സൈക്കിള്‍ ചവിട്ടുന്നത് ആരോഗ്യത്തിന് നന്നെന്ന് ഡോക്ടര്‍മാര്‍ പറയും. നല്ല വ്യായാമമാണത്. ഇനി മുതല്‍ വ്യായാമം മാത്രമല്ല, മൊബൈല്‍ ചാര്‍ജിങും സൈക്കിള്‍ ചവിട്ടുക വഴി സാധ്യമാകും. കറണ്ടില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ടെന്ന് സാരം.
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ആണ് സൈക്കിളില്‍ ഉപയോഗിക്കുന്നതരം ഡൈനാമോ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള കിറ്റ് പുറത്തിറക്കിയത്. വൈദ്യുതി ലഭ്യതയില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ വിപണി പിടിക്കുക എന്നതാണ് നോക്കിയയുടെ ഈ പുതുപരീക്ഷണത്തിന്റെ ലക്ഷ്യം.
സൈക്കിള്‍ ചവിട്ടലിന്റെ വ്യായാമഗുണം മനസ്സിലാക്കി സൈക്ലിങ് പതിവാക്കുന്നവരും കൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോക്കിയയുടെ പരീക്ഷണം മൊബൈല്‍ വിപണിയില്‍ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്.
കെനിയയിലാണ് നോക്കിയ ആദ്യമായി ഇത്തരം കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. സൈക്കിളില്‍ ഉപയോഗിക്കുന്ന ബോട്ടില്‍ഡൈനാമോ ആണ് ചാര്‍ജര്‍ കിറ്റിലും ഉപയോഗിച്ചിരിക്കുന്നത്. സൈക്കിള്‍ ടയര്‍ കറങ്ങുന്നതനുസരിച്ച് ഡൈനാമോയിലെ കോയില്‍ കറങ്ങുമ്പോഴാണ് കറന്റ് ഉത്പാദിപ്പിക്കപ്പെടുന്നത്.
മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയില്‍ സൈക്കിള്‍ ചവിട്ടിയാല്‍ പോലും ഈ ഡൈനാമോ കിറ്റുപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനാവും. രണ്ട് മീറ്റര്‍ ചാര്‍ജര്‍ ജാക്കുള്ള മൊബൈലുകളിലെല്ലാം ഉപയോഗിക്കാവുന്ന തരത്തിലാണ് ഡൈനാമോ കിറ്റിന്റെ രൂപകല്പന.
പത്ത് മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ 28 മിനിറ്റ് സംസാരിക്കാനോ 37 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ മോഡില്‍ പ്രവര്‍ത്തിക്കാനോ ഉള്ള വൈദ്യുതി ലഭിക്കും. ആറാഴ്ചവരെ ചാര്‍ജ് നില്ക്കുന്ന നാല് പുതിയ മോഡലുകളും നോക്കിയ ഉടന്‍ പുറത്തിറക്കും.

0 comments:
Post a Comment