കോഴിക്കോട്: റജബ് 27 ജൂലായ് 10 ശനിയാഴ്ചയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.മുത്ത് നബി മുഹമ്മദ് മുസ്‌തഫ(സ) യുടെ ആകാശാരോഹണത്തിന് സ്‌മരണകള്‍ ഉണര്‍ത്തുന്ന പുണ്യദിനമാണ് റജബ് 27 ലെ മിഹ്‌റാജ് ദിനം. ഈ ദിവസത്തിന്റെ പകലില്‍ നോമ്പ് പിടിക്കല്‍ സുന്നത്താണ്. ഈ നോമ്പിന് 60 മാസത്തെ നോമ്പിന്റെ പുണ്യമുണ്ടെന്ന് അബൂമൂസല്‍ മദനിയുടെ ഫളാഇല്ലലുല്ലയാലി എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
റോട്ടറി ക്ലബ്ബിന് വിപുലമായ സേവന പദ്ധതി
Shafi Chithari on Jun 27, 2010
കാഞ്ഞങ്ങാട്: തമിഴ്‌നാട്ടിലെയും കേരളത്തിലെയും എട്ടു ജില്ലകള്‍ അടങ്ങുന്ന റോട്ടറി ഡിസ്‌ട്രിക്‌ട് 3202 ന്റെ കീഴില്‍ ഒരു വര്‍ഷത്തേക്കുള്ള ബ്രഹത്തായ സേവന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി റോട്ടറി ഡിസ്‌ട്രിക്‌ട് അസി. ഗവര്‍ണര്‍ കെ.ആര്‍. ബല്‍രാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസ്‌ട്രിക്‌ട് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂര്‍ സ്വദേശി വി.ജി. നായനാര്‍ ഞായറാഴ്‌ച പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും.
പിന്നോക്ക നില്‍ക്കുന്ന വിദ്യാലയങ്ങള്‍ക്ക് കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യം, പുസ്‌തകം, കമ്പ്യൂട്ടര്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്ത് പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ എന്നിവ നല്‍കും. ഉന്നത വിജയം കരസ്ഥമാക്കിയ ദാരിദ്ര്യരേഖക്ക് താഴെയുള്ള 50 കുട്ടികള്‍ക്ക് തമിഴ് നാട്ടിലെ പാര്‍ക്ക് എഞ്ചിനിയറിംഗ് കോളജില്‍ വര്‍ഷംതോറും സൗജന്യമായി പഠന സൗകര്യം ഏര്‍പ്പെടുത്തും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയും മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുകയും സ്‌കൂള്‍-കോളജ് തലങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
50 മുതിര്‍ന്ന പൗരന്മാര്‍ക്ക് കൊതുകവലകള്‍ നല്‍കും. കൊതുകു നിവാരണ പദ്ധതി, പൊതുജനങ്ങള്‍ക്ക് ശുദ്ധജല വിതരണം, ബസ് ഷെല്‍ട്ടറുകള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സ്‌മാരകങ്ങള്‍, സൗജന്യ നിയമ സഹായം, പാവപ്പെട്ടവര്‍ക്ക് സമൂഹ വിവാഹം, വിവിധ ആരോഗ്യ ക്യാമ്പുകള്‍, മാരകരോഗം ബാധിച്ചവരെ സംരക്ഷിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍, കലാകായിക മേഖലയില്‍ പ്രോത്സാഹനം എന്നിവയും ക്ലബ്ബിന്റെ പരിപാടികളാണ്. മുച്ചിറി വിമുക്ത റോട്ടറി ജില്ല എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് മംഗലാപുരം ഫേസ് ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ ശസ്‌ത്രക്രിയകള്‍ ചെയ്‌തുകൊടുക്കുമെന്നും ബല്‍രാജ് അറിയിച്ചു.
വിവിധ ക്ലബ്ബുകളിലെ ഭാരവാഹികളായ അഡ്വ. വിശാല്‍ കുമാര്‍, അജയ് നമ്പ്യാര്‍, ഡോ. ജയപ്രകാശ് ഉപാദ്ധ്യായ, വി. കൃഷ്‌ണന്‍ മാസ്റ്റര്‍, കെ. ദാമോദരന്‍, രാമചന്ദ്രന്‍, വിനോദ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
ഡോ. അഹമദ് അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം. ആയിരങ്ങളുടെ അന്ത്യോപചാരം
Shafi Chithari on Jun 24, 2010
ഡോ. അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം
കാഞ്ഞങ്ങാട്: ഡോ. എം. എ അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാട്ടെ ആതുരസേവന മേഖലയ്ക്ക് കനത്ത നഷ്ടമായി. 1959ല്‍ കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ആരംഭിച്ച ഡോ. അഹമ്മദ് പ്രഗത്ഭനായ ഗൈനക്കോളജിസ്റ്റായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി വീടുകളില്‍ ചെന്നുവരെ പ്രസവശുശ്രൂഷ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹ്യ- വിദ്യാഭ്യാസ രംഗത്തും അഹമ്മദ് പ്രവര്‍ത്തിച്ചു. മുസ്ലിം അനാഥരുടെ സംരക്ഷണത്തിനായുള്ള യത്തീംഖാന ഉണ്ടാക്കുന്നതിന് മുന്നിട്ടുപ്രവര്‍ത്തിച്ചത് ഡോ. അഹമ്മദ് ആയിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. കാഞ്ഞങ്ങാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്നിവ സ്ഥാപിക്കുന്നതിലും സാംസ്കാരിക സംഘടനയായ വിജ്ഞാന വേദിയുടെ രൂപീകരണത്തിലും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. കോട്ടച്ചേരിയിലായിരുന്നു ദീര്‍ഘകാലം അരിമല ക്ളിനിക് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വിപുലമായ സൌകര്യത്തോടെ ആശുപത്രി ആരംഭിച്ചു. നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. സര്‍വ്വകക്ഷി അനുശോചനയോഗവും ചേര്‍ന്നു. കോട്ടച്ചേരി മുബാറക് മസ്‌ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന് എം.