കുവൈത്ത് കുടുംബ സംഗമം : ബെള്ളിക്കോത്ത് സ്വദേശികള്‍ ബെസ്റ്റ് കപ്പിള്‍ മൊമെന്റോ സ്വന്തമാക്കി.

on Apr 19, 2010

കുവൈത്ത്: ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (ഐ.എം.സി.സി) കുവൈത്ത് കമ്മിറ്റി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സ്‌നേഹസംഗമം സംഘടിപ്പിച്ചു. അഹമ്മദി കെ.ഒ.സി പാര്‍ക്കില്‍ നടന്ന സ്‌നേഹസംഗമം പ്രസിഡണ്ട് ടി.എം.ഇസ്ഹാഖിന്റെ അധ്യക്ഷതയില്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി താമരശ്ശേരി, കെ.ഇ.എ പ്രസിഡണ്ട് സലാം കളനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് ഉദുമ നന്ദി രേഖപ്പെടുത്തി.ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന സ്‌നേഹസംഗമത്തിന്റെ ഭാഗമായി സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളാക്കിത്തിരിച്ച് കലാ-കായിക വൈജ്ഞാനിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുപ്പതോളം കുടുംബങ്ങള്‍ പങ്കെടുത്ത ബെസ്റ്റ് കപ്പില്‍ മത്സരത്തില്‍ ബെള്ളിക്കോത്ത് സ്വദേശി ആഷു, ബിന്ദു ദമ്പതികള്‍ പത്തില്‍ ഒമ്പതും മാര്‍ക്ക് നേടി സ്‌നേഹസംഗമം ബെസ്റ്റ് കപ്പിള്‍ മൊമെന്റോ സ്വന്തമാക്കി.വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജനറല്‍ ക്വിസ് മത്സരത്തില്‍ സൈദാബിദ, സലിം കൊളവയല്‍, മിഷാല്‍ മുജീബുള്ള എന്നിവര്‍ വിജയികളാി.
മറ്റു മല്‍സരങ്ങളില്‍ യഥാക്രമം: കുട്ടികളുടെ ബലൂണ്‍ ബ്രേക്കിങ്ങ്:ഒന്നാം സ്ഥാനം സൈന്‍ ഷംസു, രണ്ടാം സ്ഥാനം, ഹിബ മറിയം, സ്വീറ്റ് കളക്ഷന്‍ ഒന്നാം സ്ഥാനം ഫര്‍ഹാന, രണ്ടാം സ്ഥാനം നഫ്‌ല, മൂന്നാം സ്ഥാനം ഹഫീസ് എന്നിവരും, 50 മീറ്റര്‍ ഓട്ടമത്സരത്തില്‍ മുഹമ്മദ് സൈന്‍, സദഫ് കുന്നില്‍, ഹിബ മറിയം എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ സ്വീറ്റ് കളക്ഷന്‍ മത്സരത്തില്‍ ശിഹാന്‍, ഹന ഫാത്തിമ, ഫസാന എന്നിവര്‍ വിജയികളായി.മുതിര്‍ന്ന കുട്ടികള്‍ക്കായി നടത്തിയ 50 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് ഓട്ടമത്സരത്തില്‍ ഷാഹിമ ഇബ്രാഹിം,ഷഹാമ, ഫാത്തിമ എന്നിവരും, 50 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ് ഷര്‍ഫാസ്, ഷാലിന്‍ അഹമ്മദ്, റഫ്‌സല്‍ എന്നിവരും, സീനിയര്‍ ഗേള്‍സിന്റെ 50 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഷിഫ്‌ല സലാം, അയ്ഷ, സാജ എന്നിവരും, കുട്ടികളുടെ ബോള്‍ പാസിങ്ങ് മത്സരത്തില്‍ ഷാഹിന്‍ അഹമ്മദ് ഷമ്മ, അയിഷ വഫിയ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.നിമിഷ ചോദ്യമത്സരത്തില്‍ മുതിര്‍ന്നവരെ പരാജയപ്പെടുത്തി മുഹമ്മദ് മിഷാല്‍, ഷിഫ്‌ല സലാം എന്നിവര്‍ വിജയിച്ചു.പുരുഷന്‍മാര്‍ക്കായി നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ സമീഉല്ല ഒന്നാം സ്ഥാനവും, റഫീഖ് ഉദുമ രണ്ടാം സ്ഥാനവും, ഹാരിസ് പൂച്ചക്കാട് മൂന്നാം സ്ഥാനവും നേടി. പുരുഷന്‍മാരുടെ ബോള്‍ പാസ്സിങ്ങില്‍ റാഷിദ് ഉദുമ, ലത്തീഫ്, സമിഉല്ല എന്നിവര്‍ വിജയികളായി. ബാക്ക് റണ്ണിങ്ങ് റൈസ് മത്സരത്തില്‍ ഹാരിസ് മൊഗ്രാല്‍, ബഷീര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.സ്ത്രീകളുടെ മത്സരത്തില്‍ ലെമന്‍ ആന്റ് സ്പൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ഫിര്‍ദൗസ് ഷംസു, രണ്ടാം സ്ഥാനം ഫൗസിയ ഹാരിസ്, മൂന്നാം സ്ഥാനം നഫീസ, ഷാക്കിറ ഷര്‍ക്കി എന്നിവര്‍ പങ്കിട്ടു. സ്ത്രീകളുടെ ത്രെഡ് പുട്ട് ഇന്റ്‌റുദ നിഡില്‍ മത്സരത്തില്‍ റുബീന നാസര്‍ ഒന്നാം സ്ഥാനവും ഫൗസിയ ഹാരിസ് രണ്ടാം സ്ഥാനവും, റിയാന മൂന്നാം സ്ഥാനവും നേടി.ആവേശകരമായ സ്ത്രീകളുടെ മെമ്മറി ടെസ്റ്റ് മത്സരത്തില്‍ ഹമീദത്ത്, സുജിരിയ മുജീബുള്ള ഒന്നാം സ്ഥാനവും, ആയിഷ സമിഉല്ല രണ്ടാം സ്ഥാനവും, ഷാക്കിറ ഷര്‍ക്കി, നഫീസ സുലൈമാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്ന സ്‌നേഹ സംഗമത്തിലെ മത്സര വിജയികള്‍ക്ക് ഇസ്ഹാഖ് കണ്ണൂര്‍, സത്താര്‍ കുന്നില്‍, ഷരീഫ് താമരശ്ശേരി, സലാം കളനാട്, മുഹമ്മദ് കുഞ്ഞി സി.എച്ച്, ഷംസു ഫോട്ടോ ഗള്‍ഫ്, സൈദാബിദ, സമീല ശരീഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഹമീദ് മധൂര്‍, നാസര്‍ ബേക്കല്‍, റഫീഖ് ഉദുമ, ഹക്കിം, ഹാരിസ് തിരൂര്‍, കബീര്‍ തളങ്കര, ജാഫര്‍ പാക്കം, ലത്തീഫ് പള്ളിപ്പുഴ, ശരീഫ് പൂച്ചക്കാട് റസാഖ് സി.എച്ച് നഗര്‍, ഹാരിസ് പൂച്ചക്കാട്, സലിം കൊളവയല്‍, റാഷിദ് ഉദുമ, സാജു പള്ളിപ്പുഴ തുടങ്ങിയവര്‍ സ്‌നേഹസംഗമത്തിന് നേതൃത്വം നല്‍കി. ബേക്കല്‍ ഫോര്‍ട്ട് കലാവേദിയുടെ കോല്‍ക്കളിയും അരങ്ങേറി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com