SSF 30 ആം വാര്‍ഷിക സമ്മേളനം ഫസല്‍ കൊയമ്മ തങ്ങാള്‍ ഉള്ളാള്‍ (കുറാ തങ്ങള്‍‍) നേത്രത്വം നല്‍കി

on Jun 21, 2010


ഇസ്ലാമിക പാരമ്പര്യത്തിലും ചിട്ടയിലും ജീവിക്കുന്ന മുസ്ലിംസ്ത്രീകളെ രാഷ്ട്രീയ സാമൂഹ്യ സേവനത്തിന്റെയും പഞ്ചായത്ത് മുനിസിപ്പല്‍തെരഞ്ഞെടുപ്പുക്ളില്‍ കൊണ്ടുവന്ന അമ്പത് ശതമാനം സംവരണത്തിന്റെയുംമറവില്‍ രാഷ്ട്രീയ, പൊതുരംഗത്ത് തള്ളിവിടുന്നത് കരുതിയിരിക്കണമെന്നുംഇത്തരം സംവരനങ്ങള്‍ വേണ്ടെന്ന്‍ വെക്കാന്‍ മുസ്ലിം വനിതകള്‍തയ്യാറാകണമെന്നും സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറാ തങ്ങള്‍പ്രസ്താവിച്ചു. എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാംവാര്‍ഷീകത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദിഖ്ര്‍ ദുആ മജ്ലിസിന്‍നേത്രത്വം നല്‍കി സംസാരിക്കുകയായിരുന്നു കുറാതങ്ങള്‍. എസ്.വൈ.എസ് മേഖലാസെക്രട്ടറി ചിത്താരി അബ്ദുല്ല സ അദിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ്ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അഷ് റഫി ' മജ് ലിസ് 2010' ഉദ്ഘാടനംചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി പടപ്പയങ്ങാട് മുഖ്യപ്രഭാഷണം നടത്തി.നിര്‍ധനരുടെ രോഗ ചികിത്സക്കും മറ്റും എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റിഏര്‍പ്പെടുത്തിയ ധനസഹായം എസ്.വൈ,എസ് ജില്ല ട്രഷറര്‍ ചിത്താരി അബ്ദുല്ലഹാജി വിതരണം ചെയ്തു. സയ്യദ് ജബ്ബാര്‍ തങ്ങള്‍ ചട്ടഞ്ചാല്‍ , മൂസ സ അദി,മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് ക്ളായിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.അഷ് റഫ് തായല്‍ സ്വാഗതവും ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.


0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com