സി.മുഹമ്മദ് അക്‌ബര്‍ നേതൃത്വം നല്‍കി. ഓര്‍ഫനേജ് ഐ.ടി.സി ഹാളില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ യതീംഖാന പ്രസിഡന്റ് എം.എ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഹമീദലി ഷംനാട്, മുന്‍ എം.എല്‍.എ, എ.കെ.പുരുഷോത്തമന്‍, നഗരസഭാ ചെയര്‍മാന്‍ എന്‍. എ.ഖാലിദ്, കല്ലട്ര മാഹിന്‍ഹാജി, എം.സി.ജോസ്, എ.വി.രാമകൃഷ്‌ണന്‍, എസ്.കെ.കുട്ടന്‍, പി.മുഹമ്മദ് കുഞ്ഞിമാസ്‌റ്റര്‍, ടി. മുഹമ്മദ് അസ്‌ലം, ബഷീര്‍ വെള്ളിക്കോത്ത്, ഡോ. ഖാദര്‍ മാങ്ങാട്, ഹമീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, പി.കെ. രാമന്‍, സി.വി. നാരായണന്‍, എന്‍. മാധവന്‍ മാസ്‌റ്റര്‍, എം.എം. അഷ്‌റഫ്, സി. യൂസുഫ്‌ഹാജി, വി. കൃഷ്‌ണന്‍ മാസ്റ്റര്‍, കെ.വി. അബ്‌ദുറഹ്‌മാന്‍ ഹാജി, പി.എം കുഞ്ഞബ്‌ദുല്ല ഹാജി, ഫാന്‍സി മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. യതീംഖാന ജനറല്‍ സിക്രട്ടറി പി.കെ.അബ്‌ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. പി അബ്‌ദുല്‍ ഖാദര്‍ മൗലവി ഷാര്‍ജ പ്രാര്‍ത്ഥന നടത്തി. പരേതനോടുള്ള ആദരസൂചകമായി കാഞ്ഞങ്ങാട്ട് ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ ഹര്‍ത്താലും ആചരിച്ചു.
പള്ളിക്കര കടപ്പുറത്ത് സ്രാവ് ചാകര
Shafi Chithari on Jun 23, 2010
കാഞ്ഞങ്ങാട് അരിമല ഹോസ്‌പിറ്റല്‍ ഉടമ ഡോ: എം.എ. അഹ്‌മദ് നിര്യാതനായി
Shafi Chithari on
കാഞ്ഞങ്ങാട്ട് ടൌണ്‍ മുസ്ലിം ലീഗിന് പുതിയ ഓഫീസ് തുറന്നു
Shafi Chithari on Jun 22, 2010
SSF 30 ആം വാര്‍ഷിക സമ്മേളനം ഫസല്‍ കൊയമ്മ തങ്ങാള്‍ ഉള്ളാള്‍ (കുറാ തങ്ങള്‍) നേത്രത്വം നല്‍കി
Shafi Chithari on Jun 21, 2010
അതിഞ്ഞാല്‍-കോട്ടച്ചേരി റോഡില്‍ ദുരിതയാത്ര
Shafi Chithari on
കുശാല്‍നഗറില്‍ മേല്‍പ്പാലം നിര്‍മ്മിക്കണം
Shafi Chithari on
കുവൈത്തില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ഇനി നാട്ടില്‍ പരീക്ഷ
Shafi Chithari on
കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം: മുസ്‌ലിംലീഗ് സമരത്തിലേക്ക്
Shafi Chithari on
പ്രശസ്ത സൂഫീ വര്യന്‍ കുറാ തങ്ങള്‍ (ഫസല്‍ തങ്ങള്‍ ഉള്ളാള്‍) 20 നു ചിത്താരിയില്‍
Shafi Chithari on Jun 19, 2010
പ്രശസ്ത സൂഫീ വര്യന്‍ കുറാ തങ്ങള്‍ (ഫസല്‍ തങ്ങള്‍ ഉള്ളാള്‍) 20 നു ചിത്താരിയില്‍
മല്‍സ്യത്തൊഴിലാളിയുടെ തൊണ്ടയില്‍ കുടുങ്ങിയ മല്‍സ്യത്തെ പുറത്തെടുത്തു
Shafi Chithari on Jun 17, 2010
കരിയേട്ടന്റെ ചായക്കട: പുല്ലൂര്‍കാര്‍ക്ക് ഇനി മധുരസ്മരണ
Shafi Chithari on
പാണത്തൂര്‍-കാണിയൂര്‍- സുബ്രഹ്മണ്യം റെയില്‍പ്പാത രണ്ടാംഘട്ടസര്‍വേ ഉടന്‍ തുടങ്ങും
Shafi Chithari on
അജാനൂര്‍ കടപ്പുറത്ത് കടലാക്രമണം രൂക്ഷം
Shafi Chithari on
കാഞ്ഞങ്ങാട്ട് മുത്തശ്ശിമാരെ ആദരിക്കുന്നു
Shafi Chithari on Jun 16, 2010
പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ് കോട്ട മഴയില്‍ തകര്‍ന്നു വീണു; അഴിമതിയെന്ന് ആരോപണം
Shafi Chithari on
കാഞ്ഞങ്ങാട്: കുന്നിടിഞ്ഞതല്ല. ഹൊസ്ദുര്‍ഗില്‍ ഇക്കേരി നായ്ക്കന്‍മാരുടെ കാലഘട്ടത്തില്‍ പണിത കോട്ടയ്ക്ക് പോറലില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശേഷം പണിത കോട്ടയുടെ മേല്‍ ചെങ്കല്ലടിക്കിവെച്ച് പുതുകോട്ട നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ പാഴായത് ലക്ഷങ്ങള്‍. രണ്ട് മാസം മുമ്പ് പുരാവസ്‌തു വകുപ്പ് പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ് കോട്ട തിങ്കളാഴ്‌ച്ച രാത്രിയുണ്ടായ മഴയില്‍ തകര്‍ന്നു വീണു. 35 ലക്ഷം രൂപ ചിലവഴിച്ചാണ് ഹൊസ്‌ദുര്‍ഗ് കോട്ടയുടെ നവീകരണം പുരാവസ്‌തു വകുപ്പ് നടത്തിയത്. ശരിയായ അളവില്‍ സിമന്റും പൂഴിയും ചേര്‍ക്കാത്തതിനാലാണ് കോട്ട തകര്‍ന്നുവീഴാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോട്ടയുടെ കിഴക്ക് ഭാഗത്ത് കോടതി റോഡിലേക്കാണ് കോട്ടയുടെ ഒരു ഭാഗം മുഴുവനായി തകര്‍ന്ന് നിലംപതിച്ചത്. നവീകരണ പ്രവര്‍ത്തനത്തില്‍ അഴിമതി നടന്നതായി നേരത്തെ തന്നെ ആക്ഷേപം നില നിന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് കോട്ടയുടെ തകര്‍ച്ചയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയില്‍ തകര്‍ച്ച നേരിടുന്ന മുഴുവന്‍ കോട്ടകളും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. കോട്ട തകര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പുരാവസ്‌തു അധികൃതര്‍ വ്യക്തമാക്കി.
