കാസര്‍കോട്: വര്‍ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി `നാളേയ്‌ക്കൊരു തണല്‍' പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ശനിയാഴ്‌ച രണ്ടുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനം. 2010 അന്താരാഷ്‌ട്ര ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച് പരിസ്ഥിതി ബോധവത്‌കരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്താരി ഉള്‍പ്പെടെ ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ നാളെ രാവിലെ 10ന് നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്
D.Y.F.I ജില്ലയില്‍ അരലക്ഷം തൈ നടും 'ഭൂമിക്കായി ഒരാള്‍ ഒരു മരം' .
കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമിയെ സംരക്ഷിക്കാന്‍ ശനിയാഴ്ച ജില്ല ഒറ്റക്കെട്ടായി രംഗത്തിറങ്ങും. പ്രകൃതിയുടെ ജീവവായുവായ മരം നട്ട് പിടിപ്പിക്കാനുള്ള പദ്ധതിക്കാണ് വിവിധ സംഘടനകള്‍ രൂപം നല്‍കിയത്. സ്കൂളുകളും ഓഫീസുകളും പൊതുസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ക്ളബ്ബുകളും ഈ സംരംഭത്തില്‍ പങ്കാളികളാകും. ലക്ഷക്കണക്കിന് മരം ഒറ്റദിവസംകൊണ്ട് നടാനുള്ള ഒരുക്കത്തിലാണ് സംഘടനകള്‍. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ 50,000 വൃക്ഷത്തൈകള്‍ നടും. ബ്ളോക്ക് തലങ്ങളില്‍ ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 'ഭൂമിക്കായി ഒരാള്‍ ഒരു മരം' എന്ന മുദ്രവാക്യവുമായാണ് ഡിവൈഎഫ്ഐ ഹരിതകേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
0 comments:
Post a Comment