂലോത്ത് എത്തി. അവിടെ ക്ഷേത്രപാലകനെ വണങ്ങി ദീപവും തിരിയും എഴുന്നള്ളിച്ച് കുറുംബക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് നൂറ് കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ സ്ഥാനികന്‍ അമ്പാടി കാരണവര്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. വൈകിട്ട് കലവറ നിറയ്ക്കല്‍ ചടങ്ങും ഭണ്ഡാര എഴുന്നള്ളിപ്പും നടന്നു. തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് പൂവിട്ടു.
സന്ധ്യാദീപം തെളിച്ച് സ്ഥാനികര്‍ അഷ്ടദിക്പാലകരെ വന്ദിച്ചു. കൊടിയിലയാട്ട് ഗണപതിക്കും കുറുംബ ഭഗവതിക്കും മറ്റ് ദേവതകള്‍ക്കും നിവേദ്യമര്‍പ്പിച്ചു. രാത്രി വെളിച്ചപ്പാടുകള്‍ ഉറഞ്ഞാടിക്കൊണ്ട് ഉത്സവ ചടങ്ങുകളും നടന്നു. തുടര്‍ന്ന് മേലാപ്പും പൂക്കുടയും എഴുന്നള്ളിച്ചു. ഉത്സവം 28ന് പൂരം നാളില്‍ സമാപിക്കും.

ഇന്ത്യയുടെ ആദ്യ ആഡംബര ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങുന്നു

on Mar 21, 2010

ഒരു രാത്രിക്ക് ഒരു ലക്ഷം രൂപയാണ് മഹാരാജാ എക്സ്പ്രസ് എന്ന ആഡംബര ട്രെയിനില്‍ യാത്രാ നിരക്ക്.ഇത് അധികം തുകയാണെന്നു ചിന്തിക്കണ്ട. മഹാരാജാവിനെപ്പോലെ സഞ്ചരിക്കണമെങ്കില്‍ കാശു മുടക്കുക തന്നെവേണം.പറയുന്നത് മറ്റാരുമല്ല,നമ്മുടെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി തന്നെ.കോല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കാണ് മഹാരാജാ എക്സ്പ്രസിന്റെ ആദ്യ യാത്ര. ഗയാ, വാരാണസി, ഖജുരാഹോ, ഗ്വാളിയോര്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുക. റയില്‍വേ മന്ത്രി മമതാ ബാനര്‍ജി നാളെ കോല്‍ക്കത്തയില്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ട്രെയിനില്‍ 88 യാത്രക്കാര്‍ക്കാണ് ഒറ്റത്തവണ സഞ്ചരിക്കാനാവുക. 23 ക്യാബിനുകളാണ് ട്രെയിലുണ്ടാവുക.ഡീലക്സ് സ്യൂട്ടു മുതല്‍ പ്രെസിഡെന്‍ഷ്യല്‍ സ്യൂട്ടുവരെയാണ് സജ്ജീകരിച്ചിരിക്കുന്നത്.അമ്പതു പേരെ വീതം ഉള്‍ക്കൊളളാന്‍ കഴിയുന്ന രണ്ട് റസ്റോറന്റുകള്‍,ബാറുകള്‍,ഗെയിം ടേബിളുകള്‍ തുടങ്ങി നിരവധി ആഡംബരസൌകര്യങ്ങളോടും കൂടിയാണ് മഹാരാജാസ് എക്സ്പ്രസ് നാളെ കന്നിയാത്രയ്ക്കൊരുങ്ങുന്നത്.കൂടാതെ എല്‍സിഡി ടെലിവിഷനുകള്‍, ഡിവിഡി പ്ളേയറുകള്‍,നേരിട്ടുവിളിക്കാവുന്ന ടെലിഫോണുകള്‍,ഇന്റര്‍നെറ്റ് തുടങ്ങി ഏല്ലാ ആധുനിക സജ്ജീകരണങ്ങളും മഹാരാജാസ് എക്സ്പ്രസിലുണ്ട്. പ്രധാനമായും വിദേശ ടൂറിസ്റുകളെ ലക്ഷ്യംവച്ചാണ് മഹാരാജാസ് എക്സ്പ്രസ് തുടങ്ങുന്നതെന്നു മമതാ ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് വിഭാഗവും ടൂറിസം കോര്‍പറേഷനും സംയുക്തമായാണ് മഹാരാജാ ട്രെയിന്‍ തയാറാക്കിയിരിക്കുന്നത്.

ഉപ്പള: മതമൈത്രിയുടെ സന്ദേശവുമായി മഖാം ഉറൂസിന് പച്ചരിയും നെയ്യുമായി ക്ഷേത്ര ഭാരവാഹികളെത്തിയത്

on

ഉപ്പള: മതമൈത്രിയുടെ സന്ദേശവുമായി മഖാം ഉറൂസിന് പച്ചരിയും നെയ്യുമായി ക്ഷേത്ര ഭാരവാഹികളെത്തിയത് ചെറുഗോളിക്ക് ആഹ്ളാദം പകര്‍ന്നു. ചെറുഗോളി ബദര്‍ ജുമാ മസ്ജിദ് ഉറൂസിനാണ് തൊട്ടടുത്ത ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍നിന്ന് നേര്‍ച്ച വിഭവങ്ങളുമായി ഭാരവാഹികളെത്തിയത്. ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് സി. രാമചന്ദ്രന്‍, സെക്രട്ടറി കെ. പാണ്ഡുരംഗ, അംഗങ്ങളായ ഭാസ്കരന്‍, തിമ്മപ്പ മാസ്റര്‍, ദേവദാസ് എന്നിവര്‍ പച്ചരിയും നെയ്യും പള്ളികമ്മിറ്റി പ്രസിഡണ്ട് എ.കെ. അബ്ദുല്ലക്കുഞ്ഞിക്ക് കൈമാറി.
ചെറുഗോളി ഉറൂസിനുള്ള വിഭവങ്ങള്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞിക്ക് നല്‍കുന്നു

കാഞ്ഞങ്ങാട്‌ നഗരസഭാ ചെയര്‍മാന്‍ ഔദ്യോഗിക കാറില്‍ വിവാഹത്തില്‍ പങ്കെടുത്തത്‌ വിവാദമായി

on

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ്‌ ഔദ്യോഗിക കാറില്‍ കര്‍ണ്ണാടക ബെല്‍ത്തങ്ങാടിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത്‌ വിവാദമാകുന്നു. ഞായറാഴ്‌ച്ച രാവിലെ 8 മണിക്കാണ്‌ കാഞ്ഞങ്ങാട്‌ ബാവ നഗറിലെ ഖത്തീബിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ പുറപ്പെട്ടത്‌. അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും നഗരസഭയുടെ ഔദ്യോഗിക വാഹനത്തില്‍ ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ബര്‍ത്തങ്ങടിയിലെ ആശിര്‍വാദ്‌ ഓഡിറ്റോറിയത്തിലാണ്‌ ഖത്തീബിന്റെ വിവാഹം നടന്നത്‌. നഗരസഭയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതിനെതിരെ നേരത്തെ തന്നെ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കവെയാണ്‌ ചെയര്‍മാന്‍ ഔദ്യോഗിക എ.സി കാറില്‍ കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക്‌ പോയത്‌. നേരത്തെ ചെയര്‍മാന്റെ മകളെ ഔദ്യോഗിക കാറില്‍ സ്‌കൂളില്‍ കൊണ്ടു വിടുന്നത്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്‌ വിവാദമായിരുന്നു. പോലീസിന്റെ ഇടപെടല്‍ മൂലമായിരുന്നു അന്ന്‌ പ്രശ്‌നങ്ങള്‍ ഒഴിവായത്‌.

WEDDING -ഇന്നു ഞ്ഞായര്‍ വിവാഹിതരായി

on

ഇന്നു ഞ്ഞായര്‍ വിവാഹിതരായിഹുസൈനാറിന്റെ മകന്‍ ഖാത്തിം ബേക്കല്‍ ബി.എം. അബ്ബസിന്റെ മകള്‍ ഷഹര്‍ബാന യും വിവാഹിതരായി

Khathim S/o Hussain weds Shaharban D/o BM Abbas
New Madeena Manzil, Bekel On 21/03/2010

തീര്‍ഥാടകനെ മര്‍ദിച്ച സംഭവം: കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

on

കാഞ്ഞങ്ങാട്:കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ തീര്‍ഥാടകനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. കെ.ഇ.ഗംഗാധരന്‍ ശനിയാഴ്ച കാഞ്ഞങ്ങാട്ട് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം. കഴിഞ്ഞ ജനവരി 18ന് പുലര്‍ച്ചെ തിരുവനന്തപുരം ചാല സ്വദേശി അബ്ദുള്‍ റഹീ (71)മിനെ കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ പോലീസുകാര്‍ മര്‍ദിച്ച് പരിക്കേല്പിച്ചിരുന്നു. കാസര്‍കോട് പോലീസ് സ്റ്റേഷനിലെത്തിയ അബ്ദുള്‍ റഹീമിന്റെ പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ലെന്ന് പറയുന്നു. ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുള്‍ റഹീമിനെ ഫിബ്രവരി എട്ടിന് അഡ്വ. കെ.ഇ.ഗംഗാധരന്‍ ആസ്​പത്രിയില്‍ സന്ദര്‍ശിച്ചാണ് പരാതി കേട്ടത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്കിയിരുന്നു. കാസര്‍കോട് ഡിവൈ.എസ്.പി. നല്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.

ഹൊസ്ദുര്‍ഗ് താലൂക്ക് വരള്‍ച്ചയുടെ പിടിയിലമരുന്നു

on

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് പൂര്‍ണമായും കൊടുംവരള്‍ച്ചയുടെ പിടിയിലായി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രദേശവും തീരദേശ മേഖലയും കിഴക്കന്‍ മലയോര മേഖലയും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. ഇവിടങ്ങളിലെ പ്രധാന തോടുകളും കുളങ്ങളും വറ്റിവരണ്ടുകഴിഞ്ഞു. കള്ളാര്‍, പനത്തടി,കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ തുടങ്ങിയ പഞ്ചായത്തുളില്‍ ഇതുവരെ വറ്റാതിരുന്ന ചാലുകള്‍ മാര്‍ച്ച് തുടങ്ങുമ്പോള്‍ തന്നെ വറ്റിവരണ്ട അവസ്ഥയാണ്. കിണറുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ജനുവരിയില്‍ തന്നെ വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നുവെങ്കിലും വേനല്‍ മഴയുണ്ടാവുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇതുവരെ വേനല്‍മഴയില്ലാത്തതിനാല്‍ ഉപരിതല വരള്‍ച്ച പൂര്‍ണമാണ്. അമിതമായ ഭൂഗര്‍ഭ ലചൂഷണംമൂലം കുഴല്‍ക്കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. വന്‍കിടക്കാര്‍ അവരുടെ കുഴല്‍കിണറുകള്‍ വീണ്ടും ആഴംകൂട്ടി ഭൂഗര്‍ഭ ജലം പരമാവധി ഊറ്റിയെടുക്കാനുള്ള ശ്രമത്തിലാണെങ്കിലും സാധാരണക്കാര്‍ക്ക് വെള്ളത്തിന് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നു. എന്നാല്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുമില്ലെന്നും പരാതിയുണ്ട്.