ചിത്താരി കടപ്പുറത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കണം: ഭാരതീയ മത്സ്യ പ്രവര്‍ത്ത സംഘം
Shafi Chithari on
ബേക്കലില്‍ വിനോദ സഞ്ചാരകേന്ദ്രം ഒരുങ്ങി
Shafi Chithari on
ചിത്താരി തീരദേശ വാസികള്‍ കടല്‍ക്ഷോഭ ഭീതിയില്‍
Shafi Chithari on Jun 14, 2010
ചിത്താരി : മഴ കനത്തതോടെ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ചിത്താരി ഉപദ്വീപ്, കൊത്തിക്കല്‍, അജാനൂര്‍ ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. ചിത്താരി ഉപദ്വീപിന്റെ പല ഭാഗങ്ങളിലും കരയിടിച്ചില്‍ ഭീഷണിയുണ്ട്. ഇതുമൂലം നിരവധി തെങ്ങുകള്‍ കടപുഴകല്‍ ഭീഷണി നേരിടുന്നുണ്ട്. കടല്‍ഭിത്തി ഇല്ലാത്തതിനാല്‍ കാലവര്‍ഷം അടുക്കുമ്പോള്‍ ദ്വീപ് നിവാസികള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ചിത്താരി പുഴയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ചിത്താരി പുഴയുടെയും കടലിന്റെയും സംഗമസ്ഥലത്ത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മണല്‍തിട്ടകളാണ് വെള്ളപ്പൊക്ക ഭീഷണിക്ക് മുഖ്യകാരണം. അജാനൂര്‍ പഞ്ചായത്ത് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ മണല്‍തിട്ട നീക്കം ചെയ്താണ് വെള്ളപ്പൊക്ക ഭീഷണിയില്‍നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നത്. മഴ ഇനിയും ശക്തമായാല്‍ വെള്ളം കരകവിഞ്ഞ് പുഴയോര നിവാസികള്‍ ദുരിതത്തിലാകും.
SSF സൗത്ത് ചിത്താരി യൂണിറ്റിന്റെ 30ആം വാര്‍ഷീകം -മജ്ലിസ് 2010 ജൂണ്‍ 20 ന്
Shafi Chithari on
ചിത്താരി: എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാം വാര്‍ഷീകത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മജ്ലിസ് 2010 ജൂണ്‍ 20 ന് ഞായറാഴ്ച വൈകുന്നേരം പി.എ.ഉസ്താദ് നഗറില്‍ നടക്കും, കാസര്‍കോട് ജില്ലാ എസ്.വൈ.എസ്.പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം നിര്‍വഹിക്കും, തുടര്‍ന്ന് നടക്കുന്ന ദിഖ്ര്‍ ദുആ മജ്ലിസിന്ന്‍ പ്രശസ്ത ആത്മീയ പണ്ഡിതന്‍ സയ്യദ് ഫസല്‍ കൊയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും, അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യ പ്രഭാഷണം നടത്തും.
ഹഫ്‌സത്ത് ചിത്താരി ഉള്‍പ്പടെ ഉള്ള കുട്ടികളെ ജില്ലാ മദ്രസ്സ മാനജ്മെന്റ് അസോസിയേഷന്‍ ആദരിച്ചു.
Mubarak on
കാഞ്ഞങ്ങാട് സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു
Shafi Chithari on Jun 13, 2010
പൂച്ചക്കാട്ട് ഫുട്ബാള്‍ പ്രേമികള്‍ക്ക് 'കളിപ്പനി'
Shafi Chithari on Jun 12, 2010
ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ എന്നീ ടീമുകളുടെ ആരാധകരാണ് പൂച്ചക്കാട്ട് കൂടുതല്‍. ഉദ്ഘാടന മല്‍സരത്തിന് മുമ്പേ വിവിധ ടീമുകളുടെ പതാകകളുമായി ടൗണില്‍ നൃത്തംവെച്ചവര്‍ ജൊഹാനസ്ബര്‍ഗില്‍ മല്‍സരത്തിന്റെ വിസില്‍ മുഴങ്ങുന്നതും കാത്ത് എ.സി കൂള്‍ബാറിന് മുന്നില്‍ നേരത്തെതന്നെ തടിച്ചുകൂടിയിരുന്നു.പൊതുജനങ്ങള്‍ക്ക് കാണുന്നവിധം സ്വന്തം കടയുടെ മുന്നിലാണ് ബ്രസീല്‍ ആരാധകനും കൂള്‍ബാര്‍ ഉടമയുമായ മുനീര്‍ ടി.വി സ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. കളി കാണാനെത്തുന്നവര്‍ക്ക് ഇഷ്ട ടീമുകളുടെ ജഴ്‌സികളും ഇയാള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. കനത്ത മഴയില്‍ വൈദ്യുതി നിലക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ജനറേറ്റര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 500 രൂപ ദിവസ വാടക നിരക്കിലാണ് പൂച്ചക്കാട്ടെ ഫുട്ബാള്‍ പ്രേമികള്‍ ടി.വി സ്‌ക്രീന്‍ സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍തന്നെ ഫുട്ബാള്‍ പ്രേമികളുടെ ബൈക്ക് റാലിയും ആഘോഷ പരിപാടികളുംകൊണ്ട് ആവേശം നിറഞ്ഞുനിന്നു. അതിഞ്ഞാല്‍, പൂച്ചക്കാട്, പാക്കം, പള്ളിക്കര എന്നിവിടങ്ങളിലും നഗരത്തിന്റെയും ഗ്രാമത്തിന്റെയും മുക്കിലും മൂലയിലുമെല്ലാം വെള്ളിയാഴ്ച രാത്രി വൈകിയും ഫുട്ബാള്‍ ആരാധകരുടെ ആര്‍പ്പുവിളികളായിരുന്നു.
