കാഞ്ഞങ്ങാട്: പുതിയകോട്ടയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള റോഡില്‍ കാരാട്ടുവയലില്‍ നിര്‍മിച്ച സ്ലാബ് തകര്‍ന്നു അപകടാവസ്ഥയില്‍. അടുത്തിടെ ടാറിംഗ് നടത്തിയ റോഡിലുള്ള സ്ലാബിന്റെ ഒരു ഭാഗം ഒരാഴ്‌ച മുമ്പു തന്നെ താഴ്‌ന്നിരുന്നു. ഇതേതുടര്‍ന്നു സമീപത്തെ ചിലര്‍ സ്ലാബിട്ടാണു ഇതുവഴി ഗതാഗതം സുഗമമാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോടെ കലുങ്കിന്റെ ഒരു ഭാഗം പൂര്‍ണമായി താഴ്‌ന്നു. ഇതേതുടര്‍ന്നു സംഘടിച്ചെത്തിയ പ്രദേശവാസികള്‍ റോഡില്‍ വാഴനട്ടു പ്രതിഷേധിച്ചു.
നഗരസഭയുടെ അനാസ്ഥയാണു ഇത്തരത്തില്‍ നിര്‍മാണം നടത്തി റോഡ് വേഗത്തില്‍ തകരാനും അപകടാവസ്ഥയുണ്‌ടാകാനും കാരണമെന്നു നാട്ടുകാര്‍ ചൂണ്‌ടിക്കാട്ടുന്നു. കലുങ്ക് അപകടത്തിലായതിനെതുടര്‍ന്നു ഇതുവഴി സര്‍വീസ് നടത്തിയിരുന്നു സ്വകാര്യ ബസ് ഒരാഴ്‌ച മുമ്പു സര്‍വീസ് നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമാണു റോഡിലൂടെ കടന്നുപോകാനാകുന്നത്. അടുത്ത ദിവസം തന്നെ കലുങ്ക് പുനര്‍നിര്‍മിച്ചു യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0 comments:
Post a Comment