പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ്‌ കോട്ട മഴയില്‍ തകര്‍ന്നു വീണു; അഴിമതിയെന്ന്‌ ആരോപണം

on Jun 16, 2010


കാഞ്ഞങ്ങാട്‌: കുന്നിടിഞ്ഞതല്ല. ഹൊസ്ദുര്‍ഗില്‍ ഇക്കേരി നായ്ക്കന്‍മാരുടെ കാലഘട്ടത്തില്‍ പണിത കോട്ടയ്ക്ക് പോറലില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശേഷം പണിത കോട്ടയുടെ മേല്‍ ചെങ്കല്ലടിക്കിവെച്ച് പുതുകോട്ട നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ പാഴായത് ലക്ഷങ്ങള്‍. രണ്ട്‌ മാസം മുമ്പ്‌ പുരാവസ്‌തു വകുപ്പ്‌ പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ്‌ കോട്ട തിങ്കളാഴ്‌ച്ച രാത്രിയുണ്ടായ മഴയില്‍ തകര്‍ന്നു വീണു. 35 ലക്ഷം രൂപ ചിലവഴിച്ചാണ്‌ ഹൊസ്‌ദുര്‍ഗ്‌ കോട്ടയുടെ നവീകരണം പുരാവസ്‌തു വകുപ്പ്‌ നടത്തിയത്‌. ശരിയായ അളവില്‍ സിമന്റും പൂഴിയും ചേര്‍ക്കാത്തതിനാലാണ്‌ കോട്ട തകര്‍ന്നുവീഴാന്‍ കാരണമെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കോട്ടയുടെ കിഴക്ക്‌ ഭാഗത്ത്‌ കോടതി റോഡിലേക്കാണ്‌ കോട്ടയുടെ ഒരു ഭാഗം മുഴുവനായി തകര്‍ന്ന്‌ നിലംപതിച്ചത്‌. നവീകരണ പ്രവര്‍ത്തനത്തില്‍ അഴിമതി നടന്നതായി നേരത്തെ തന്നെ ആക്ഷേപം നില നിന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ്‌ കോട്ടയുടെ തകര്‍ച്ചയെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയില്‍ തകര്‍ച്ച നേരിടുന്ന മുഴുവന്‍ കോട്ടകളും സംരക്ഷിക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്‌. കോട്ട തകര്‍ന്നതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുമെന്ന്‌ പുരാവസ്‌തു അധികൃതര്‍ വ്യക്തമാക്കി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com