ചിത്താരി സ്വദേശി അബൂബക്കര്‍ (ഗോള്‍ഡന്‍ ഫിഷ്) അബൂദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു
Shafi Chithari on Jun 10, 2010
ചിത്താരി മുക്കൂട് സ്വദേശിയും അബൂദാബി നാദിസിയ്യയില്‍ അല്‍ സലാമ ഹോസ്പിറ്റലിനു സമീപം ഫൈവ് സ്റ്റാര്‍ ഗ്രോസറി നടത്തിവരുന്ന അബൂബക്കര്‍ ഇന്നു താമസ സതലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടു. (ഗോള്‍ഡന്‍ ഫിഷ്)അലിയാരുടെ ഭാര്യാ സഹോദരനാണ്. മുക്കൂദ് സ്വദേശിയായ ഇദ്ദേഹം ഒരു വര്‍ഷം മുമ്പ് ചേറ്റുകുണ്ട് ബാദുഷാ മസ്ജിദിനടുത്ത് വീടു വെച്ച് താമസം തുടങ്ങി ഗള്‍ഫിലേക്ക് വന്നാതാണ്. മയ്യിത്ത് നാളെ നാട്ടിലേക്ക് കോണ്ട് പോകും
ചേറ്റുക്കുണ്ട് ബാദുഷാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും
സൌത്ത് ചിത്താരിയി കോളവയലിലെ റംല യാണ് ഭാര്യ റംല യാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ടു . ലാമിയ (14), ലാസിമ (10) ലുത്ഫി (6) എന്നിവര്‍ മക്കളാണ്. സത്താര്‍ അബ്ദുല്ല എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്
കാസര്‍കോട്ടെ വിദ്യാര്‍ഥിയുടെ നോവല്‍ ആഗോളതലത്തില്‍ ഒരു ലക്ഷം പ്രതി വില്‌പന നടത്തി റിക്കോര്‍ഡ് സൃഷ്‌ടിക്കുന്നു.
Shafi Chithari on
അമേരിക്കന്‍-ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മൂന്നു കുട്ടികളെ കുറിച്ചുള്ളതാണ് നോവലിന്റെ ഇതിവൃത്തം. മാനുഷ്യ മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളെയും കൂട്ടിയിണക്കി കൊണ്ടാണ് നോവലിന്റെ കഥാതന്തു മുന്നോട്ടു പോകുന്നത്. വിന്റര്‍ ബ്ലൂം (Winter Bloom) എന്ന കമ്പനിയാണ് നോവലിന്റെ പ്രസാധകര്‍. ഇന്ത്യക്കാരനായ ദമ്പതികള്‍ മദ്യത്തിന്നടിമപ്പെട്ട് മരിക്കുകയും ഇവരുടെ മൂന്നു കുട്ടികളെ ദത്തെടുക്കപ്പെടുകയും ചെയ്യുന്നതാണ് നോവലിന്റെ പ്രധാന ആകര്‍ഷണം. പാട്രിയറ്റ്, നയന, കൃഷ്‌ണന്‍ എന്നിവരാണ് കഥാപാത്രങ്ങള്‍. പാട്രിയേറ്റിനെ അമേരിക്കയിലെ ഒരാള്‍ ദത്തെടുക്കുകയും കൃഷ്‌ണനെ നാട്ടിലെ ഒരാളും നയനയെ ബാംഗ്ലൂരിലെ മറ്റൊരാളുമാണ് ദത്തെടുക്കുന്നത്. 25 വര്‍ഷത്തിനു ശേഷം യൂറോപ്പിലെ ഒരാള്‍ പാട്രിയേറ്റിനെ കണ്ടു മുട്ടുകയും തനിക്ക് ഇന്ത്യക്കാരന്റെ ഛായയുണ്ടെന്ന് പറയുകയും ചെയ്‌തതോടെ പാട്രിയേറ്റ് തന്റെ ഭൂതകാലം അന്വേഷിക്കുവാനായി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഡെറാഡൂണില്‍ വച്ച് കൃഷ്‌ണന്‍ എന്ന ടൂറിസ്റ്റു ഗൈഡിനെ കണ്ടുമുട്ടുകയും അനുജനാണെന്ന് അറിയാതെ തന്റെ കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ഇരുവരും ബാംഗ്ലൂരിലെത്തിയപ്പോള്‍ പത്രപ്രവര്‍ത്തകയായ നയനയെ കണ്ടു മുട്ടുകയും ചെയ്‌തു. പിന്നീട് ഡല്‍ഹിയിലെത്തിയ പാട്രിയേറ്റ് ജനിതക ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ തന്റെ സഹോദരങ്ങള്‍ നയനയും കൃഷ്‌ണനുമാണെന്ന് മനസ്സിലാക്കുന്നു. ഇരുവരും സന്തോഷത്തോടെ കഴിയുന്നതെന്ന് ബോധ്യപ്പെട്ട പാട്രിയേറ്റ് തിരിച്ചു അമേരിക്കയിലേക്ക് തിരിക്കുന്നതോടെ നോവലിന് പരിസമാപ്‌തിയാവുന്നു.
ബദിയഡുക്ക നവജീവന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അരുണ്‍കുമാര്‍ ആദ്യമായി കഥകളെഴുതാന്‍ തുടങ്ങിയത്. യുവജനോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഇംഗ്ലീഷ് കഥാരചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇരുപതോളം കഥകളെഴുതിയെങ്കിലും ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം തന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരിക്കയാണ് ഈ വിദ്യാര്‍ഥി. എട്ടു കഥകള്‍ പുസ്‌തകരൂപത്തില്‍ ഇറക്കാനുള്ള തയ്യാറെടുപ്പ് നടത്തി വരുന്നതായി അരുണ്‍ കുമാര്‍ പറഞ്ഞു. ജ്യോഷ്‌ഠന്‍ ഡോ. ഹരികുമാര്‍ സഹോദരനും പ്ലസ് ടു വിദ്യാര്‍ഥി ലക്ഷ്‌മി കിരണ്‍ സഹോദരിയുമാണ്.
