ബേക്കലില്‍ വിനോദ സഞ്ചാരകേന്ദ്രം ഒരുങ്ങി

on Jun 16, 2010

ബേക്കല്‍: ബേക്കല്‍ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. തൃക്കണ്ണാട്‌-ബേക്കല്‍ തീരദേശ റോഡരികിലെ ചിറമ്മല്‍ ബേക്കല്‍ ജിഎഫ്‌എല്‍പി സ്‌കൂളിന്‌ സമീപത്ത്‌ സുനാമി പുനരധിവാസപദ്ധതിയില്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വിനോദസഞ്ചാര കേന്ദ്രമാണ്‌ ഉദ്‌ഘാടനത്തിന്‌്‌ ഒരുങ്ങിയത്‌. തീരദേശറോഡില്‍ നിന്ന്‌ കടപ്പുറത്തേക്ക്‌ നൂറുമീറ്റര്‍ നടപ്പാത, കാറ്റുകൊള്ളാനും കടല്‍ക്കാഴ്‌ച കാണാനും ഗ്യാലറി, മണ്ഡപം, ഐസ്‌ക്രീം- കൂള്‍ബാര്‍ സ്‌റ്റാള്‍ തുടങ്ങിയവയാണ്‌ ഇവിടെ നിര്‍മിച്ചത്‌. ഒരുവര്‍ഷത്തിനുള്ളിലാണ്‌ മനോഹരമായ വിനോദ്‌സഞ്ചര കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌. ഇതിനകത്തേക്കുള്ള പ്രവേശനം സൗജന്യമാണ്‌. ബേക്കല്‍ ബീച്ച്‌ പാര്‍ക്ക്‌ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. സുനാമി പുനരധിവാസ പദ്ധതി പ്രകാരമാണ്‌ നിലവിലുള്ള ബേക്കല്‍ പാര്‍ക്കിനോടുചേര്‍ന്ന്‌ ബിആര്‍ഡിസിയുടെ എട്ട്‌ ഏക്കര്‍ സ്ഥലത്താണ്‌്‌ ബീച്ച്‌പാര്‍ക്ക്‌ വികസിപ്പിക്കുന്നത്‌. 2.55 കോടിയാണ്‌ ചെലവ്‌. നീന്തല്‍കുളം, പാര്‍ക്കിങ്‌ ഏരിയ, ഇരിപ്പിടം, പാര്‍ക്ക്‌വേ, കെട്ടിടം, കളിയുപകരണം, കളിസ്ഥലം, നടപ്പാത, ഓഡിറ്റോറിയം എന്നിവയാണ്‌ നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത്‌. ഹാര്‍ബര്‍ എന്‍ജിനിയറിങ്‌ വകുപ്പിനാണ്‌ നിര്‍മാണച്ചുമതല.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com