കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ കമ്മാടം മഖാംഷെരീഫിന് സമീപത്തെ ഖബര്‍ സ്ഥാനം സ്വകാര്യ വ്യക്തി കയ്യേറി റിസോര്‍ട്ട് പണിയുകയാണെന്ന് ഗള്‍ഫുകാരനായ തദ്ദേശിയന്‍ കാഞ്ഞങ്ങാട്ട് പത്രസമ്മേളനം വിളിച്ച് ആരോപിച്ചു. പരപ്പ കമ്മാടത്തെ നഫീസയുടെ മകന്‍ സമീര്‍, കമ്മാടത്തെ പി. മൂസ എന്നിവരാണ് പത്രസമ്മേളനത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കമ്മാടം പള്ളിയും അനുബന്ധ സ്വത്തുക്കളും ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ കേരള വഖഫ് ബോര്‍ഡിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും ഇരുവരും വ്യക്തമാക്കി.
പള്ളിക്കമ്മിറ്റിയിലെ സുപ്രധാന സ്ഥാനങ്ങള്‍ ഒരു പ്രത്യേക അംഗങ്ങള്‍ വാഴുകയും, മറ്റ് മെമ്പര്‍മാര്‍ ഇവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയുമാണെന്നും ആരോപിച്ചു. കൃത്രിമമായ രേഖകള്‍ ഉണ്ടാക്കി സ്ഥലം മറിച്ചുവിറ്റും, സ്ഥലത്ത് കാട്ടുമരങ്ങും, ബില്‍ഡിംഗില്‍ നിന്നും കിട്ടുന്ന വരുമാനങ്ങളുടെ കണക്കുകള്‍ ബോധിപ്പിക്കാതെയും പള്ളിമുതലുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. പള്ളി സ്വത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ വെളിച്ചത്ത് കൊണ്ട് വരണമെന്നും വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും ഇരുവരും അറിയിച്ചു. സ്ഥലത്ത് റിസോര്‍ട്ട് പണിയാനും തൊട്ടടുത്ത് തന്നെ റബ്ബര്‍ നഴ്‌സറി നടത്തുന്നതായും ഇവര്‍ ആരോപിച്ചു.

0 comments:
Post a Comment