ഫാഷന്‍ ഗോള്‍ഡ് ഷെയര്‍ മെട്രോ ജലീലിനു ആദ്യ സെര്‍തിഫിക്കറ്റ് വിതരണം ചെയ്തു.
Shafi Chithari on
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് മഹല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ മകന്‍ സി.എം അബ്ദുല്‍ ജലീലിനു ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ ആദ്യ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ റാഫി എളംമ്പാറ സ്വാഗതവും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു.
മാണിക്കോത്ത് മഡിയനിലെ പാലക്കി അബ്‌ദുല്ല നിര്യാതനായി
Shafi Chithari on
കാഞ്ഞങ്ങാട്ട് പ്രശ്‌നങ്ങള്‍ അറിയാന്‍ റെയില്‍വേ ഡിവിഷന്‍ മാനേജരെത്തി
Shafi Chithari on Jun 9, 2010
കാഞ്ഞങ്ങാട്: കള്ളാറില്‍ രാജവെമ്പാലയെ പിടികൂടി
Shafi Chithari on
അര്‍ബുദരോഗം കണ്ടെത്താന്‍ ഇനി എളുപ്പം
Shafi Chithari on Jun 8, 2010
അമ്പലത്തറയില്‍ കോഴി ഫാം തകര്‍ത്ത് 500 ഓളം കോഴികുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട് മുക്കി കൊന്നു
Shafi Chithari on
അമ്പലത്തറയില്‍ സി.പി.എം-ബി.ജെ.പി സംഘഷം; ബി.ജെ.പി പ്രവര്‍ത്തകയുടെ കോഴി ഫാം തകര്‍ത്ത് 500 ഓളം കോഴികുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട് മുക്കി കൊന്നു
കാഞ്ഞങ്ങാട്: അമ്പലത്തറ പേരൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകയുടെ കോഴി ഫാം തകര്‍ത്ത് 500 ഓളം കോഴി കുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട് മുക്കി കൊന്നു. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയാണ് സംഭവം പേരൂര്‍ ഗുളികന്‍ ഭണ്ഡാരത്തിന് സമീപത്തെ ബി.ജെ.പി പ്രവര്‍ത്തകയായ കെ.ബി. മാധവിയുടെ കോഴി ഫാമാണ് സി.പി.എം പ്രവര്‍ത്തകര്‍ എന്നാരോപിക്കുന്നവര്‍ തകര്‍ത്ത് കോഴികുഞ്ഞുങ്ങളെ പ്ലാസ്‌റ്റിക്ക് വാട്ടര്‍ ടാങ്കിലിട്ട് മുക്കി കൊന്നത്. ചൊവ്വാഴ്‌ച്ച രാവിലെ കോഴികള്‍ക്ക് തീറ്റകൊടുക്കാനെത്തിയ മാധവിയാണ് കോഴി ഫാമിന്റെ വാതില്‍ തുറന്നു കടക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ വാട്ടര്‍ ടാങ്കിനടുത്തേക്ക് വാട്ടര്‍ പൈപ്പ് നിക്ഷേപിച്ച നിലയിലായിരുന്നു. അകത്ത് തുറന്നു നോക്കിയപ്പോഴാണ് 500 ഓളം കോഴി കുഞ്ഞുങ്ങളെ മുക്കി കൊന്ന നിലയില്‍ കാണപ്പെട്ടത്. നേരത്തെ സി.പി.എം പ്രവര്‍ത്തകയായിരുന്ന മാധവി അടുത്തകാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മാധവിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്റെ ആദ്യ ഭാര്യയിലെ ബന്ധുക്കളാണ് കോഴി ഫാം തകര്‍ത്ത് കോഴി കുഞ്ഞുങ്ങളെ കൊന്നതെന്ന് മാധവി അമ്പലത്തറ പോലീസില്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരായ ഇവര്‍ മാധവിക്ക് നേരെ ഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു
ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി
Shafi Chithari on Jun 7, 2010
നാല് ജീവനക്കാരുള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മന്ത്രിയെക്കണ്ട് ധരിപ്പിച്ചു. സെന്ററിനകത്ത് ഉപയോഗിക്കാതെ കിടക്കുന്ന 2204444 ഫോണ്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ നടപടിവേണമെന്ന ആവശ്യവും ഉന്നയിച്ചു.
ഇ.കെ.കെ പടന്നക്കാട് ഐ.എന്‍.എല്‍ വിടുന്നു നാളത്തൊടെ കൂടുതല്‍ പേര്‍ INL വിടും
Shafi Chithari on Jun 6, 2010
മതസൗഹാര്‍ദ്ദ സ്‌മാരകമായി കോട്ടപ്പള്ളി മഖാം
Shafi Chithari on Jun 5, 2010
മതസൗഹാര്‍ദ്ദത്തിന്റെയും പരസ്‌പ്പര സ്‌നേഹത്തിന്റെയും സ്‌മാരകമായി കോട്ടപ്പള്ളി മഖാം. ജീവിതപ്രയാസങ്ങള്‍ അകറ്റാനും രോഗശമനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടെ തീര്‍ത്ഥാടകരെത്തുന്നു. ചെറുവത്തൂര്‍ മടക്കര ഫിഷ്‌ലാന്റിംഗിനു സമീപമാണ് ഈ വിശ്വാസകേന്ദ്രം. പടിഞ്ഞാറു ഭാഗം മടക്കര അഴിമുഖവും, കിഴക്ക് തേജസ്വിനി പുഴയുടെ സൗന്ദര്യവും കാണാനാകുന്ന ഈ കുന്ന് സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ്. സിമന്റ് തേച്ച കല്‍പ്പടവുകള്‍ ചവുട്ടി കുന്നിന്‍ മുകളിലെത്തിയാല്‍ വിശാലമായ സ്ഥലത്താണ് അപൂര്‍വ്വ സിദ്ധികാണിച്ച ദിവ്യന്റെ ഖബറിടം. ഇതിന്റെ തൊട്ടടുത്തായി ദിവ്യന്റെ സഹായിയുടെയും ഖബറിടമുണ്ട്. മരുന്നും മന്ത്രങ്ങളും അറിയാവുന്ന ദിവ്യന്റെ അടുത്ത് പഴയകാലത്ത് ജാതി മത ഭേദമന്യേ വിശ്വാസികളെത്തിയിരുന്നു.
ഏവരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ ദിവ്യനെ ദൈവതുല്യനായിട്ടാണത്രെ അമുസ്ലിംകള്‍ കരുതിയിരുന്നത്. ഉദ്ദിഷ്ടകാര്യഫലസിദ്ധി ലഭിക്കാന്‍ മഖാമിലേക്ക് വരുന്നവര്‍ പണവും മറ്റുദ്രവ്യങ്ങളും നല്‍കി സ്വലാത്ത് നടത്തുന്നു. കാണാനെത്തിയവര്‍ക്കെല്ലാം ദിവ്യന്‍ പലതരം അത്ഭുതസിദ്ധികള്‍ കാണിച്ചുകൊടുത്തുവെന്നാണ് വിശ്വാസം. ദിവ്യനെ അടക്കിയ ശവകുടീരത്തിനു മുകളില്‍ ഓലഷെഡ് കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രീറ്റ്‌കൊണ്ടുള്ള ഷെഡാണ് നിര്‍മ്മിച്ചിരുന്നത്. ഇതില്‍ വിള്ളല്‍വീണ് തകര്‍ന്നതുകാരണമാണ് ഓലമേഞ്ഞത്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. ഷെഡ്ഡിനകത്ത് കയറി പ്രാര്‍ത്ഥിക്കുന്നതിന് സ്‌ത്രീകള്‍ക്ക് വിലക്കുണ്ട്. പുറത്തുള്ള ജാലകപഴുതിലൂടെ ശവകുടീരത്തിലേക്ക് നോക്കിയാണ് ഇവര്‍ പ്രാര്‍ത്ഥന നടത്തുന്നത്. മക്കയില്‍ നിന്ന് മതപ്രചരണത്തിന് വന്ന വലിയിയുടെയും ഹമീദിന്റെയും ഖബറുകളാണിതെന്ന് വിശ്വസിക്കുന്നു. എണ്ണവിളക്കുകള്‍ ഇവിടെ തെളിയിക്കുന്നു. ഹിന്ദുദേവാലയങ്ങളിലുള്ളത് പോലുള്ള മധുരച്ചോറാണ് മഖാമിലെ നിവേദ്യം. കാടങ്കോട്, തുരുത്തി ഭാഗങ്ങളില്‍ 17-ാം നൂറ്റാണ്ടിന്റെ അവസാനം ഷെയ്‌ഖ്‌മാര്‍ കൂട്ടത്തോടെ അധിനിവേശം നടത്തിയതായി ചരിത്രരേഖകളില്‍ പറയുന്നു.
കോട്ടപ്പള്ളി ചേക്കന്‍(ഷെയ്‌ഖ്) എന്ന പേരിന്റെ ഉത്ഭവം ഇതായിരിക്കാം. കാടങ്കോട്, മടക്കര, തുരുത്തി, അച്ചാംതുരുത്തി, ഓരി പ്രദേശത്തുകാരുടെ മതസൗഹാര്‍ദ്ദ സ്‌മാരകമാണ് ഈ മഖാം. കാടങ്കോട് നെല്ലിക്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കു മുന്നോടിയായി ഇവിടേക്ക് നേര്‍ച്ച നല്‍കുന്ന പതിവ് ഇപ്പോഴും തുടരുന്നു. മടക്കരയിലെ മത്സ്യബന്ധനബോട്ടുകള്‍ കടലിറക്കുന്നതിന് മുമ്പ് മഖാമില്‍ നിന്നു പൂജിച്ചുകൊണ്ടുവരുന്ന കൊടികെട്ടുന്ന പതിവുണ്ട്. കടലമ്മ കനിയാനും ചാകര ലഭിക്കാനും മഖാമില്‍ പ്രാര്‍ത്ഥിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സ്വലാത്ത് ഇവിടുത്തെ പ്രധാന ആഘോഷം. ഉത്സവകാലത്ത് മംഗലാപുരം, ഉഡുപ്പി, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്. കോട്ടപ്പള്ളിയുടെ ചുമതലയിലാണ് മഖാമിന്റെ പ്രവര്‍ത്തനം.
തയ്യാര്‍ ചെയ്തത് : ചന്ദ്രന്‍ മുട്ടത്ത് , ഫോട്ടോ ഷാഫി ചിത്താരി
ലീഗ് കേന്ദ്രങ്ങളില്‍ മഞ്ഞുരുകുന്നു; അണികള്‍ ആഹ്ളാദത്തില്‍
Shafi Chithari on
ലീഗും ഐ.എന്‍.എല്ലും തമ്മില്‍ തിരഞ്ഞെടുപ്പിനിടയില്‍ സംഘട്ടനമുണ്ടാകുന്നത് ഒഴിവാക്കാനും ഒരു മുന്നണിയില്‍ പ്രവര്‍ത്തിച്ചാല്‍ സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട പല വാര്‍ഡുകളും ഇപ്രാവശ്യം തിരിച്ചുപിടിക്കാനാകുമെന്നാണ് ലീഗ്-ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ജില്ലയില്‍ നാഷനല്‍ ലീഗിന് ശക്തമായ അടിത്തറയുള്ള ഉദുമ മണ്ഡലത്തില്‍ അപ്രതീക്ഷിത വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരേ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടി ഇടതുബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ് ബന്ധം വിച്ഛേദിച്ച് യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം മുസ്്ലിംലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. ധീരവും ബുദ്ധിപരവുമായ തീരുമാനമാണ് ഐ.എന്‍.എല്‍ കൈക്കൊണ്ടതെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഐ.എന്‍.എല്‍ യു.ഡി.എഫിനൊപ്പംനിന്നാല്‍ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും തങ്ങള്‍ മാനസികമായി യോജിച്ചുകഴിഞ്ഞുവന്നും ചെര്‍ക്കളം പറഞ്ഞു.
