മെര്‍സാത്ത്‌ അല്‍ ഖലീജ്‌ (Mersath Al Qaleej KSA) സൗദി അറേബ്യ കാസര്‍കോട്ട്‌ 100 കോടി മുതല്‍ മുടക്കും

on Apr 4, 2010

കാസര്‍കോട്‌ : ഇന്തോനേഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ്‌, പാര്‍പ്പിട പദ്ധതി എന്നീ മേഖലകളില്‍ വന്‍ മൂലധന നിക്ഷേപമുള്ള സൗദി അറേബ്യയിലെ മെര്‍സാത്ത്‌ അല്‍ ഖലീജ്‌ (Mersath Al Khaleej) കാസര്‍കോട്ട്‌ വിവിധ പദ്ധതികള്‍ക്കായി 100 കോടി രൂപ മുതല്‍ മുടക്കുമെന്ന്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ അഹമ്മദ്‌ അല്‍ മുഖല്ലവി അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലും മുംബൈയിലും ഗള്‍ഫ്‌ രാജ്യങ്ങളിലും നിര്‍മ്മാണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ബാന്‍ഗ്‌സണ്‍ ഡെവലപ്പ്‌മെന്റ്‌ പ്രൊജക്ടിന്റെ (Bangson Development Project) പാര്‍പ്പിട നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്‌, ആയുര്‍വേദ റിസോര്‍ട്ട്‌ തുടങ്ങിയ പദ്ധതികളിലും ഐടി മേഖലകളിലുമാണ്‌ മെര്‍സാത്ത്‌ അല്‍ ഖലീജ്‌ 100 കോടി രൂപ മുതല്‍ മുടക്കുന്നത്‌.
ഇന്ത്യയില്‍ ആദ്യമായാണ്‌ സ്ഥാപനം മുതല്‍ മുടക്ക്‌ നടത്തുന്നത്‌. ഇത്‌ കാസര്‍കോടിന്റെ വിനോദ സഞ്ചാര മേഖലയിലെ കുതിപ്പ്‌ ഉള്‍പ്പെടെ വികസന സാധ്യത മുന്നില്‍ കണ്ടാണെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഗള്‍ഫ്‌ സന്ദര്‍ശന വേളയിലെ പ്രഖ്യാപനങ്ങളാണ്‌ തങ്ങള്‍ക്ക്‌ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സംരംഭം എന്ന നിലയില്‍ കാസര്‍കോട്ടെ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ കുറഞ്ഞ പാര്‍പ്പിട സമുച്ചയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവാസി വില്ലേജ്‌ വില്ലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടുത്തമാസം തുടക്കം കുറിക്കും.മെര്‍സാത്ത്‌ അല്‍ ഖലീജ്‌ ചെയര്‍മാന്‍ ശെയ്‌ഖ്‌ അഹമ്മദ്‌ ജുബൈര്‍ അല്‍ മുഖല്ലവി, ബാന്‍ഗ്‌സണ്‍ ഡവലപ്‌മെന്റ്‌ മാനേജിംഗ്‌ ഡയറക്ടറും, മെര്‍സാത്ത്‌ അല്‍ഖലീജ്‌ പ്രൊജക്ട്‌ അഡൈവസറുമായ സുഹൈല്‍ ബാന്‍ഗ്‌സണ്‍, ഡയറക്ടര്‍ ഷെയ്‌ഷാദ്‌ ബാന്‍ഗ്‌സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com