ബന്തടുക്ക: കൃഷിസാധ്യത ടൂറിസത്തില്‍ പരീക്ഷിക്കാനുറച്ച് സാലി ബിജോയ്

on

കാഞ്ഞങ്ങാട്: കൃഷിയിലൂടെ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബന്തടുക്ക കണ്ണാടിത്തോടിലെ കൊച്ചുകുന്നേല്‍ സാലി ബിജോയ്. ടൂറിസം വന്‍കിട ഹോട്ടലുകാരുടെയും സമ്പന്നരുടെയും മാ ത്രം പദ്ധതിയാണെന്ന് കരുതുന്നവര്‍ക്ക് മറുപടി കൂടിയാണ് സാലിയുടെ പദ്ധതി. കോട്ടയം കുത്താട്ടംറൂം സ്വദേശിനിയായ ഇവര്‍ രണ്ടുവര്‍ഷം മുമ്പാണ് ബന്തടുക്കയില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങിയത്. ജില്ലയുടെ ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉതകുംവിധം കൃഷിസ്ഥലം സജ്ജീകരിച്ചു. സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ചെറിയ വീടുകള്‍ നിര്‍മിച്ച് വ്യത്യസ്ഥമായ രീതി തുടങ്ങുകയായിരുന്നു. കോഴിവളര്‍ത്തലില്‍ വര്‍ഷങ്ങളായുള്ള പരിചയംവച്ച് കാസര്‍ക്കോട്ട് ആദ്യമായി നാടന്‍കോഴികളെ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ ഇവരുടെ ഫാമില്‍ 3000 ത്തോളം വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട നാടന്‍ കോഴികളുണ്ട്. കറുപ്പും ചുവപ്പും ഇടകലര്‍ന്ന തൊപ്പിയുള്ളതും തൂവല്‍ കുറഞ്ഞതുമായ ഇനങ്ങള്‍. വീട്ടില്‍ താമസിക്കാനെത്തു ന്ന അതിഥികള്‍ക്ക് കോഴികളെ അവരുടെ അഭിരുചിക്കനുസരിച്ച് പാചകം ചെയ്ത് നല്‍കാനാണ് പദ്ധതി. ഇറച്ചി കോഴികള്‍ക്ക് മാര്‍ക്കറ്റില്‍ 100 രൂപ വില ലഭിക്കുമ്പോള്‍ നാടന്‍ കോഴികള്‍ക്ക് 200 രൂപയോളം കിലോയ്ക്ക്് വിലയുണ്ട്. നാട്ടില്‍ കോഴില്‍ വില്‍പ്പന നടത്തിയും ടൂറിസ്റുകള്‍ക്ക് വിഭവങ്ങള്‍ ഒരുക്കിയും വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. പച്ചക്കറികളും വാഴയും ജൈവവളവും മാത്രമുപയോഗിച്ച് കൃഷിചെയ്ത് വിഭിന്നമായ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും സാലി പറഞ്ഞു. നാടന്‍ പശുവിനെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. കല്‍ക്കി, ടര്‍ക്കി തുടങ്ങിയ കോഴികളെയും വളര്‍ത്താന്‍ പദ്ധതിയുണ്ട്. പദ്ധതി വിജയിക്കുന്നതിന് ശുചീകരണത്തിന് പ്രധാന്യം നല്‍കണമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഇവര്‍ ജില്ലയില്‍ വേറിട്ട ടൂറിസം പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

മതസൗഹാര്‍ദത്തിന് മാതൃകയായി പൈക്കം

on Mar 20, 2010

ചെര്‍ക്കളം: മാനവസൗഹൃദത്തിന് ഉറൂസിലൂടെയും ക്ഷേത്രോത്സവത്തിലൂടെയും പുതുമാനം തീര്‍ക്കുകയാണ് പൈക്കം. പൈക്കം പൂമാണി കിന്നിമാണി ക്ഷേത്ര പുനഃപ്രതിഷ്ഠാ കലശോത്സവത്തിന് കലവറനിറയ്ക്കുന്നതിന് അരിയും തേങ്ങയും പച്ചക്കറികളുമായി തൊട്ടടുത്ത മണവാട്ടിബീവി മഖാം കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഘോഷയാത്രയെത്തിയത് ജാതിയുടെയും മതത്തിന്റെയുംപേരില്‍ അതിര്‍വരമ്പുകള്‍തീര്‍ക്കുന്ന കാലഘട്ടത്തില്‍ മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ചയായി.മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ബാലടുക്ക, ചൂരിപ്പള്ളം, സാലടുക്ക, നെക്രാജെ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കലവറനിറക്കല്‍ ഘോഷയാത്രയ്ക്ക് പിന്നാലെയാണ് മഖാംകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ കലവറനിറക്കുന്നതിനുള്ള സാധനങ്ങളുമായി എത്തിയത്.മഖാംകമ്മിറ്റി പ്രസിഡന്റ് പി.എം.ആമു, ജനറല്‍ സെക്രട്ടറി ഹനീഫ് കരിങ്ങപ്പള്ളം, പി.ബീരാന്‍ ഹാജി, സംസം അബ്ദുള്ളകുഞ്ഞി, ബി.ഹസൈനാര്‍, കെ.പി.ഹമീദ്, കെ.എം.ഹനീഫ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങളുമായെത്തിയത്. ക്ഷേത്രം ആഘോഷക്കമ്മിറ്റി ചെയര്‍മാനും മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്ര മാനേജിങ് ട്രസ്റ്റിയുമായ ആനമജല്‍ വിഷ്ണുഭട്ട്, ജനറല്‍ കണ്‍വീനര്‍ പി.പുരുഷോത്തമ പുണിച്ചത്തായ എന്നിവരുടെ നേതൃത്വത്തില്‍ മഖാംകമ്മിറ്റി ഭാരവാഹികളെ ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലേക്ക് സ്വീകരിച്ചു.ഉറൂസ്-ക്ഷേത്രോത്സവ വേളകളില്‍ പരസ്​പരം സഹകരിക്കാറുണ്ടെങ്കിലും സാമുദായികസൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന് നാട്ടിന് മാതൃകയാകുന്നതിനാണ് ഇക്കുറി കലവറനിറക്കല്‍ സാധനങ്ങളുമായെത്തിയതെന്ന് മഖാംകമ്മിറ്റി ജനറല്‍സെക്രട്ടറി ഹനീഫ് കരിങ്ങപ്പള്ളം പറഞ്ഞു.രണ്ടാഴ്ചമുമ്പ് നടന്ന പൈക്കം മണവാട്ടി ബീവി മഖാം ഉറൂസിലും സമാപനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിലും ഇതരസമുദായക്കാര്‍ പങ്കെടുത്തിരുന്നു.

എ.കെ.ജി ക്ലബ്ബിനു മുന്നില്‍ മുത്തപ്പന്‍ തെയ്യംകെട്ടിയതിന്‌ സി.പി.എം.പ്രവര്‍ത്തകരോട്‌ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു

on

കാഞ്ഞങ്ങാട്‌ : പുല്ലൂര്‍ പെരിയപഞ്ചായത്ത്‌ പരിധിയിലെ അമ്പലത്തറ കുമ്പളയില്‍ എ.കെ.ജി.ക്ലബ്ബിനു മുന്നില്‍ മുത്തപ്പന്‍തെയ്യം കെട്ടിയതിന്‌ പാര്‍ട്ടി നേതൃത്വം സി.പി.എം പ്രവര്‍ത്തകരോട് വിശദീകരണം തേടി. കഴിഞ്ഞദിവസമാണ്‌ ക്ലബ്ബിനു മുന്നില്‍ മുത്തപ്പന്‍ തെയ്യം കെട്ടിയാടിയത്‌. ക്ലബ്ബിന്റെ പല പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നതിനാല്‍ ക്ലബ്ബ്‌ ഭാരവാഹികള്‍ ചേര്‍ന്ന്‌ ജോത്സ്യനെ കണ്ട്‌ പ്രശ്‌നപരിഹാരം തേടിയപ്പോഴാണ്‌ തടസ്സങ്ങള്‍ മാറികിട്ടാന്‍ മുത്തപ്പന്‍ തെയ്യം കെട്ടിയാടിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എ.കെ.ജി.ക്ലബ്ബിനു മുന്നില്‍ പ്രവര്‍ത്തകര്‍ പന്തലിട്ട് മുത്തപ്പന്‍ തെയ്യം കെട്ടിയത്‌. വിവരം പാര്‍ട്ടി നേതൃത്വം അറിഞ്ഞതോടെയാണ്‌ ക്ലബ്ബ്‌ ഭാരവാഹികളായ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്‌. കണ്ണൂര്‍ജില്ലയിലെ പിലാത്തറയിലും നേരത്തെ സമാനമായ രീതിയിള്ള സംഭവം നടന്നിരുന്നു. പിലാത്തറ ഓട്ടോസ്‌റ്റാന്റിലെ ഓട്ടോതൊഴിലാളികളായ സി.ഐ.ടി.യു.പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ മുത്തപ്പന്‍ തെയ്യം നടത്തിയത്. ഓട്ടോ സ്റ്റാന്റില്‍ പള്ളിയറ കെട്ടി മുത്തപ്പന്‍ കെട്ടുന്നത് പാര്‍ട്ടി നേതൃത്വം തടഞ്ഞതിന്റെ പേരില്‍ സി.ഐ.ടിയുവില്‍ നിന്ന് നിരവധിപേര്‍ രാജിവെച്ചിരുന്നു.

പരസ്യങ്ങള്‍ നീക്കംചെയ്യണം

on

കാഞ്ഞങ്ങാട്: വൈദ്യുതിത്തൂണുകള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍, സ്റ്റേ വയറുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ പതിക്കുന്നതും ബോര്‍ഡ്, ബാനര്‍ തുടങ്ങിയവ വൈദ്യുതി ബോര്‍ഡിന്റെ സമ്മതമില്ലാതെ കെട്ടുന്നതും ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ അറിയിച്ചു. പരസ്യങ്ങള്‍ 31നകം ബന്ധപ്പെട്ടവര്‍ നീക്കംചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

ഡോ. രാഘവന്റെ മാതൃകാ മെഡിക്കല്‍ ക്യാമ്പ്

on

ബദിയടുക്ക: കാസര്‍കോട് താലൂക്കിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളായ പഡ്രെ, വാണിനഗര്‍, ബോവിക്കാനം, ബദിയടുക്ക എന്നീ സ്ഥലങ്ങളില്‍ ഡോ. ആര്‍.രാഘവന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഓരോകേന്ദ്രങ്ങളിലും നൂറോളം രോഗികള്‍ എത്തി. ചിലവീടുകളില്‍ രോഗികളെ നേരിട്ട് സന്ദര്‍ശിച്ച് പരിശോധനനടത്തി മരുന്നുകള്‍നല്‍കി. ബദിയടുക്കയില്‍ നടന്ന ക്യാമ്പിന്റെ സമാപനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഡോ. ആര്‍. രാഘവനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ബദിയടുക്കയിലും ചീമേനിയിലും ഏപ്രില്‍മാസത്തില്‍ സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തുമെന്നും ക്യാമ്പ് ആവശ്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെടണമെന്നും ഡോ. രാഘവന്‍ അറിയിച്ചു. ബദിയടുക്കയില്‍നടന്ന സമാപന പരിപാടിയില്‍ പ്രൊഫ. എം.എ.റഹ്മാന്‍, കൊ-ഓര്‍ഡിനേറ്റര്‍ നന്ദകുമാര്‍, നാരായണ ബാറടുക്ക, ശങ്കര സ്വാമികൃപ എന്നിവര്‍ സംസാരിച്ചു.

