ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഗോപുരം മക്ക പള്ളിക്ക് ദാനം ചെയ്തു.

on Apr 20, 2010

സൌദി അറേബ്യയും ആകാശ ഗോപുരം നിര്‍മിക്കുന്നു. പുണ്യ നഗരമായ മക്കയില്‍ 662 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ഈ കെട്ടിടം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിരിക്കും. മക്ക റോയല്‍ ക്ളോക്ക് ടവര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നാല് ദിക്കില്‍ നിന്നും കാണാവുന്ന 45 മീറ്റര്‍ വലിപ്പമുള്ള കൂറ്റന്‍ ജര്‍മന്‍ നിര്‍മിത ക്ളോക്കും ഇതില്‍ സ്ഥാപിക്കും. 17 കിലോ മീറ്റര്‍ അകലെ നിന്ന് വരെ ഇതിലെ സമയം കാണാന്‍ കഴിയും. ഗ്രീനിച്ച് സമയത്തിന് പകരം മക്ക സമയം കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ അര്‍ക്കുബി ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3000 റുമുകളുള്ള ഈ ഹോട്ടല്‍ കെട്ടിടത്തിലെ എല്ലാ റൂമുകളില്‍ നിന്നും കഅ്ബ നേരിട്ട് കാണാന്‍ കഴിയും. ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. ബിന്‍ ലാദന്‍ നിര്‍മാണ കമ്പനിയാണ് പുണ്യ നഗരിയിലെ ഹോട്ടല്‍ കെട്ടിടം നിര്‍മിക്കുന്നത്. ഫെയറമൌണ്ട് ഹോട്ടല്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ ഹോട്ടലിന്റെ വരുമാനം മൊത്തം പുണ്യ നഗരങ്ങളുടെ വികസനത്തിനായി വഖ്ഫ് ചെയ്തിരിക്കുകയാണന്ന് അര്‍ക്കുബി വെളിപ്പെടുത്തി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com