ബേക്കല്‍-കാഞ്ഞങ്ങാട് റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നീക്കം

on Jul 28, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ ബേക്കല്‍ റെയില്‍ മേല്‍പ്പാലനിര്‍മാണവുമായി ബന്ധപ്പെട്ട് ബസ്സ്ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. ബസ് സര്‍വീസിന് കനത്തനഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.പള്ളിക്കര പാക്കംറോഡ്‌വഴി പെരിയാട്ടടുക്കം എത്തി അവിടെനിന്ന് ബേക്കല്‍ ജങ്ഷനിലേക്ക് എത്തിച്ചേരുന്ന ബസ്സുകള്‍ 16 കിലോമീറ്റര്‍ അധികം ദൂരം താണ്ടുന്നുണ്ട്. പ്രസ്തുതറൂട്ടില്‍ പത്തോളം ട്രിപ്പ് നടത്തുന്ന ബസ്സിന് ഒരുദിവസം 160 കിലോമീറ്ററോളം അധികം ഓടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.പ്രതിദിനം 1500 രൂപയോളം ഇതുവഴി നഷ്ടം വരുന്നുണ്ട്. പഞ്ചായത്തും പി.ഡബ്ല്യു.ഡി.യും ബദല്‍ മാര്‍ഗം ഒരുക്കിത്തരണമെന്നും അല്ലാത്തപക്ഷം പ്രസ്തുത റൂട്ടിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com