രാവണീശ്വരം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

on

കാഞ്ഞങ്ങാട്: രാവണീശ്വരം ശോഭന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏപ്രില്‍ അഞ്ച് മുതല്‍ രാവണീശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. താത്പര്യമുള്ള ടീമുകള്‍ 23ന് മുമ്പെ സെക്രട്ടറി, ശോഭന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രാവണീശ്വരം എന്നവിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9562547757, 9744718273.

സഅദിയ്യ സ്റ്റഡി സെന്റര്‍ ഉദ്‌ഘാടനം 23ന്‌

on

കാസര്‍കോട്‌: സഅദിയ്യ സ്റ്റഡി സെന്റര്‍ ഉദ്‌ഘാടനവും മതവിജ്ഞാനസദസും ഈമാസം 23ന്‌ നടക്കും. കോളിയടുക്കത്തുള്ള സഅദിയ്യ സ്റ്റഡി സെന്റര്‍ മുഹമ്മദ്‌ അലി അല്‍ദൗസരി അബൂദാബി ഉദ്‌ഘാടനം ചെയ്യും. പരിപാടിയില്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കെ എസ്‌ ആറ്റക്കോയ തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌, ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, എ കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എ പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, ഡോ. എന്‍ എ മുഹമ്മദ്‌, പാദൂര്‍ കുഞ്ഞാമു ഹാജി, എന്‍ എ അബൂബക്കര്‍ ഹാജി, മുല്ലച്ചേരി അബ്‌ദുറഹ്‌മാന്‍ ഹാജി, അബൂബക്കര്‍ ഹാജി, ഹാജി ഉമര്‍ അബ്‌ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. 24,25 തിയതികളില്‍ മതപ്രഭാഷണം നടക്കും.

സ്വകാര്യത ചോരുന്നു മൊബൈല്‍ ബില്‍ ഉയരുന്നു : തട്ടിപ്പിന്‌ പുതിയ മുഖം ; സിംകാര്‍ഡ്‌ പകര്‍ത്തല്‍

on

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ ക്യാമറയും ഇന്റര്‍നെറ്റ്‌ വൈറസുകളും വ്യക്തികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറ്റം തുടങ്ങിയതിനു പിന്നാലെ ഒരുപടികൂടി കടന്ന്‌, സിംകാര്‍ഡുകള്‍ അനധികൃതമായി പകര്‍ത്തിയെടുത്ത്‌ തട്ടിപ്പുനടത്തുന്ന വിദ്യ(സിംകാര്‍ഡ്‌ ക്ലോണിങ്‌)യും പടരുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും മറ്റൊരാളുടെ മൊബൈല്‍ഫോണ്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ ഐ.എസ്‌.ഡി.കോള്‍ വിളിക്കാനും സൗകര്യമൊരുക്കുന്ന സിംകാര്‍ഡ്‌ ക്ലോണിങ്‌ സംഘങ്ങള്‍ കേരളത്തിലും സജീവമാകുകയാണ്‌.
ദേശീയവും അന്തര്‍ദേശീയവുമായ മൊബൈള്‍ഫോണ്‍ സേവനദാതാക്കള്‍ക്ക്‌ ബദലായി സംസ്ഥാനത്ത്‌ വിവിധ ഭാഗങ്ങളില്‍ അന്‍പതോളം അനധികൃത സമാന്തര മൊബൈല്‍ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഇതേക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തെളിയുന്നു. വളരെക്കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക്‌ ഫോണ്‍ വിളിക്കാനുള്ള സൊകര്യമൊരുക്കുന്ന സംഘങ്ങളാണിവ. ഉപഭോക്താവിന്‌ വില്‍ക്കുന്നതിന്‌ മുമ്പ്‌തന്നെ കടകളില്‍ നിന്ന്‌ സംഘടിപ്പിക്കുന്ന സിംകാര്‍ഡുകളുടെ പകര്‍പ്പുകളെടുത്താണ്‌(സിംക്ലോണുകള്‍) ഇവര്‍ തട്ടിപ്പു നടത്തുന്നത്‌.
(പുതുതായി വാങ്ങുന്ന സിംകാര്‍ഡുകള്‍ പലപ്പോഴും ഇത്തരക്കാരുടെ കൈയിലെത്തി പകര്‍പ്പെടുക്കപ്പെട്ടശേഷമാണ്‌ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്‌). നിരവധി ചൈനീസ്‌ കമ്പനികള്‍ സിംകാര്‍ഡ്‌ ക്ലോണിങ്‌ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്‌. അയ്യായിരം രൂപ മുതല്‍ എണ്‍പതിനായിരം രൂപവരെ മുടക്കിയാല്‍ ഇത്തരം യന്ത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാം. ഓരോ യന്ത്രത്തിനൊപ്പവും നിരവധി ബ്ലാങ്ക്‌ സിംകാര്‍ഡുകള്‍ സൗജന്യമായി ലഭിക്കും. കടകളില്‍ നിന്ന്‌ സംഘടിപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഈ യന്ത്രത്തിന്റെ സഹായത്തോടെ പകര്‍ത്തിയശേഷം മടക്കി നല്‍കുന്നു. ഒരു സമാന്തര എക്‌സ്‌ചേഞ്ചുകാരന്റെ കൈവശം ഇത്തരത്തില്‍ നൂറുകണക്കിന്‌ സിംകാര്‍ഡ്‌ പകര്‍പ്പുകളുണ്ടാകും. നിലവിലെ കോള്‍ നിരക്കിന്റെ നാലിലൊന്നുമാത്രം ഈടാക്കി, ഐ.എസ്‌.ഡി.കോള്‍ വിളിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ്‌ തട്ടിപ്പിലെ പ്രധാന ഭാഗം. യഥാര്‍ത്ഥ സിംകാര്‍ഡ്‌ കൈയിലിരിക്കുന്നയാളിന്റെ ചെലവിലായിരിക്കും ഇത്തരം കോളുകള്‍ ചാര്‍ജ്‌ ചെയ്യപ്പെടുന്നത്‌. ചെറിയ തുകയുടെ വ്യത്യാസം മൊബൈല്‍ ഉപഭോക്താക്കള്‍ അറിയാതെ പോവുകയാണെങ്കിലും പലപ്പോഴും തങ്ങളറിയാത്ത ഫോണ്‍വിളിക്ക്‌ വന്‍തുക നല്‍കേണ്ടിവരുമ്പോള്‍ സേവനദാതാക്കളുമായി വഴക്കുണ്ടാകുന്നതും വ്യാപകമാവുകയാണ്‌. ഇടപാടുകാര്‍ക്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ വിളിക്കാനാണ്‌ ഇത്തരം സമാന്തരക്കാര്‍ സൗകര്യം ചെയ്‌തുകൊടുക്കുന്നത്‌.
" സിംകാര്‍ഡ്‌ ക്ലേണിങ്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തന്നെ രംഗത്തുണ്ടെങ്കിലും കേരളത്തില്‍ സജീവമായത്‌ ഇപ്പോഴാണ്‌. സിംകാര്‍ഡിലെ വിവരങ്ങളുടെ പകര്‍പ്പെടുത്ത്‌ ബാക്‌അപ്‌ സൂക്ഷിക്കാനാണ്‌ ക്ലോണ്‍ യന്ത്രങ്ങള്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും അത്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു. ചില സ്വകാര്യ ഡിറ്റക്ടീവ്‌ ഏജന്‍സികളും ഇത്തരം ക്ലോണിങ്‌ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌." കൊച്ചിയിലെ ഇന്റഗ്രേറ്റഡ്‌ ബിസിനസ്‌ പ്രൊമോഷന്‍ എന്ന സ്ഥാപനത്തിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ പി.ശിവശങ്കര്‍ പറയുന്നു. ഭാര്യയുടെ ഫോണ്‍വിളി രഹസ്യങ്ങള്‍ ചോര്‍ത്താന്‍, അവരുടെ സിംകാര്‍ഡ്‌ ഡിറ്റക്ടീവ്‌ ഏജന്‍സിക്ക്‌ നല്‍കി ക്ലോണ്‍ ചെയ്‌തശേഷം തിരികെ ഫോണിലാക്കുന്ന ഭര്‍ത്താവും ക്ലോണ്‍ചെയ്‌ത സിമ്മും പുത്തന്‍ മൊബൈലും ഭര്‍ത്താവിന്‌ സമ്മാനമായി നല്‍കി, ഡിറ്റക്ടീവ്‌ ഏജന്‍സികളുടെ സഹായത്തോടെ രഹസ്യം ചോര്‍ത്തുന്ന ഭാര്യയും കേരളത്തില്‍ വിരളമല്ല.
സിംകാര്‍ഡ്‌ ക്ലോണിങ്‌ യന്ത്രങ്ങള്‍ വിദേശത്ത്‌ നിന്ന്‌ കൊണ്ടുവരുന്നതിന്‌ ചിലവുണ്ടെങ്കിലും കൊറിയര്‍ സര്‍വീസ്‌ വഴി പലപ്പോഴും കസ്‌റ്റംസ്‌ പരിശോധനയിലെ പഴുതുകളിലൂടെ ഇവ ആവശ്യക്കാരുടെ കൈയിലെത്തുന്നു. ഏറ്റവും കുറഞ്ഞ യന്ത്രത്തിന്‌ ഒരു പകര്‍പ്പെടുക്കാന്‍ നാലു മുതല്‍ എട്ടുമണിക്കൂര്‍ വരെ വേണം. പുത്തന്‍ യന്ത്രങ്ങള്‍ക്ക്‌ മണിക്കൂറില്‍ നാലും അഞ്ചും കാര്‍ഡുകളുടെ പകര്‍പ്പെടുക്കാം. വന്‍കിട സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക്‌ നല്‍കുന്ന പൊതു മൊബൈല്‍ സംവിധാനത്തിലേക്ക്‌ കടന്നുകയറി അനധികൃത ഐ.എസ്‌.ഡി.കോളുകള്‍ തരപ്പെടുത്തി നല്‍കുന്ന ഏജന്‍സികളും സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