ഇടതുബന്ധം ഉപേക്ഷിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്്ലിംലീഗ് നിയമസഭ പാര്‍ട്ടി ലീഡര്‍ സി ടി അഹമ്മദലി പറഞ്ഞു.
അതിനിടെ, കാസര്‍കോഡ് ജില്ലാ പഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തിലും ചില പഞ്ചായത്തുകളിലും ഐ.എന്‍.എല്‍ പിന്തുണയോടെ സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് തയ്യാറെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ അടുത്തയാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നാണറിയുന്നത്. യു.ഡി.എഫിന് നിലവില്‍ എട്ടംഗങ്ങളുണ്ട്. ഐ.എന്‍.എല്‍ അംഗം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതോടെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണം അട്ടിമറിയും.
പരിസ്ഥിതി സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക: തങ്ങള്‍
Mubarak on
യു.ഡി.എഫുമായി അടുക്കാനുള്ള ഐ.എന്‍.എല്ലിന്റെ തീരുമാനത്തില്‍ ഐ.എം.സി.സിക്ക് എതിര്‍പ്പ്
Shafi Chithari on
ലോക പരിസ്ഥിതി ദിനാചരണം : `നാളേയ്‌ക്കൊരു തണല്‍':
Shafi Chithari on Jun 4, 2010
കാസര്‍കോട്: വര്‍ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി `നാളേയ്‌ക്കൊരു തണല്‍' പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ശനിയാഴ്‌ച രണ്ടുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനം. 2010 അന്താരാഷ്‌ട്ര ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച് പരിസ്ഥിതി ബോധവത്‌കരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്താരി ഉള്‍പ്പെടെ ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ നാളെ രാവിലെ 10ന് നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്
D.Y.F.I ജില്ലയില്‍ അരലക്ഷം തൈ നടും 'ഭൂമിക്കായി ഒരാള്‍ ഒരു മരം' .
കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമിയെ സംരക്ഷിക്കാന്‍ ശനിയാഴ്ച ജില്ല ഒറ്റക്കെട്ടായി രംഗത്തിറങ്ങും. പ്രകൃതിയുടെ ജീവവായുവായ മരം നട്ട് പിടിപ്പിക്കാനുള്ള പദ്ധതിക്കാണ് വിവിധ സംഘടനകള്‍ രൂപം നല്‍കിയത്. സ്കൂളുകളും ഓഫീസുകളും പൊതുസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ക്ളബ്ബുകളും ഈ സംരംഭത്തില്‍ പങ്കാളികളാകും. ലക്ഷക്കണക്കിന് മരം ഒറ്റദിവസംകൊണ്ട് നടാനുള്ള ഒരുക്കത്തിലാണ് സംഘടനകള്‍. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ 50,000 വൃക്ഷത്തൈകള്‍ നടും. ബ്ളോക്ക് തലങ്ങളില്‍ ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 'ഭൂമിക്കായി ഒരാള്‍ ഒരു മരം' എന്ന മുദ്രവാക്യവുമായാണ് ഡിവൈഎഫ്ഐ ഹരിതകേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട്ടുള്ള കേരള ഹജ്ജ് വെല്‍ഫെയര്‍ - ഹജ്ജ് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ സൗകര്യം
Shafi Chithari on
വര്‍ഷങ്ങളായി ഹജ്ജ് സേവനം നടത്തുന്ന നേത്രത്വം നല്‍കുന്നത് അഷ്‌റഫ് ഹസ്സന്‍ ഹാജിയും മുജീബ് ഉം ആകുന്നു.
സൈക്കിള്‍ ചവിട്ടി മൊബൈല്‍ ചാര്‍ജ് ചെയ്യാം
Shafi Chithari on
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ആണ് സൈക്കിളില്‍ ഉപയോഗിക്കുന്നതരം ഡൈനാമോ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള കിറ്റ് പുറത്തിറക്കിയത്. വൈദ്യുതി ലഭ്യതയില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ വിപണി പിടിക്കുക എന്നതാണ് നോക്കിയയുടെ ഈ പുതുപരീക്ഷണത്തിന്റെ ലക്ഷ്യം.
സൈക്കിള്‍ ചവിട്ടലിന്റെ വ്യായാമഗുണം മനസ്സിലാക്കി സൈക്ലിങ് പതിവാക്കുന്നവരും കൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോക്കിയയുടെ പരീക്ഷണം മൊബൈല്‍ വിപണിയില്‍ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്.
കെനിയയിലാണ് നോക്കിയ ആദ്യമായി ഇത്തരം കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. സൈക്കിളില്‍ ഉപയോഗിക്കുന്ന ബോട്ടില്‍ഡൈനാമോ ആണ് ചാര്‍ജര്‍ കിറ്റിലും ഉപയോഗിച്ചിരിക്കുന്നത്. സൈക്കിള്‍ ടയര്‍ കറങ്ങുന്നതനുസരിച്ച് ഡൈനാമോയിലെ കോയില്‍ കറങ്ങുമ്പോഴാണ് കറന്റ് ഉത്പാദിപ്പിക്കപ്പെടുന്നത്.
മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയില്‍ സൈക്കിള്‍ ചവിട്ടിയാല്‍ പോലും ഈ ഡൈനാമോ കിറ്റുപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനാവും. രണ്ട് മീറ്റര്‍ ചാര്‍ജര്‍ ജാക്കുള്ള മൊബൈലുകളിലെല്ലാം ഉപയോഗിക്കാവുന്ന തരത്തിലാണ് ഡൈനാമോ കിറ്റിന്റെ രൂപകല്പന.
പത്ത് മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ 28 മിനിറ്റ് സംസാരിക്കാനോ 37 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ മോഡില്‍ പ്രവര്‍ത്തിക്കാനോ ഉള്ള വൈദ്യുതി ലഭിക്കും. ആറാഴ്ചവരെ ചാര്‍ജ് നില്ക്കുന്ന നാല് പുതിയ മോഡലുകളും നോക്കിയ ഉടന്‍ പുറത്തിറക്കും.
