പൂച്ചക്കാട്ട് ഫുട്ബാള്‍ പ്രേമികള്‍ക്ക് 'കളിപ്പനി'

on Jun 12, 2010

കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ ഫുട്ബാള്‍ പ്രേമികള്‍ക്ക് കളിപ്പനി പടരുന്നു. രാവിനെ വകവെക്കാതെ ്രപായഭേദമന്യേ ലോകകപ്പ് ഫുട്ബാള്‍ കളി കാണാന്‍ പൂച്ചക്കാട്ടുകാര്‍ തടിച്ചുകൂടിയത് എ.സി കൂള്‍ബാര്‍ ഉടമയും ഫുട്ബാള്‍ പ്രേമിയുമായ എസ്.സി. മുനീര്‍ മുന്‍കൈയെടുത്ത് സജ്ജീകരിച്ച പടുകൂറ്റന്‍ ടി.വി സ്‌ക്രീനിന് മുന്നിലാണ്.കാഞ്ഞങ്ങാടിനടുത്ത ഈ ഗ്രാമത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് ഫുട്ബാള്‍ പ്രേമികളാണ് കളി കാണാന്‍ മഴയെപ്പോലും വകവെക്കാതെ എത്തിയത്.
ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ എന്നീ ടീമുകളുടെ ആരാധകരാണ് പൂച്ചക്കാട്ട് കൂടുതല്‍. ഉദ്ഘാടന മല്‍സരത്തിന് മുമ്പേ വിവിധ ടീമുകളുടെ പതാകകളുമായി ടൗണില്‍ നൃത്തംവെച്ചവര്‍ ജൊഹാനസ്ബര്‍ഗില്‍ മല്‍സരത്തിന്റെ വിസില്‍ മുഴങ്ങുന്നതും കാത്ത് എ.സി കൂള്‍ബാറിന് മുന്നില്‍ നേരത്തെതന്നെ തടിച്ചുകൂടിയിരുന്നു.പൊതുജനങ്ങള്‍ക്ക് കാണുന്നവിധം സ്വന്തം കടയുടെ മുന്നിലാണ് ബ്രസീല്‍ ആരാധകനും കൂള്‍ബാര്‍ ഉടമയുമായ മുനീര്‍ ടി.വി സ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. കളി കാണാനെത്തുന്നവര്‍ക്ക് ഇഷ്ട ടീമുകളുടെ ജഴ്‌സികളും ഇയാള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. കനത്ത മഴയില്‍ വൈദ്യുതി നിലക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ജനറേറ്റര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 500 രൂപ ദിവസ വാടക നിരക്കിലാണ് പൂച്ചക്കാട്ടെ ഫുട്ബാള്‍ പ്രേമികള്‍ ടി.വി സ്‌ക്രീന്‍ സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍തന്നെ ഫുട്ബാള്‍ പ്രേമികളുടെ ബൈക്ക് റാലിയും ആഘോഷ പരിപാടികളുംകൊണ്ട് ആവേശം നിറഞ്ഞുനിന്നു. അതിഞ്ഞാല്‍, പൂച്ചക്കാട്, പാക്കം, പള്ളിക്കര എന്നിവിടങ്ങളിലും നഗരത്തിന്റെയും ഗ്രാമത്തിന്റെയും മുക്കിലും മൂലയിലുമെല്ലാം വെള്ളിയാഴ്ച രാത്രി വൈകിയും ഫുട്ബാള്‍ ആരാധകരുടെ ആര്‍പ്പുവിളികളായിരുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com