അജാനൂര്‍ കടപ്പുറം പൂര മഹോത്സവം 21 ന്‌ തുടങ്ങും

on Mar 19, 2010

കാഞ്ഞങ്ങാട്‌: അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം 21 മുതല്‍ 28 വരെ വിപുലമായ പരിപാടികളോടെ നടക്കും. ഉത്സവത്തിന്‌ ഒരുക്കംപൂര്‍ത്തിയയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്‌ എ.ആര്‍. രാമകൃഷ്‌ണന്‍,ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.
21 ന്‌ രാവിലെ 9.58 മുതല്‍ തൃക്കൊടിയേറ്റം. അഞ്ച്‌ മണിക്ക്‌ കലവറ നിറക്കല്‍. ഏഴ്‌ മണിക്ക്‌ സാംസ്‌കാരിക സമ്മേളനം എ.ആര്‍. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഡോ.എ.എം. ശ്രീധരന്‍മുഖ്യപ്രഭാഷണം നടത്തും. 24 ന്‌ രാത്രി ഒമ്പത്‌ മണിക്ക്‌ തിരുമുല്‍ക്കാഴ്‌ച സമര്‍പ്പണം. 25 ന്‌ രാവിലെ പത്ത്‌ മണിക്ക്‌ മഹിളാ സമ്മേളനം സുശീല രാജന്റെ അധ്യക്ഷതയില്‍ മത്സ്യഫെഡ്‌ ജില്ലാ മാനേജര്‍ കെ. വനജ ഉദ്‌ഘാടനം ചെയ്യും. ചന്ദ്രന്‍ മുട്ടത്ത്‌ മുഖ്യപ്രഭാഷണം നടത്തും. മൂന്ന്‌ മണിക്ക്‌ കാഞ്ഞങ്ങാട്‌ അയ്യര്‍ സാമിയുടെ ആദ്ധ്യാത്മിക പ്രഭാഷണം.
27 ന്‌ രാത്രി ഒമ്പത്‌ മണിക്ക്‌ സ്‌കോളര്‍ഷിപ്പു വിതരണം പ്രധാന സ്ഥാനികന്‍ അമ്പാടി കാര്‍ണവര്‍ നിര്‍വ്വഹിക്കും. 28 ന്‌ രാവിലെ ആറ്‌ മണിക്ക്‌ പൂരംകുളി.അഞ്ച്‌ മണിക്ക്‌ ആറാട്ട്‌. രാത്രി എട്ട്‌ മണിക്ക്‌ കരിമരുന്നു പ്രയോഗവുമുണ്ടാകും. വിവിധ ദിവസങ്ങളില്‍ പൂജകളും അന്നദാനവും കലാപരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എ. മോഹനന്‍, കെ. സാമിക്കുട്ടി, സി.പ്രകാശന്‍, പി.സുരേന്ദ്രന്‍, പ്രദീപ്‌ പുഴയിടത്തില്‍, കെ.പി. രാജേഷ്‌ എന്നിരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

റാണിപുരം മലനിരകള്‍

on

പച്ചപാവാട ചുറ്റി ചുറ്റി വശ്യമനോഹരിയായി റാണിപുരം മലനിരകള്‍. ഉരുകി ഒലിച്ചിറങ്ങുന്ന കോടമഞ്ഞിന്റെ സായാഹ്നങ്ങളില്‍ മനസുതുറക്കാന്‍ സഞ്ചാരപ്രവാഹം. ഊട്ടിയെന്നാണ്‌ റാണിപുരത്തിന്റെ വിളിപ്പേര്‌. മഞ്ഞ്‌മൂടിയ മലകളും പുല്‍മേടും നിറഞ്ഞ റാണിപുരം ആദ്യനോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കും. പ്രകൃതിസൗന്ദര്യം ആസ്വദിച്ച്‌ ഇവിടെ ഒരുദിവസം താമസിക്കാം. രണ്ട്‌ കോട്ടേജുകളും ലഘുഭക്ഷണശാലയും ഇവിടെയുണ്ട്‌. ഭക്ഷണം സ്വന്തമായി പാകം ചെയ്തും, ഓര്‍ഡര്‍പ്രകാരം കാശ്‌ നല്‍കിയും കഴിക്കാം.
മാടത്തുമലയെന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവിടെ നല്ലൊരു ആരാമം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്‌. 2002 ജനുവരി 27 ന്‌ മുന്‍ടൂറിസം വകുപ്പ്‌ മന്ത്രി കെ.വി.തോമസ്‌ ഇവിടെ കോണ്‍ഫറന്‍സ്‌ ഹാള്‍ തുറന്നുകൊടുത്തു. പനത്തടി, പെരുതടി റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുവാന്‍ തീരുമാനമായിട്ടുണ്ട്‌. വാടകജീപ്പുകളും മറ്റു ചെറുവാഹനങ്ങളും ഇവിടേക്ക്‌ ആവശ്യത്തിന്‌ വാടകപോകും. അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും ഔഷധസസ്യങ്ങളെയും കുറിച്ച്‌ പഠനം നടത്തുവാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ആളുകളെത്തുന്നു. ബേക്കല്‍, റാണിപുരം, കോട്ടഞ്ചേരി, തലക്കാവേരി എന്നിവ ബന്ധപ്പെടുത്തി പ്രത്യേകം ടൂറിസം പദ്ധതികള്‍ ആലോചനയിലുണ്ട്‌. റാണിപുരം വികസിപ്പിച്ചെടുത്താല്‍ ഏറെ വിനോദസഞ്ചാര സാധ്യതയുണ്ട്‌. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും പ്രാധാന്യമുള്ള തലക്കാവേരി റാണിപുരത്തിനടുത്താണ്‌. തലക്കാവേരിയിലേക്ക്‌ ട്രക്കിങ്‌ നടത്താനാണ്‌ സുഖം. മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്നും 32 അടി ഉയരമുണ്ട്‌. റാണിപുരത്തെത്തുന്നവര്‍ക്ക്‌ റാണിപുരം പള്ളിയും, ചിരപുരാതനമായ ക്ഷേത്രവും കാണാം.
റാണിപുരത്തേക്ക്‌ കാഞ്ഞങ്ങാട്ട്‌ നിന്നും 3 മണിക്കൂര്‍ ദൂരമുണ്ട്‌. കാഞ്ഞങ്ങാട്ട്‌ നിന്നും ബസ്സില്‍ പോകുന്നവര്‍ പനത്തടിയില്‍ ഇറങ്ങണം. പനത്തടിയില്‍ നിന്നും 9 കിലോമീറ്റര്‍ ജീപ്പ്‌ യാത്രചെയ്‌താല്‍ റാണിപുരത്തെത്താം. റാണിപുരത്തു നിന്നും വാഹനസൗകര്യം നല്‍കിയാല്‍ ഇവര്‍ക്ക്‌ ബേക്കലിലും, വലിയപറമ്പിലുമെത്താം. വിദേശികളും സ്വദേശികളുമടങ്ങിയ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക്‌ ഇവിടെ സാധ്യതയുണ്ട്‌.
പതിനെട്ട്‌ വര്‍ഷം മുമ്പ്‌ കോട്ടയം രൂപത റാണിപുരത്തെ വിനോദസഞ്ചാരപദ്ധതികള്‍ക്കായി രണ്ടരഏക്കര്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലത്താണ്‌ മൂന്ന്‌ കോട്ടേജുകള്‍ പണിതിട്ടുള്ളത്‌. മരങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിക്കുന്നതോടൊപ്പം റോപ്പ് വേ പദ്ധതിക്കും ഇവിടെ പരിഗണനയുണ്ട്‌.
മരങ്ങള്‍ ചിരിക്കുന്ന കോട്ടഞ്ചേരി
ചെറുകുന്നുകള്‍ പരസ്‌പരം നോക്കി ചിരിക്കുന്ന കോട്ടഞ്ചേരിക്ക്‌ രാജ്യാന്തരം പ്രശസതിയുണ്ട്‌. ഇക്കോടൂറിസത്തിന്‌ അനുയോജ്യമായ സ്ഥലമാണ്‌ കോട്ടഞ്ചേരി. മാനംമുട്ടി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളുള്ള കാട്ടില്‍ വന്യമൃഗങ്ങള്‍ ധാരാളമുണ്ട്‌. മലയുടെ മുകളില്‍ കയറിനിന്നാല്‍ തലക്കാവേരിവരെയുള്ള പ്രദേശങ്ങള്‍ കാണാം. കരിമ്പില്‍ തറവാട്ടുകാരുടെ പിടിയാന കോട്ടഞ്ചേരിയിലെ പ്രധാന ആകര്‍ഷണമാണ്‌. ചങ്ങലയ്‌ക്കിടാതെ കാട്ടില്‍മേയാന്‍ വിടുന്ന വളര്‍ത്താനയാണിത്‌. തലക്കാവേരിയുമായി കോട്ടഞ്ചേരിയെയും ബന്ധിപ്പിക്കാനാകും. കൊന്നക്കാട്‌ ബസ്സിറങ്ങി വാടകജീപ്പ്‌ പിടിച്ച്‌ സഞ്ചാരികള്‍ക്ക്‌ മലയിലെത്താം. എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ പ്രകൃതിമനോഹരമായ സ്ഥലത്തെത്താം. ഇവിടെ താമസ സൗകര്യങ്ങളും കോട്ടേജുകളും പണിയാനുള്ള പദ്ധതിആവിഷ്‌ക്കരിച്ചിട്ടുണ്ട്‌.
ജലസഞ്ചാരികള്‍ക്കായി വലിയപറമ്പ്‌ ദ്വീപ്‌
അസ്‌തമയ സന്ധ്യയില്‍ കടലും, പുഴയും ചുംബിക്കുന്ന അപൂര്‍വ്വ കാഴ്‌ച കാണമെങ്കില്‍ വലിയപറമ്പ്‌ ദ്വീപിലെത്തിയാല്‍മതി. പുഴവഴികളിലൂടെ ബോട്ടിലും കെട്ടുവള്ളത്തിലും സഞ്ചരിക്കുന്നവര്‍ക്ക്‌ നയനാനന്ദകരമായ വിവധകാഴ്‌ചകള്‍ കാണാം. തെങ്ങിന്‍തോപ്പുകള്‍ തണല്‍വിരിച്ച ഈ പ്രദേശം ദേശാടനപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്‌. ഇവിടുത്തെ പക്ഷിപ്പാറയില്‍ ചേക്കേറാന്‍ വരുന്ന പക്ഷികളെ കാണാന്‍ വിദ്യാര്‍ത്ഥികളും ഗവേഷകരും എത്താറുണ്ട്‌.
1996 ലാണ്‌ ഈ പ്രദേശം പദ്ധതികളില്‍സ്ഥാനം പിടിക്കുന്നത്‌. ഹോട്ടല്‍, മോട്ടല്‍, ബീര്‍പാര്‍ളര്‍, വാട്ടര്‍ പാര്‍ക്ക്‌, ഉല്ലാസ ബോട്ട്‌ എന്നി പദ്ധതികള്‍ നടത്താനാണ്‌ അധികൃതര്‍ ലക്ഷ്യമിട്ടിട്ടുള്ളത്‌. ഇവിടെ നിന്നും റാണിപുരത്തേക്ക്‌ ടൂറിസ്റ്റ്‌ ബസ്സ്‌ സര്‍വ്വീസും ലക്ഷ്യമിട്ടിട്ടുണ്ട്‌. ഇതിനായി പ്രാഥമികവികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ 13 ലക്ഷം രൂപയുടെ അടങ്കല്‍ തയ്യാറാക്കിയിരുന്നു. ജില്ലയില്‍ ആദ്യത്തെ ബോട്ട്‌ ക്ലബ്ബ്‌ ഇവിടെ തുറന്നു. അന്നത്തെ ജില്ലാകലക്ടര്‍ സത്യജിത്‌ രാജ്‌ ചെയര്‍മാനും, കെ.വി. ഗംഗാധരന്‍ സെക്രട്ടറിയുമായി രൂപവല്‍ക്കരിച്ച ബോട്ട്‌ ക്ലബ്ബ്‌ തുടക്കത്തില്‍ പലപരിപാടികളും നടത്തിയിരുന്നു. വലിയപറമ്പ്‌ പഞ്ചായത്തിലെ വെള്ളാപ്പില്‍ ടിക്കറ്റ്‌ കൗണ്ടര്‍, ബോട്ട്‌ജെട്ടി, രണ്ട്‌ ഉല്ലാസബോട്ടുകള്‍, മാടക്കാലില്‍ വിദേശികള്‍ക്കായി മോട്ടല്‍ എന്നിവ തുടങ്ങുന്നതിന്‌ മൂന്നുലക്ഷം രൂപയുടെ പദ്ധതിയുണ്ടാക്കി. ബോട്ട്‌ ക്ലബ്ലില്‍ 25പേര്‍ അംഗങ്ങളുണ്ട്‌. ഇവരില്‍ നിന്നും ആയിരം രൂപനിരക്കില്‍ പിരിച്ചെടുത്ത്‌ മെമ്പര്‍ഷിപ്പ്‌ ഫീസും, ഗ്രാന്റും ചെലവിട്ട്‌ വെള്ളാപ്പില്‍ ടിക്കറ്റ്‌ കൗണ്ടറും ബോട്ട്‌ജെട്ടിയും പണിതിരുന്നു. ഇപ്പോള്‍ ഇതെല്ലാം പാടെനശിച്ചിരിക്കുകയാണ്‌. 1997 ലെ ഓണം നാളില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉല്ലാസബോട്ട്‌ സവാരി ആരംഭിച്ചിരുന്നു. ഇതിനായി അനുവദിച്ച ബോട്ടിലെ യാത്രാനിരക്ക്‌ മണിക്കൂറിന്‌ 200 രൂപയും ദിവസത്തിന്‌ 700 രൂപയുമാണ്‌. ജീവനക്കാര്‍ക്ക്‌ കൊടുക്കാനുള്ള പണം പിരിഞ്ഞുകിട്ടാത്തതിനാല്‍ ബോട്ട്‌ സര്‍വ്വീസ്‌ നിര്‍ത്തിവെച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുത്ത്‌ പുതിയവികസന രേഖ തയ്യാറാക്കേണ്ടതുണ്ട്‌.
വീരമലയിലെ പ്രകൃതിഭംഗി
വീരമല കുന്ന്‌ കയറിയാല്‍ വിശാലമായ പ്രദേശത്തിരുന്ന്‌ കാറ്റ്‌ കൊള്ളാം. പ്രകൃതിഭംഗി ആസ്വദിക്കാം. കുന്നിന്റെ ചുറ്റിലും വെള്ളി അരഞ്ഞാണംപോലെ തഴുകിഒഴുകുന്ന തേജസ്വിനിപുഴ ചരിത്രകഥകള്‍ പറയും. പടിഞ്ഞാറ്‌ അറബിക്കടലും അഴിമുഖവും കാണാം. വൈകുന്നേരത്തെ അസ്‌തമനദൃശ്യം ഒരിക്കലും മറക്കാത്ത മരിക്കാത്ത അനുഭവമുണ്ടാക്കും. ഇവിടെ വഴിയോരവിശ്രമകേന്ദ്രം, ഉദ്യാനം, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ എന്നിവ തുടങ്ങുന്നതിനും പരിപാടിയുണ്ട്‌. ഏഴ്‌ ട്രാക്ക്‌ സൗകര്യമുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനും ആലോചനയുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുകോടി 20 രൂപ ചിലവ്‌ വരും.
വീരമല കുന്നിലെ ദുരിതാശ്വാസകേന്ദ്രം അറ്റകുറ്റപ്പണി നടത്തി സഞ്ചാരികള്‍ക്ക്‌ വിട്ട്‌കൊടുക്കാം. ബീര്‍ പാര്‍ലറുകളും വഴിയോര വിശ്രമ കേന്ദ്രങ്ങളും നടത്താനുള്ള ആലോചനയുണ്ടായിരുന്നെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗത വന്നിട്ടില്ല. ജൈവവൈവിധ്യമുള്ള കുന്നുകള്‍ ഏറെയും ഇടിച്ച്‌ നിരപ്പാക്കി മണ്ണെടുപ്പ്‌ നടത്തുന്നതിനാല്‍ ഇവിടെത്തെ പ്രകൃതി ഭംഗി അപ്പാടെ നശിച്ചിരിക്കുകയാണ്‌. അപൂര്‍വ്വ ഔഷധ സസ്യങ്ങളും മറ്റു മരുന്ന്‌ ചെടികളും ശേഖരിക്കാന്‍ നാട്ടു വൈദ്യന്‍മാര്‍ എത്തുന്നത്‌ ഈ കുന്നിന്‍ ചെരുവിലേക്കാണ്‌. ഇവിടെയുള്ള ദുരിതാശ്വാസകേന്ദ്രം പുതുക്കി പണിത്‌ ടൂറിസം പദ്ധതികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപകാര പ്രഥമാക്കേണ്ടതുണ്ട്‌. തേജസ്വനി പുഴ വഴിയിലൂടെയുള്ള കെട്ടുവള്ള യാത്ര ഏറെ സുഖകരമാണ്‌. നിലാവെളിച്ചത്തിന്റെ വെള്ളി പ്രഭയിലുള്ള ജലയാത്ര പൂര്‍വ്വ സ്‌മൃതികളുണര്‍ത്തും.

അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം ഗുജറാത്തില്‍ പുതിയൊരനുഭവമായി

on Mar 18, 2010

ഗുജറാത്ത് : വിവിത രാജ്യങ്ങളിലെയും ഇന്ത്യ്യിലെ വിവിത സംസ്താനങ്ങളിലെയും പ്രവാചക പ്രകീര്‍ത്തകരെ ഒരേ സ്റ്റേജില്‍ കൊണ്ടു വന്നു പുതിയൊരു ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം ഗുജറാത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് പുതിയൊരു അനുഭവമായി. കോഴിക്കോട് മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ ഗുജറാത്തിലെ ഗോണ്ടാലില്‍ മാര്‍ച്ച് 14 ഞ്ഞായറാഴച നടന്ന പരിപാടിയില്‍ യ്മന്‍, ഒമാന്‍, മൊറോക്കോ, ലിബിയ, അമേരിക്ക, യു.എ.ഇ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രകീര്‍ത്തന ട്രൂപുകളും ആത്മീയ, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും അടക്കം ആയിരക്കണക്കിനു വരുന്ന പ്രവാചക സ്നേഹികളും ഒത്തുകൂടി. വൈകീട്ട് സൌദി ഇസ്ലാമിക്ക് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍ മക്ക ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍ക്കസ് ജെനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമാധാനവും സ്നേഹവും വിനയവും പഠിപ്പിച്ച പ്രവാചകന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.സുരക്ഷിതത്വ ഭീഷണി നേരിടുന്ന ഗുജറാത്തിലെ ആയിരക്കണക്കിനു മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസ്മായിരുന്നു ഈവര്‍ഷം മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്. സയ്യദ് അബ്ദുല്ല അഹ്മദ് അല്‍ബൈതി യമന്‍.ശെയ്ഖ് സഖരിയ ഉമര്‍ മക്കി സിറിയ, ശെയ്ഖ് ഉമര്‍ ഇബ്റാഹീം സിറിയ എന്നീ വിദേശപ്രതിനിധികള്‍ സംബന്ധിച്ചു, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മദ് ഹു റസൂല്‍ പ്രഭാഷണം നടത്തി

യു.എ.ഇ. യില്‍ ഇന്റര്‍നെറ്റ്‌ ഫോണ്‍ : പ്രതീക്ഷകള്‍ അസ്ഥാനത്ത്‌

on Mar 17, 2010

ടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി പ്രതീക്ഷകായു.എ.ഇ. യിലെ പ്രവാസികള്‍ക്ക്‌ നാട്ടിലേക്ക്‌ ഇന്റര്‍നെറ്റ്‌ വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ്‌ (VOIP - Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും ഉപയോഗിക്കാന്‍ ആവില്ല. ഇതില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ്‌ അധികൃതര്‍ നല്‍കിയിട്ടില്ല.

ടെലിഫോണ്‍ രംഗത്ത്‌ ഏറെ നാളത്തെ കുത്തക ആയിരുന്ന എത്തിസലാത്തിനും പിന്നീട് രംഗത്ത്‌ വന്ന ഡു എന്ന കമ്പനിക്കും ആണ് ആദ്യ ഘട്ടത്തില്‍ ലൈസന്‍സ്‌ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉപഗ്രഹ ടെലിഫോണ്‍ സേവനം നല്‍കി വരുന്ന യാഹ്സാത്, തുരയ്യ എന്നീ കമ്പനികള്‍ക്കും ലൈസന്‍സ്‌ നല്‍കിയിട്ടുണ്ട്.

ഈ കമ്പനികള്‍ക്ക് ഇനി മുതല്‍ നിയമ വിധേയമായി തങ്ങളുടെ ടെലിഫോണ്‍ സേവനത്തില്‍ VOIP സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഫോണ്‍ സിഗ്നല്‍ ഇന്റര്‍നെറ്റ്‌ വഴി തിരിച്ചു വിടാനാകും. ഇത് രാജ്യാന്തര തലത്തില്‍ ഉള്ള വിനിമയ ബന്ധത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ലാഭം ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ അംശം മാത്രമാവും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക. കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ തന്നെയാവും ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്.

വോയ്പ്‌ രണ്ടു തരത്തില്‍ ഉപയോഗത്തില്‍ വരാനാണ് സാധ്യത. വോയ്പ്‌ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ യന്ത്രമാവും ഒന്ന്. ഇത്തരം യന്ത്രങ്ങള്‍ നേരത്തെ തന്നെ അനധികൃതമായി വിപണിയില്‍ ലഭ്യമായിരുന്നു. ഇവ ഇന്റര്‍നെറ്റ്‌ ലൈനില്‍ ഘടിപ്പിച്ച് വോയ്പ്‌ ഉപയോഗിച്ച് സാധാരണ ഫോണിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ കഴിയും. മറ്റൊന്ന് ഈ കമ്പനികള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് കമ്പ്യൂട്ടര്‍ വഴി ഫോണ്‍ വിളിക്കുന്ന സംവിധാനം. എന്നാല്‍ ഇതിന്റെ ചിലവ് സാധാരണ ഫോണിനേക്കാള്‍ ഒരല്‍പ്പം കുറവായിരിക്കും.

