പണി പൂര്‍ത്തിയായിട്ടും ചിത്താരി നടപ്പാലം ഉദ്ഘാടനം നീളുന്നു

on Jul 5, 2010

ഹൊസ്ദുര്‍ഗ്:ചിത്താരി പുഴക്ക് കുറുകെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന മാട്ടുമ്മലില്‍ നിര്‍മ്മിച്ച നടപ്പാലം കാഴ്ചവസ്തുവായി മാറി. സുനാമി പദ്ധതിയില്‍ 180 മീറ്റര്‍ നീളത്തില്‍ പണിത നടപ്പാലത്തിന് 67 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. പാലത്തിലേക്ക് നടന്നു കയറാനുള്ള അപ്രോച്ച് റോഡ് ഇല്ലാത്തതാണ് ലക്ഷങ്ങള്‍ ചെലവിട്ട് പൂര്‍ത്തിയാക്കിയ പദ്ധതി ഉദ്ഘാടനത്തിന് തടസ്സമായത്. അപ്രോച്ച് റോഡ് നിര്‍മ്മിക്കേണ്ട സ്ഥലം സ്വകാര്യവ്യക്തിയുടേതാണ്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ സാമഗ്രികളും മറ്റും കൊണ്ടുപോകാന്‍ ധാരണപ്രകാരം ഉടമ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിലൂടെയുളള പാത അടച്ചിട്ടു. പഞ്ചായത്തിനാണെങ്കില്‍ ഇവിടെ സ്ഥലവുമില്ല. ഇതാണ് അനിശ്ചിതത്വത്തിന് കാരണം. പുഴക്ക് അക്കരെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്ക് കടത്തുതോണി ഇല്ലാതെ തന്നെ പുതുതായി പൂര്‍ത്തിയായ നടപ്പാലം വഴി ഇക്കരെ എത്താം.നഗരത്തിലേയും അജാനൂര്‍ പഞ്ചായത്തിലേയും വിദ്യാലയങ്ങളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ക്ക് ഈപാലം ഏറെ ആശ്വാസമാകും. പുഴകടക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ മൂന്നുലക്ഷത്തിലേറെ രൂപ ചെലവഴിച്ച് സമീപത്തുള്ള പൊയ്യക്കരയില്‍നേരത്തെ മരപ്പാലം നിര്‍മ്മിച്ചിരുന്നു. ഈ മരപ്പാലം ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com