കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടും പരിസരങ്ങളും ലോക ഫുട്‌ബോള്‍ ആരവത്തിലായി. വിവിധ ടീമുകളെ അഭിനന്ദിച്ചും, ആശംസകള്‍ നേര്‍ന്നും പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളാണ് വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുള്ളത്. ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം മത്സരത്തെ കാത്തിരിക്കുകയാണ്.കാഞ്ഞങ്ങാട്, ആറങ്ങാടി, മാവുങ്കാല്‍ ആനന്ദാശ്രമം, അമ്പലത്തറ, അതിഞ്ഞാല്‍, തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം അഞ്ചാള്‍ ഉയരത്തിലുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളിലും താരങ്ങളുടെ ചിത്രമടങ്ങിയ പ്രചരണ തോരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ആരാധകര്‍ ഏറെയുള്ള അര്‍ജന്റീനന്‍ ടീമിനാണ്. അര്‍ജന്റീന ടീമിന്റെ ഫഌക്‌സ് ബോര്‍ഡുകളാണ് കൂടുതലായും സ്ഥാപിച്ചുകഴിഞ്ഞിട്ടുള്ളത്. ഒരു ഫുട്‌ബോള്‍ ആരാധകന്‍ ആവേശം മൂത്ത് സ്വന്തം കാറിന്റെ പിന്‍ഭാഗത്ത് അര്‍ജന്റീന എന്ന് പേരെഴുതി വെക്കുക കൂടി ചെയ്തു.
0 comments:
Post a Comment