സ്കൈപ്പ് പോലുള്ള കമ്പനികള്‍ യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിയമ ലംഘനമാണ്. എന്നാല്‍ ലൈസന്‍സ്‌ ലഭിച്ച കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട് കൊണ്ട് ഈ കമ്പനികള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനം നിയമ വിധേയമായി നടത്താനാവും. എന്നാല്‍ ഇതിനു വേണ്ടി വരുന്ന അധിക ചിലവ് കൂടി കണക്കില്‍ എടുക്കുമ്പോള്‍ അനധികൃതം ആയിട്ടാണെങ്കിലും ഇപ്പോള്‍ പലരും ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്ര ലാഭകരമായി ഏതായാലും ഇനിയും നിയമ വിധേയമായി ഫോണ്‍ വിളിക്കാന്‍ ആവില്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.


- ജെ. എസ്. @ epathram
( Wednesday, March 17, 2010 )

ജിപിഎസ് വഴികാട്ടി കേരളത്തിലും

on Mar 16, 2010

വാഹനങ്ങളിലുപയോഗിക്കാവുന്ന ജി.പി.എസ്. അധിഷ്�´ ിത പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്...
കൊച്ചിയിലെ തിരക്കേറിയ തെരുവിലൂടെ കാറോടിക്കുകയാണ്.. വൈകാതെ, വഴിതെറ്റാതെ മീറ്റിങ് സ്ഥലത്തെത്തണം. ഇടയ്ക്ക് ബാങ്ക് എ.ടി.എമ്മിലൊന്നു പോവുകയും വേണം. നിരത്തില്‍ നിറയെ വാഹനങ്ങള്‍.. അതിലേറെ ട്രാഫിക് സിഗ്നലുകള്‍... ഒട്ടേറെ പോക്കറ്റ് റോഡുകള്‍.. ഏതാണ് ശരിയായ വഴി? ഇടയ്‌ക്കൊന്നു നിര്‍ത്തി വഴിചോദിക്കാന്‍ പോലുമാവില്ല.. വഴി തെറ്റുമോ? ഇല്ല.. ഒരു പേഴ്‌സണല്‍ നാവിഗേറ്ററുണ്ടെങ്കില്‍..
ഏറെ കാത്തിരിപ്പിനു ശേഷം കേരളത്തിലെ പട്ടണങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസ് (പി.എന്‍.ഡി) രംഗത്തെക്കുകയാണ്. മാപ്പ് മൈ ഇന്ത്യയുടെ ഈ പുതിയ നാവിഗേറ്റര്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തില്‍ ആദ്യത്തേതാണ്. വിദേശങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) അധിഷ്�´ ിത പേഴ്‌സണല്‍ നാവിഗേറ്ററുകള്‍ സാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വിരളമാണ്. കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന ബോട്ടുകളില്‍ ജി.പി.എസ്. ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വാഹനങ്ങളിലെ ഉപയോഗം അത്ര വ്യാപകമായിട്ടില്ല. ഇന്ത്യയിലെ 401 നഗരങ്ങളിലെ എല്ലാ തെരുവുകളുടെയും ബാങ്ക് എ.ടി.എമ്മുകള്‍, പെട്രോള്‍ ബങ്കുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും കൃത്യമായ സ്ഥാനനിര്‍ണ്ണയം മാപ് മൈ ഇന്ത്യയുടെ സേവനത്തില്‍ പെടുന്നു. ഇതിനു പുറമെ ദേശീയ, സംസ്ഥാന പാതകളോടു ചേര്‍ന്നു കിടക്കുന്ന നാലു ലക്ഷത്തില്‍പ്പരം പട്ടണങ്ങളും ഗ്രാമങ്ങളും ഈ വ്യക്തിഗത വഴികാട്ടിയുടെ സേവനപരിധിയില്‍ വരുന്നു.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, ചേര്‍ത്തല, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ്, പൊന്നാനി, ചങ്ങനാശ്ശേരി, ആലുവ തുടങ്ങി ഇരുത്തിയാറ് പട്ടണങ്ങളില്‍ മാപ് മൈ ഇന്ത്യ പി.എന്‍.ഡി. നന്നായി പ്രവര്‍ത്തിക്കും.
കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കാവുന്ന മൗണ്ടും കാര്‍ ചാര്‍ജറും ഉള്‍പ്പെടെയാണ് മാപ് മൈ ഇന്ത്യ പി.എന്‍.ഡി. ലഭിയ്ക്കുന്നത്. റൂട്ട് മാപ്പുകളും ജി.പി.എസ്. വിവരങ്ങളുമടങ്ങുന്ന സോഫ്റ്റ്‌വെയര്‍ ഒപ്പമുള്ള 2 ജിബി മൈക്രോ എസ്.ഡി കാര്‍ഡിലുണ്ടാവും. 8 ജിബി കാര്‍ഡ് വരെ ഇതിലുപയോഗിക്കാം. ഒരു മീഡിയ പ്ലെയറായും ഇതിനെ ഉപയോഗപ്പെടുത്താം.
യാത്ര പുറപ്പെടുമ്പോള്‍, പി.എന്‍.ഡി. കാറില്‍ ഘടിപ്പിച്ചശേഷം ടച്ച് സ്‌ക്രീനിലെ ഝണഋഞ�´ ഥ കീബോര്‍ഡിലൂടെ പോകണ്ട സ്ഥലം തിരഞ്ഞെടുക്കാം. തുടര്‍ന്ന് ഉപകരണം ഉപഗ്രഹവുമായി ബന്ധപ്പെട്ട് കൃത്യമായ സ്ഥാനനിര്‍ണ്ണയം നടത്തി, പോകേണ്ട സ്ഥലത്തേയ്ക്കുള്ള വഴിയും ദൂരവും ദൃശ്യമാക്കുന്നു. ഓരോ കവലയിലും തിരിയേണ്ട ദിശ മുന്‍കൂട്ടി 'പറഞ്ഞു'തരും വാഹനത്തിന്റെ വേഗതയറിയാനും യാത്യാസമയമാറിയാനും മാര്‍ഗ്ഗമുണ്ട്.
നിങ്ങള്‍ക്ക് താല്പര്യമുള്ള റൂട്ടുകളും സ്ഥലങ്ങളും സേവ് ചെയ്ത് സൂക്ഷിക്കുകയുമാവാം. മാര്‍ഗ്ഗമദ്ധ്യേയുള്ള സ്ഥലങ്ങളും ബാങ്ക് എ.ടി.എം, പെട്രോള്‍ ബങ്ക്, റെസ്റ്റോറന്റ് തുടങ്ങിയ പോയന്റ് ഓഫ് ഇന്ററസ്റ്റുകളും (പി.ഒ.ഐ.) കൃത്യമായി അറിയാന്‍ സാധിക്കും. ഒരു ദശലക്ഷത്തോളം പി.ഒ.ഐ. സംബന്ധിച്ച വിവരങ്ങള്‍ മാപ് മൈ ഇന്ത്യയുടെ ശേഖരത്തിലുണ്ട്.
Lx 130, Vx140, Zx150, RoadPilot എന്നിങ്ങനെ നാല്് മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ Lx130 , Vx140 എന്നീ മോഡലുകളാണ് പ്രധാനമായും വിപണിയിലുള്ളത്. 3.5 ഇഞ്ച്, 4.3 ഇഞ്ച് എന്നിങ്ങനെയാണ് സ്‌ക്രീന്‍ വലുപ്പം. വില യഥാക്രമം 11,000 15,000 രൂപ വീതം. ഢഃ140 യ്ക്ക് ബ്ലൂടൂത്ത് സൗകര്യമുണ്ട്. നിങ്ങളുടെ സെല്‍ ഫോണിന്റെ കോണ്ടാക്ട്‌സ് ഇതിലൂടെ ദൃശ്യമാക്കാം. ഡീലര്‍മാര്‍ മുഖേന നേരിട്ട് വാങ്ങാന്‍ കഴിയും. പ്രമുഖ കാര്‍ ഡീലര്‍മാര്‍ മുഖേന കാര്‍ അക്‌സസറിയായും ഇത് ലഭിയ്ക്കുന്നുണ്ട്.
മാപ് മൈ ഇന്ത്യയുടെ 'വഴിതിരയല്‍' സേവനം ഇന്റര്‍നെറ്റിലും ലഭ്യമാണ്. ഇത് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.mapmyindia.com സന്ദര്‍ശിക്കുക.

തെക്കേപ്പുറം ശാഖാ മുസ്‌ലിംലീഗ് - ജനറല്‍ കൗണ്‍സില്‍ യോഗം

on Mar 15, 2010

കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കേപ്പുറം ശാഖാ മുസ്‌ലിംലീഗ്, എം.എസ്.എഫ് കൗണ്‍സില്‍ കെ.എം.സി.സി. യു.എ.ഇ. ഓര്‍ഗനൈസിങ് സെക്രട്ടറി എ.പി.ഉമ്മര്‍ ഉദ്ഘാടനംചെയ്തു. നവാസ് പാറക്കാട് അധ്യക്ഷനായി. മുസ്‌ലിംലീഗ് ശാഖാ ഭാരവാഹികള്‍: യു.വി.ഹനീഫ (പ്രസി), എ.പി.റാഷിദ് (ജന.സെക്ര), മുഷ്താഖ് അബ്ബാസ് (ട്രഷ), എ.പി.നിസാം. എം.പി.ജാസിര്‍, ടി.എം.സമീര്‍ (െൈവ. പ്രസി), എം.പി.ആസിഫ്, കെ.പി.സക്കീര്‍, എ.ഫാസില്‍ (ജോ.സെക്ര). എം.എസ്.എഫ്. ഭാരവാഹികള്‍: ശരീഫ് അബ്ബാസ് (പ്രസി), ജംഷീര്‍ മുഷമ്മദ് (ജന. സെക്ര), എം.കെ.ആരിഫ് (ട്രഷ), കെ.തസ്‌ലീം, നഷൗദ് പാറക്കാട്ട്, എം.എസ്.കമറുദ്ദീന്‍ (വൈ. പ്രസി). മുഫ്‌സീര്‍ അബ്ബാസ്, കെ.ഷഫാദ്, പി.അസ്ഗര്‍ (ജോ. സെക്ര).

മദ്യപിക്കാന്‍ വിസമ്മതിച്ച കരാറുകാരന്റെ പല്ല്‌ കൊഴിച്ചു

on

കാഞ്ഞങ്ങാട്‌: മദ്യപിക്കാന്‍ വിസമ്മതിച്ച കരാറുകാരന്റെ പല്ലു അടിച്ചു കൊഴിച്ചതായി പരാതി. കര്‍ണാടകയില്‍ കരാര്‍ ജോലികളേറ്റെടുത്തു നടത്തുന്ന ചട്ടഞ്ചാല്‍ ബെണ്‌ടിച്ചാലിലെ മുനീറി(37)ന്റെ പല്ലുകളാണ്‌ അടിച്ചുകൊഴിച്ചത്‌. മുനീറിന്റെ പരാതിയില്‍ ബെണ്‌ടിച്ചാലിലെ അബ്‌ദുള്‍ അസീസിനെതിരെ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം ആറങ്ങാടിയില്‍ വെച്ചാണ്‌ സംഭവം. മദ്യപിക്കണമെന്ന അബ്‌ദുള്‍ അസീസിന്റെ ക്ഷണം സ്വീകരിക്കാത്തതിനെ തുടര്‍ന്ന്‌ മുന്‍നിരയിലെ രണ്‌ടു പല്ലുകള്‍ കൊഴിച്ചുവെന്നാണ്‌ പരാതി.

കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട്‌ ഡിപ്പോ, ശിലാസ്ഥാപനം 3ന്‌ ചെമ്മട്ടംവയലില്‍

on Mar 14, 2010


കാഞ്ഞങ്ങാട്‌: കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട്‌ ഡിപ്പോ, ശിലാസ്ഥാപനം 3ന്‌ ചെമ്മട്ടംവയലില്‍ നടക്കും.എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കാഞ്ഞങ്ങാട്ട്‌ അനുവദിച്ച കെഎസ്‌ആര്‍ടസി സബ്‌ഡിപ്പോയുടെ ശിലാസ്ഥാപന ചടങ്ങ്‌ വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ഏപ്രില്‍ മൂന്നിന്‌ രാവിലെ പത്തിന്‌ മന്ത്രി ജോസ്‌ തെറ്റയിലാണ്‌ ഡിപ്പോക്ക്‌ ശിലയിടുന്നത്‌. ഒരു കോടി ചിലവ്‌ പ്രതീക്ഷിക്കുന്ന നിര്‍മാണപ്രവര്‍ത്തിക്ക്‌ കെഎസ്‌ആര്‍ടിസി ഇതിനകം ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്‌. പി കരുണാകരന്‍ എംപി, പള്ളിപ്രം ബാലന്‍ എംഎല്‍എ, നീലേശ്വരം, കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്തുകള്‍, കാഞ്ഞങ്ങാട്‌ നഗരസഭ, ഹൊസ്‌ദുര്‍ഗ്‌ താലൂക്കിലെ 19 പഞ്ചായത്തുകള്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ ഫണ്ടുകള്‍ ഉള്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെ ഡിപ്പോ യാഥാര്‍ഥ്യമാക്കി കെഎസ്‌ആര്‍ടിസിക്ക്‌ കൈമാറാനാണ്‌ തീരുമാനം. ആദ്യഘട്ടത്തില്‍ ഡിപ്പോക്ക്‌ വേണ്ടി ഒരു കോടി രുപയുടെ എസ്‌റ്റിമേറ്റിലുള്ള മൂന്ന്‌ നില കെട്ടിടമാണ്‌ നിര്‍മിക്കുന്നത്‌. പി കരുണാകരന്‍ എം പി യുടെ ഫണ്ടില്‍ നിന്ന്‌ 32.90 ലക്ഷവും പള്ളിപ്രം ബാലന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന്‌ 62.40 ലക്ഷവും അനുവദിച്ചു. കാഞ്ഞങ്ങാട്‌ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ അനുവദിക്കാനുള്ള തീരുമാനത്തിന്‌ സര്‍ക്കാര്‍ അനുമതി ഉടനുണ്ടാകും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കുള്ള ബസ്‌ കാത്തിരിപ്പുകേന്ദ്രവും സ്‌റ്റേഷന്‍മാസ്‌റ്ററുടെ ഓഫീസ്‌, എന്‍ക്വയറി കൗണ്ടര്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം, കുടിവെള്ളസംവിധാനം, ബസുകള്‍ക്ക്‌ കയറിയിറങ്ങാനുള്ള റോഡ്‌ സൗകര്യം എന്നിവ ഒരുക്കും. ഓഫീസ്‌ സൗകര്യങ്ങളും ജീവനക്കാരുടെ വിശ്രമമുറികളും സജ്ജീകരിക്കും. രണ്ടാംഘട്ടത്തില്‍ പഞ്ചായത്തുകള്‍ വാഗ്‌ദാനം ചെയ്‌ത തുക ഉപയോഗിച്ച്‌ ഗാരേജ്‌, ഡീസല്‍ബങ്ക്‌, യാര്‍ഡ്‌, ബസ്‌ കഴുകാനുള്ള സെന്റര്‍, അനുബന്ധസൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും. മൊത്തം രണ്ട്‌ കോടിയാണ്‌ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌. സംഘാടകസമിതി രൂപീകരണയോഗം പി കരുണാകരന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു. പള്ളിപ്രം ബാലന്‍ എംഎല്‍എ അധ്യക്ഷനായി. കെ പുരുഷോത്തമന്‍, പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, ബങ്കളം കുഞ്ഞികൃഷ്‌ണന്‍, എം വി കൃഷ്‌ണന്‍, എം കുഞ്ഞികൃഷ്‌ണന്‍, സുരേഷ്‌ പുതിയടം, ജെറ്റോ ജോസഫ്‌, എം പി ജാഫര്‍, അജയകുമാര്‍ നെല്ലിക്കാട്ട്‌, എം കര്‍ത്തമ്പു, എ വി രാമകൃഷ്‌ണന്‍, ബി സുകുമാരന്‍, പി വി മൈക്കിള്‍, കെഎസ്‌ആര്‍ടിസി സോണല്‍ മാനേജര്‍ രാജന്‍ മുണ്ടയില്‍, നോഡല്‍ ഓഫീസര്‍ പത്മരാജന്‍, ടി കെ നാരായണന്‍, എം ലക്ഷ്‌മണന്‍, ടി കെ രാമചന്ദ്രന്‍നായര്‍, ഹനീഫ, വാമനന്‍ നമ്പൂതിരി, വി കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി കരുണാകരന്‍ എംപി (രക്ഷാധികാരി), പള്ളിപ്രം ബാലന്‍ എംഎല്‍എ (ചെയര്‍മാന്‍), എന്‍ എ ഖാലിദ്‌, ബേബി ബാലകൃഷ്‌ണന്‍, പി കുഞ്ഞിരാമന്‍, യു തമ്പാന്‍ നായര്‍ (വൈസ്‌ ചെയര്‍മാന്‍), പത്മരാജന്‍ (ജനറല്‍ കണ്‍വീനര്‍). .

മോഷണക്കേസ് പ്രതിയെ 11 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

on

മോഷണക്കേസ് പ്രതിയെ 11 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു
കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കരയിലെ അബ്ദുര്‍ ഖാദറി (26) നെ ഹൊസ്ദുര്‍ഗ്ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കെ.സോമന്‍ 11 വര്‍ഷത്തേക്ക് കഠിനതടവിന് ശിക്ഷിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ. നാല് വകുപ്പുകളിലായി 8000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷത്തെ കഠിന തടവ് കൂടി അനുഭവിക്കണം.
2001 ഡിസംബര്‍ 29ന് കോട്ടിക്കുളത്തെ മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്ന് വി.സി.ആര്‍., മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്തകേസില്‍ അഞ്ച് വര്‍ഷവും 2004 ഫിബ്രവരി 28ന് രാത്രി കോട്ടിക്കുളത്തെ ആയിഷാബിയുടെ വീട്ടില്‍ കയറി നാല്പവന്‍ സ്വര്‍ണാഭരണങ്ങളും 1000 രൂപയും കവര്‍ച്ച ചെയ്തതിന് ആറ്‌വര്‍ഷവുമാണ് തടവ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
കോട്ടിക്കുളം കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് 2003 ല്‍ വിഗ്രഹവും തിടമ്പും കവര്‍ന്ന കേസിന്റെ പ്രതിപ്പട്ടികയിലും അബ്ദുള്‍ഖാദര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ അബ്ദുള്‍ഖാദറെ കോടതി വെറുതെ വിട്ടു.

News Highlight: കര്‍ണാടക കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ കലക്ടറായി മലയാളി മാണ്ഡ്യയില്‍ ചുമതലയേല്‍ക്കുന്നു.

on

ബംഗളൂരു: കര്‍ണാടക കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ മലയാളി ഐ.എ.എസ് ഓഫീസര്‍ പി.സി. ജാഫര്‍ ഇനി മാണ്ഡ്യ ജില്ലയുടെ അധികാരി. കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറായ ജാഫറെ മാണ്ഡ്യ ജില്ലാ കലക്ടറായി (ഡെപ്യൂട്ടി കമീഷണര്‍) സര്‍ക്കാര്‍ നിയമിച്ചു. 2003ഐ.എ.എസ് ബാച്ചുകാരനായ 33കാരന്‍ ഈ മാസം ഒടുവില്‍ ചുമതലയേല്‍ക്കും. കൊടുവള്ളി ആവിലോറ സ്വദേശി എന്‍.കെ. അബൂബക്കറിന്റെ മകനാണ്.
സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍(S K S S F) കേരള കമ്മിറ്റി മസ്കത്ത് സുന്നി സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കിയ ഹയര്‍ എജുക്കേഷന്‍ പ്രോഗ്രാം സ്പോണ്‍സര്‍ഷിപ്പോടെയാണ് ജാഫറിന്റെ സിവില്‍ സര്‍വീസ് പ്രവേശം.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഡയറക്ടറേറ്റ് രൂപവത്കരണം, ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് ഫണ്ടിങ് വിതരണം തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിന്റെ ചാരിതാര്‍ഥ്യവുമായാണ് ജാഫര്‍ ഡയറക്ടര്‍ പദവി ഒഴിയുന്നത്. പദ്ധതി വിഹിതം 320കോടിയില്‍നിന്ന് 3500കോടിയാക്കി ഉയര്‍ത്തി. പദ്ധതി വഴി ഏറ്റവും കൂടുതല്‍ തുക വിതരണംചെയ്ത സംസ്ഥാനങ്ങളിലൊന്നായി കര്‍ണാടക മാറി. തൊഴിലുറപ്പ് പദ്ധതിയുടെ 'ബെസ്റ്റ് എക്സലന്റ്' അവാര്‍ഡും ജാഫറിന് ലഭിച്ചു. റായ്ചൂരില്‍ അസിസ്റ്റന്റ് കമീഷണറായാണ് ജാഫറിന്റെ തുടക്കം. തുടര്‍ന്ന് ഗുല്‍ബര്‍ഗയില്‍ അസി. കമീഷണറായി നിയമിതനായി.
ഗുല്‍ബര്‍ഗയില്‍തന്നെ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയായും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ജോലി ചെയ്തു. പിന്നീട് ഗ്രാമീണ വികസന^പഞ്ചായത്ത് രാജ് വകുപ്പില്‍ ഡയറക്ടറായാണ് സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലേക്ക് തിരിച്ചുവന്നത്.
എളേറ്റില്‍ എം.ജെ. സ്കൂള്‍, കോടഞ്ചേരി ഗവ. കോളജ്, കാലിക്കറ്റ്^കേരള സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദല്‍ഹി ജാമിഅ മില്ലിയയില്‍നിന്ന് ഡോക്ടറേറ്റ് നേടി. കോഴിക്കോട് വെങ്ങളം സ്വദേശിനി മുനയാണ് ഭാര്യ. മകന്‍: അജ്മല്‍.