കാഞ്ഞങ്ങാട് ലോക ഫുട്‌ബോള്‍ ആരവത്തില്‍
Shafi Chithari on
കാഞ്ഞങ്ങാട്, ആറങ്ങാടി, മാവുങ്കാല്‍ ആനന്ദാശ്രമം, അമ്പലത്തറ, അതിഞ്ഞാല്‍, തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം അഞ്ചാള്‍ ഉയരത്തിലുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളിലും താരങ്ങളുടെ ചിത്രമടങ്ങിയ പ്രചരണ തോരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ആരാധകര്‍ ഏറെയുള്ള അര്‍ജന്റീനന്‍ ടീമിനാണ്. അര്‍ജന്റീന ടീമിന്റെ ഫഌക്‌സ് ബോര്‍ഡുകളാണ് കൂടുതലായും സ്ഥാപിച്ചുകഴിഞ്ഞിട്ടുള്ളത്. ഒരു ഫുട്‌ബോള്‍ ആരാധകന്‍ ആവേശം മൂത്ത് സ്വന്തം കാറിന്റെ പിന്‍ഭാഗത്ത് അര്‍ജന്റീന എന്ന് പേരെഴുതി വെക്കുക കൂടി ചെയ്തു.
ഐ.എന്‍.എല്‍. തീരുമാനം ബുദ്ധി പരം: സി.ടി
Shafi Chithari on
നിലവിലുള്ള സ്ഥാനങ്ങള്‍ രാജിവെക്കില്ല: സിറാജ് സേഠ്
Shafi Chithari on
ഇസ്രയേല്‍ ഭീകരത: CITU സായാഹ്ന ധര്‍ണ നടത്തി
Shafi Chithari on
ഇസ്രയേല്‍ ഭീകരത: CITU സായാഹ്ന ധര്‍ണ നടത്തി
Shafi Chithari on
നിത്യാനന്ദ പോളിടെക്നിക്: മാനേജ്മെന്റ് സീറ്റ് പ്രവേശനം നിയമവിരുദ്ധം: എസ്എഫ്ഐ
Shafi Chithari on
കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജില്‍ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നിലവിലെ മാനേജ്മെന്റ് സമിതി നടത്തരുതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോളിയുടെ ഭരണം നടത്തുന്നത് സ്വാമി നിത്യാനന്ദാവിദ്യാകേന്ദ്രം എന്ന സൊസൈറ്റിയാണ്. 1964 ല്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി നിയമപരമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ കാലഹരണപ്പെട്ട സൊസൈറ്റിയുടെ പട്ടികയിലാണ് വിദ്യാകേന്ദ്രത്തെ റജിസ്ട്രേഷന്‍ വകുപ്പ് ഉള്‍പ്പെടുത്തിയത്. നിലവില്‍ മാനേജ്മെന്റ് സമിതി എന്ന നിലയില്‍ പോളിടെക്നിക് കാര്യങ്ങളില്‍ ഇടപെടുന്നവര്‍ അംഗീകാരമില്ലാത്ത സൊസൈറ്റി ഭാരവാഹികളാണ്.
ഇവര്‍ മാനേജ്മെന്റ് സീറ്റുകളില്‍ കോഴ വാങ്ങി അഡ്മിഷന്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. മാനേജ്മെന്റ് സീറ്റിലേക്കുള്ള വിദ്യാര്‍ഥിപ്രവേശനത്തിനും അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതിനും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്നുണ്ട്. മാനേജ്മെന്റിന്റെ അംഗീകാരം സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതോടെ രക്ഷിതാക്കളും ജീവനക്കാരും വിദ്യാര്‍ഥികളും ആശങ്കയിലാണ്. 1963 ല്‍ തുടങ്ങിയ പോളിടെക്നിക്കിന്റെ ഭൌതികസാഹചര്യം മെച്ചപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഓട്ടോമൊബൈല്‍ കോഴ്സിന് ആധുനിക സാങ്കേതിക സംവിധാനങ്ങളോ, ഡ്രൈവിങ് പഠനത്തിന് നല്ല വാഹനങ്ങളോ ഇല്ല. 15 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെങ്കിലും കളിസ്ഥലമില്ല. ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ താല്‍പര്യമെടുക്കാത്ത മാനേജ്മെന്റ് സ്വാശ്രയ മേഖലയില്‍ എജിനിയറിങ് കോളേജ് ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. സ്വാശ്രയസ്ഥാപനത്തിന് എസ്എഫ്ഐ എതിരല്ല. സാമൂഹ്യനീതി ഉറപ്പ്വരുത്തിക്കൊണ്ടാകണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്. ഇതിന്റെ നടപടിക്രമം സുതാര്യമായിട്ടല്ല നടക്കുന്നത്.
കര്‍ണാടക കേന്ദ്രീകരിച്ച് ഒരു ലോബി ആശ്രമത്തെ മറയാക്കി നടത്തുന്ന ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പോളിടെക്നിക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ സബീഷ്, പ്രസിഡന്റ് എം സുമേഷ്, പി നൂര്‍ജഹാന്‍, ടി വി രജീഷ്കുമാര്‍, അജിത്ത് പന്നിക്കുന്ന്, വി ഗിനീഷ്, നയനന്‍, അരു എന്നിവര്‍ പങ്കെടുത്തു.
ചാലിങ്കാലില്‍ പട്ടാപകല്‍ വീട്ടില്‍ നിന്നും 15 പവന്‍ കവര്‍ന്നു
Shafi Chithari on
സുന്നി ആദര്‍ശസമ്മേളനം
Shafi Chithari on Jun 3, 2010
കാഞ്ഞങ്ങാട് നാടന്‍ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌ഫോടനം: മധ്യവയസ്‌ക്കന് പരിക്കേറ്റു
Shafi Chithari on Jun 2, 2010
കാഞ്ഞങ്ങാട്: ചിറ്റാരിക്കല്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മധ്യവയസ്‌ക്കന് പരിക്കേറ്റു. ചിറ്റാരിക്കാല്‍ എളേരിയിലെ മൗഗഌ നാരായണന്‍ (45)ആണ് പരിക്കേറ്റത്. ഇന്നലെ സന്ധ്യക്ക് വീട്ടില്‍ വെച്ച് നാടന്‍ ബോംബ് നിര്‍മ്മിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. നാരായണന്റെ കൈപത്തി തകരുകയും, ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരാണന്റെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു
മാണിക്കോത്ത് മടിയന്‍ - പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
Shafi Chithari on Jun 1, 2010