വിദ്യാര്‍ത്ഥിയെ വഴിതടഞ്ഞ്‌ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു.

on Apr 1, 2010

കാഞ്ഞങ്ങാട്‌: സ്‌ക്കൂള്‍ വിട്ട്‌ വീട്ടിലേക്ക്‌ പോവുകയായിരുന്ന ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ വഴിതടഞ്ഞ്‌ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. സഹപാഠികളായ നാല്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്തു. വെള്ളിക്കോത്ത്‌ ഗവ. ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും അജാനൂര്‍ അടോട്ടെ കണ്ണന്റെ മകന്‍ പ്രശാന്തിനെയാണ്‌(15)സഹപാഠികള്‍ ചേര്‍ന്ന്‌ ആക്രമിച്ചത്‌. ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്ക്‌ 12 മണിയോടെ പരീക്ഷ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുമ്പോഴാണ്‌ പ്രശാന്തിനെ ആക്രമിച്ചത്‌. സംഭവുമായി ബന്ധപ്പെട്ട്‌ സഹപാഠികളായ ജിതിന്‍ ലാല്‍, ഷൈജു, രഞ്‌ജിത്ത്‌, ദിലീപ്‌ എന്നിവര്‍ക്കെതിരെയാണ്‌ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്തത്‌. പരിക്കേറ്റ പ്രശാന്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com