കേന്ദ്ര ബജറ്റ്‌ സ്വകാര്യവല്‍ക്കരണത്തിന്‌ ആക്കം കൂട്ടും: എംപി

on


കഞ്ഞങ്ങാട്‌: കേന്ദ്ര റെയില്‍വെ-പൊതു ബജറ്റുകള്‍ സ്വകാര്യവല്‍ക്കരണത്തിന്‌ ആക്കം കൂട്ടുമെന്ന്‌ പി കരുണാകരന്‍ എംപി അഭിപ്രായപ്പെട്ടു. ബജറ്റിന്‌ മുന്നോടിയായി പുറത്ത വന്ന സാമ്പത്തിക സര്‍വ്വെയും പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗവും മുന്നോട്ട്‌ വെക്കുന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ്‌ റെയില്‍-പൊതു ബഡ്‌ജറ്റുകളിലും പ്രതിഫലിക്കുന്നത്‌. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പി കരുണാകരന്‍. നികുതി ഘടനയില്‍ മാറ്റം വരുത്തി വന്‍കിടകാര്‍ക്ക്‌ കോടികണക്കിന്‌ രൂപയുടെ ഇളവുകള്‍ നല്‍കിയ ബജറ്റ്‌ സാധാരണക്കാരുടെ ജീവിതഭാരം വര്‍ധിപ്പിക്കും. എക്‌സൈസ്‌ ഡ്യൂട്ടി വര്‍ധനയിലൂടെ എല്ലാ അവശ്യവസ്‌തുക്കളുടെയും വില വന്‍തോതില്‍ഉയരും. ഭക്ഷ്യ സംഭരണ വിതരണസംവിധാനങ്ങളെ തകര്‍ക്കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ബജറ്റിലുളളത്‌. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്‍ഡ്യന്‍ റെയില്‍വെ ദേശീയോദ്‌ഗ്രഥനത്തിന്റെ അടയാളമാണ്‌. സ്ഥലം പാട്ടത്തിന്‌ നല്‍കിയും ലൈനുകള്‍ സ്വകാര്യവല്‍ക്കരിച്ചും പുതിയ പദ്ധതികള്‍ പബ്ലിക്ക്‌ പ്രൈവറ്റ്‌ പാര്‍ട്ടിസിപ്പേഷനിലൂടെ (പിപിപി) സ്വകാര്യവല്‍ക്കരിക്കാനാണ്‌ നീക്കം. 17 ലക്ഷം തൊഴിലാളികളുണ്ടായിരുന്ന റെയില്‍വെയില്‍ 14 ലക്ഷമാക്കി കുറച്ചു. ഒഴിഞ്ഞുകിടക്കുന്ന 1.8 ലക്ഷം തസ്‌തികകളില്‍ എണ്‍പതിനായിരം തസ്‌തികകള്‍ റെയില്‍വെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്‌. കേരളത്തിന്റെ റെയില്‍വെ ആവശ്യങ്ങളോട്‌ നിഷേധ സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമം എങ്ങനെ പ്രയോജനപ്പെടുത്താം

on


സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും മറ്റ്‌ പൊതുമേഖല സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും സാമ്പത്തികം കൈപ്പറ്റുന്ന മറ്റ്‌ സര്‍ക്കാരിതര സ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതിനാല്‍ ഈ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള അവകാശം ഏതൊരു പൌരനുമുണ്ട്‌. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതും ചില താല്‍പര്യങ്ങളുടെ പ്രത്യേക സംരക്ഷണത്തിലുള്ളതുമൊഴികെ മറ്റെല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക്‌ നല്‍കേണ്ടെതാണെന്ന്‌ നിയമം അനുശാസിക്കുന്നു. വെളിപ്പെടുത്തിയാല്‍ രാജ്യത്തിണ്റ്റെ അഖണ്ഡത, സുരക്ഷിതത്വം, പരമാധികാരം, ശാസ്ത്ര-സാമ്പത്തിക താല്‍പര്യം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിവരങ്ങള്‍, കോടതി വിലക്കുള്ള കാര്യങ്ങള്‍, നിയമനിര്‍മ്മാണസഭയുടെ പ്രത്യേക അവകാശങ്ങലുടെ ലംഘനമായി കണക്കാക്കുന്ന വിവരങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍, മൂന്നാം കക്ഷിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന്‌ ഹാനികരമായേക്കാവുന്ന വ്യാപാര രഹസ്യങ്ങള്‍, ബൌദ്ധിക സ്വത്തുക്കള്‍, ഒരാള്‍ക്ക്‌ അയാളുടെ പരസ്പര വിശ്വാസാധിഷ്ഠിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങള്‍ (വിദേശത്ത്‌ നിന്ന്‌ സ്വീകരിച്ചവയും) ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്ന വിവരങ്ങള്‍ കുറ്റവാളികളുടെ വിചാരണയെയോ, അറസ്റ്റിനെയോ, അന്വേഷണ പ്രക്രിയയോ, തടസ്സപ്പെടുത്തുന്ന വിവരങ്ങള്‍, മന്ത്രിസഭ-സെക്രട്ടറിമാര്‍-മറ്റ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നിരൂപണങ്ങള്‍ ഉള്‍പ്പെടുന്ന മന്ത്രിസഭാ രേഖകള്‍, സ്വകാര്യതയില്‍ കടന്നുകയറുന്ന വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയാണ്‌ നല്‍കേണ്ടതില്ലാത്തത്‌. എന്നാല്‍ മന്ത്രിസഭ തീരുമാനങ്ങള്‍ എടുക്കാന്‍ ആധാരമാക്കിയ വസ്തുതകളും കാരണങ്ങളും തീരുമാനങ്ങള്‍ എടുത്തശേഷം പരസ്യമാക്കാം. അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഒരു വ്യക്തിയുടെ പകര്‍പ്പവകാശലംഘനമാണെങ്കില്‍ ആ വിവരം നിഷേധിക്കുന്നതാണ്‌. സര്‍ക്കാര്‍ നിശ്ചയിക്കുന്ന രഹസ്യ-കുറ്റാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തില്ല. എന്നാല്‍ ഈ ഏജന്‍സികളെ സംബന്ധിച്ച അഴിമതി ആരോപണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണ്റ്റെ അനുമതിയോടെ 45 ദിവസത്തിനകം നല്‍കും. നിയമമനുസരിച്ച്‌ പൊതു അധികാര സ്ഥാപനങ്ങള്‍ അവയുടെ എല്ലാ റെക്കോര്‍ഡുകളും രേഖകളും ക്രമമായി അടുക്കി നമ്പരിട്ട്‌ സൂക്ഷിക്കണം. ഇലക്ട്രോണിക്‌ രൂപത്തിലാക്കുന്ന വിവരങ്ങള്‍ അങ്ങനെ ആക്കുകയും ഇണ്റ്റര്‍നെറ്റ്‌ വഴി രാജ്യത്ത്‌ എല്ലായിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. വിവരം ലഭിക്കുവാന്‍ അപേക്ഷ ആര്‍ക്ക്‌ നല്‍കണംസംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളിലും പബ്ളിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റണ്റ്റ്‌ പബ്ളിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്‌. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച്‌ വിവരം ലഭിക്കേണ്ടവര്‍ പത്തു രൂപയുടെ കോര്‍ട്ട്‌ ഫീസ്‌ സ്റ്റാമ്പ്‌ ഒട്ടിച്ച്‌ അപേക്ഷ ബന്ധപ്പെട്ട ഓഫീസിലെ പബ്ളിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ നല്‍കണം. നല്‍കുന്ന അപേക്ഷയില്‍ അപേക്ഷകണ്റ്റെ വ്യക്തമായ മേല്‍വിലാസം, ലഭിക്കേണ്ട വിവരങ്ങള്‍. അതുമായി ബന്ധപ്പെട്ട ഫയല്‍ ഉണ്ടെങ്കില്‍ അത്‌, അപേക്ഷകണ്റ്റെ ഒപ്പ്‌ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ ഫീസായി ഒടുക്കുന്ന പത്തു രൂപ നേരിട്ടോ, ഡി.ഡി ആയോ അടയ്ക്കാവുന്നതാണ്‌. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ നേരിട്ടോ ഡി.ഡി. പോസ്റ്റല്‍ ഓര്‍ഡര്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകന്‌ എ4 വലിപ്പത്തിലുള്ള പേപ്പറിലാണ്‌ വിവരം ലഭിക്കേണ്ടതെങ്കില്‍ ഒരു പേജിന്‌ രണ്ടുരൂപ വീതം ഫീസ്‌ ഒടുക്കണം. അല്ലാതെ സി.ഡി. ഫ്ളോപ്പി തുടങ്ങിയ ഇലക്ട്രോണിക്‌ രൂപത്തില്‍ ലഭിക്കുവാന്‍ 50 രൂപ ഫീസായി ഒടുക്കണം. ദാരിദ്യ്രരേഖയ്ക്ക്‌ താഴെയുള്ളവര്‍ അത്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ ഫീസ്‌ ഒടുക്കേണ്ടതില്ല. അപേക്ഷ ലഭിച്ച്‌ പരമാവധി 30 ദിവസത്തിനകം പബ്ളിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന്‌ വിവരം നല്‍കണം. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യ്രത്തെയോ ബാധിക്കുന്ന വിവരമാണ്‌ ആവശ്യപ്പെടുന്നതെങ്കില്‍ അത്‌ 48 മണിക്കൂറിനകം ലഭ്യമാക്കണം. വിവരം നിഷേധിക്കുന്നപക്ഷം അതിനുള്ള കാരണങ്ങളും ആര്‍ക്ക്‌ അപ്പീല്‍ നല്‍കണമെന്നും അപ്പീല്‍ അധികാരിയുടെ വിലാസവും ഫോണ്‍ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം. സ്കൂളുകളില്‍ നിന്ന്‌ അഡ്മിഷന്‍ രജിസ്റ്ററിണ്റ്റെ പകര്‍പ്പ്‌ നഷ്ടപ്പെടുമ്പോള്‍ പുതിയത്‌ ലഭിക്കുവാന്‍സ്കൂളുകളില്‍ നിന്ന്‌ കിട്ടിയ അഡ്മിഷന്‍ രജിസ്റ്ററിണ്റ്റെ പകര്‍പ്പ്‌ നഷ്ടപ്പെട്ടുപോയാല്‍ അത്‌ വീണ്ടും ലഭിക്കുന്നതിന്‌ വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷ ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ നല്‍കാം. ഒന്നുമുതല്‍ 7 വരെയുള്ള ക്ളാസ്സുകളുള്ള സ്കൂളുകളാണെങ്കില്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) അസിസ്റ്റണ്റ്റ്‌ എഡ്യൂക്കേഷണല്‍ ഓഫീസര്‍മാര്‍ക്കും ഹൈസ്കൂളുകളാണെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം മുദ്രപത്രവും ഹാജരാക്കണം. ഓരോ പ്രാവശ്യവും അഡ്മിഷന്‍ രജിസ്റ്ററിണ്റ്റെ പകര്‍പ്പ്‌ ലഭിക്കുവാന്‍ ഏത്‌ ആവശ്യത്തിന്‌ എവിടെ ഹാജരാക്കുവാനെന്ന്‌ വ്യക്തമാക്കണം.
-നിസാര്‍ മണ്‍വിള, ചന്ദ്രിക ദിനപത്രം
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com