പാണത്തൂര്‍-കാണിയൂര്‍- സുബ്രഹ്മണ്യം റെയില്‍പ്പാത രണ്ടാംഘട്ടസര്‍വേ ഉടന്‍ തുടങ്ങും

on Jun 17, 2010

പാണത്തൂര്‍: പാണത്തൂര്‍-കാണിയൂര്‍-സുബ്രഹ്മണ്യം നിര്‍ദിഷ്ട റെയില്‍പ്പാതയുടെ സര്‍വേ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു. പനത്തടി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ പത്രസമ്മേളനത്തിലാണ് എം.പി. ഇക്കാര്യം അറിയിച്ചത്.പാതയുടെ ഒന്നാംഘട്ടസര്‍വേ പാണത്തൂര്‍വരെ പൂര്‍ത്തിയായിട്ടുണ്ട്. 385.30 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. മറ്റ് നിര്‍ദ്ദിഷ്ട പാതകളേക്കാളും ഏറ്റവുംചുരുങ്ങിയ തുകയാണിത്. മലയോര വാണിജ്യകേന്ദ്രങ്ങളായതിനാല്‍ വരുമാനവും വളരെ കൂടുതലാണ്.സ്ഥലം ഏറ്റെടുക്കുന്നതിനും തുച്ഛമായചെലവേ പ്രതീക്ഷിക്കുന്നുള്ളൂ. ജനപ്രതിനിധികളുടേയും രാഷ്ട്രീയകക്ഷികളുടേയുംമറ്റും കൂട്ടായശ്രമം ഉണ്ടായാല്‍ നിര്‍ദിഷ്ടപാത ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും.കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശ്രമം ഉണ്ടാവണമെന്നും എം.പി. പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.കൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com