ചിത്താരി : മഴ കനത്തതോടെ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ചിത്താരി ഉപദ്വീപ്, കൊത്തിക്കല്‍, അജാനൂര്‍ ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. ചിത്താരി ഉപദ്വീപിന്റെ പല ഭാഗങ്ങളിലും കരയിടിച്ചില്‍ ഭീഷണിയുണ്ട്. ഇതുമൂലം നിരവധി തെങ്ങുകള്‍ കടപുഴകല്‍ ഭീഷണി നേരിടുന്നുണ്ട്. കടല്‍ഭിത്തി ഇല്ലാത്തതിനാല്‍ കാലവര്‍ഷം അടുക്കുമ്പോള്‍ ദ്വീപ് നിവാസികള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ചിത്താരി പുഴയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ചിത്താരി പുഴയുടെയും കടലിന്റെയും സംഗമസ്ഥലത്ത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മണല്‍തിട്ടകളാണ് വെള്ളപ്പൊക്ക ഭീഷണിക്ക് മുഖ്യകാരണം. അജാനൂര്‍ പഞ്ചായത്ത് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ മണല്‍തിട്ട നീക്കം ചെയ്താണ് വെള്ളപ്പൊക്ക ഭീഷണിയില്‍നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നത്. മഴ ഇനിയും ശക്തമായാല്‍ വെള്ളം കരകവിഞ്ഞ് പുഴയോര നിവാസികള്‍ ദുരിതത്തിലാകും.
0 comments:
Post a Comment